Image

ആര്‍ത്തവ വിരാമവും ഭക്ഷണ ക്രമവും

Published on 12 March, 2012
ആര്‍ത്തവ വിരാമവും ഭക്ഷണ ക്രമവും
ഏറെ ശാരീരിക പ്രത്യേകതകള്‍ അനുഭവപ്പെടുന്ന സമയമാണ്‌ ഒരു സ്‌ത്രീയെ സംബന്ധിച്ചടത്തോളം ആര്‍ത്തവ വിരാമം. ഈ അസ്ഥയില്‍ ശ്രദ്ധിച്ചു ഭക്ഷണം കഴിക്കണം. ചായ കാപ്പി എന്നിവ കുറയ്‌ക്കുന്നത്‌ നല്ലതായിരിക്കും. കഫീന്‍, മസാല എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ ആര്‍ത്തവവിരാമത്തോട്‌ അനുബന്ധിച്ച്‌ വരുന്ന ഉഷ്‌ണം, മറ്റ്‌ അസ്വസ്ഥതകള്‍ എന്നിവ കൂടാന്‍ സാധ്യതയുണ്ട്‌.

ഇക്കാലയളവലില്‍ സായ, പൈനാപ്പിള്‍ എന്നിവ കഴിക്കാം. സോയാബീന്‍ നേരിട്ട്‌ കഴിക്കാന്‍ പ്രയാസമാണെങ്കില്‍ സോയ മില്‍ക്ക്‌, സോയ പനീര്‍ , സോയ ചങ്‌സ്‌, എന്നിവ പല തരത്തില്‍ പാചകം ചെയ്‌ത്‌ കഴിക്കാം. ഹോര്‍മോണ്‍ ഉത്‌പാദനത്തിന്റെ കുറവിനെ ഏറെക്കുറേ നേരിടാന്‍ സഹായിക്കുന്നതാണ്‌ സോയാ. ദഹനത്തില്‍ കുറവ്‌ വരും എന്നതിനാല്‍ ആഹാരങ്ങള്‍ നന്നായി വേവിച്ച്‌ കഴിക്കുകയാണ്‌ ഈ പ്രായത്തില്‍ നല്ലത്‌.
ആര്‍ത്തവ വിരാമവും ഭക്ഷണ ക്രമവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക