Image

ഫോമാ ഫ്‌ളോറിഡ റീജിയണല്‍ കിക്ക്‌ഓഫ്‌ ബേബി ഊരാളില്‍ ഉദ്‌ഘാടനം ചെയ്‌തു

Published on 13 March, 2012
ഫോമാ ഫ്‌ളോറിഡ റീജിയണല്‍ കിക്ക്‌ഓഫ്‌ ബേബി ഊരാളില്‍ ഉദ്‌ഘാടനം ചെയ്‌തു
താമ്പാ: മലയാളി അസോസിയേഷന്‍ ഓഫ്‌ സെന്‍ട്രല്‍ ഫ്‌ളോറിഡയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച്‌ മൂന്നിന്‌ ശനിയാഴ്‌ച വൈകുന്നേരം ആറുമണിക്ക്‌ ക്‌നാനായ കാത്തലിക്‌ കമ്യൂണിറ്റി സെന്ററില്‍ വെച്ച്‌ നടന്ന സമ്മേളനത്തില്‍ ഫെഡറേഷന്‍ ഓഫ്‌ മലയാളി അസോസിയേഷന്‍ ഓഫ്‌ അമേരിക്കാസ്‌ (ഫോമ) യുടെ ഫ്‌ളോറിഡ കിക്ക്‌ഓഫ്‌ നടന്നു. ഫോമയുടെ ദേശീയ പ്രസിഡന്റ്‌ ബേബി ഊരാളില്‍ രജിസ്‌ട്രേഷന്‍ കിക്ക്‌ഓഫ്‌ ഉദ്‌ഘാടനം ചെയ്‌തു.

2012 ഓഗസ്റ്റ്‌ ഒന്നു മുതല്‍ ആറുവരെ നടക്കുന്ന ഫോമയുടെ മൂന്നാമത്‌ അന്തര്‍ദ്ദേശീയ കണ്‍വെന്‍ഷനായ `കണ്‍വെന്‍ഷന്‍ അറ്റ്‌ സീ' യുടെ രജിസ്‌ട്രേഷന്‌ ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത ജനകീയ പങ്കാളിത്തമാണ്‌ പ്രകടമാകുന്നത്‌. അമേരിക്കയിലെ വിവിധ റീജിയനുകളില്‍ നടക്കുന്ന രജിസ്‌ട്രേഷന്‍ കിക്ക്‌ ഓഫുകള്‍ ചരിത്ര വിജയമായി മാറിക്കൊണ്ടിരിക്കുകയാണ്‌. ഒട്ടുമിക്ക റീജിയനുകളിലും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായാക്കഴിഞ്ഞു.

കര്‍മ്മശേഷിയുള്ള നേതൃത്വനിരയും കഠിനാധ്വാനവും കൂട്ടായ്‌മയുമാണ്‌ ഫോമയുടെ വിജയമെന്ന്‌ ബേബി ഊരാളില്‍ തന്റെ ഉദ്‌ഘാടന പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.

എം.എ.സി.എഫ്‌ മുന്‍ പ്രസിഡന്റ്‌ ടി. ഉണ്ണികൃഷ്‌ണനില്‍ നിന്നും രജിസ്‌ട്രേഷന്‍ സ്വീകരിച്ചുകൊണ്ട്‌ മിസ്‌ ഇന്ത്യ പാര്‍വ്വതി ഓമനക്കുട്ടന്‍ രജിസ്‌ട്രേഷന്‍ കിക്ക്‌ഓഫ്‌ നടത്തി.

ചടങ്ങില്‍ ഫോമാ റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ ജയിംസ്‌ ഇല്ലിക്കല്‍, മലയാളി അസോസിയേഷന്‍ ഓഫ്‌ സെന്‍ട്രല്‍ ഫ്‌ളോറിഡ ട്രസ്റ്റി ബോര്‍ഡ്‌ സെക്രട്ടറി സജി കരിമ്പന്നൂര്‍, കേരളാ കോണ്‍ഗ്രസ്‌ യൂത്ത്‌ ഫ്രണ്ട്‌ നേതാവ്‌ ജയിംസ്‌ തെക്കനാട്ട്‌, എം.എ.സി.എഫ്‌ പ്രസിഡന്റ്‌ കിഷോര്‍ പീറ്റര്‍, സെക്രട്ടറി ബ്ലസ്സന്‍ മണ്ണില്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
സജി കരിമ്പന്നൂര്‍ 
ഫോമാ ഫ്‌ളോറിഡ റീജിയണല്‍ കിക്ക്‌ഓഫ്‌ ബേബി ഊരാളില്‍ ഉദ്‌ഘാടനം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക