സ്ത്രീകളുടെ വയര്‍ കുറയ്ക്കാനും മെലിയാനും സുന്ദരിയാകാനുമൊക്കെ ഉപയോഹിക്കുന്ന
ആന്റി ഒബേസിറ്റി മരുന്നുകള്‍ ഹൃദയാഘാതമുണ്ടാക്കുമെന്ന് കണ്ടെത്തല്‍. മെലിയാന്‍
ഉപയോഗിക്കുന്ന മരുന്നുകള്‍ മലബന്ധം, എല്ലുകളുടെ അനാരോഗ്യം എന്നിവയും ഉണ്ടാക്കുന്നു.
സിബുട്രാമിന്‍ എന്ന വണ്ണം കുറയുന്ന മരുന്നിന്റെ ഉപയോഗം ഹൃദ്രോഗം,
പക്ഷാഘാതം, ഹൃദയസ്തംഭനം എന്തിന് മരണത്തിനുപോലും കാരണമാകും എന്ന് ഫുഡ് ആന്‍ഡ്
ഡ്രഗ് അഡ്മിനിസ്ട്രേഷന് നടത്തിയ പഠനത്തില്‍ തെളിഞ്ഞു.