Image

വണ്ണം വെയ്‌ക്കാന്‍ വഴികളേറെ

Published on 15 March, 2012
വണ്ണം വെയ്‌ക്കാന്‍ വഴികളേറെ
പൊതുവെ വണ്ണം കുറയ്‌ക്കാന്‍ ആളുകള്‍ ശ്രമിക്കുന്നുണ്ടെങ്കിലും വണ്ണം വെയ്‌ക്കാന്‍ ആഗ്രഹിക്കുന്നവരുമുണ്ട്‌. പെണ്‍കുട്ടികള്‍ വിവാഹത്തോടനുബന്ധിച്ച്‌ വണ്ണം വെയ്‌ക്കാന്‍ ആഗ്രഹിക്കുന്നു.

അതിന്‌ നെയ്യ്‌ ചേര്‍ത്ത്‌ ചോറുണ്ണുന്നത്‌ നല്ലൊരു മാര്‍ഗമാണ്‌.കൊഴുപ്പു കളയാത്ത പാലുല്‍പ്പന്നങ്ങള്‍, ഇറച്ചി, ചോറ്‌ തുടങ്ങിയവ തടി കൂടുവാന്‍ സഹായിക്കും. കൂടാതെ ഐസ്‌ക്രീം, ചോക്ലേറ്റ്‌, കേക്ക്‌, വറുത്ത സ്‌നാക്‌സ്‌, ചീസ്‌ ചേര്‍ത്ത ഭക്ഷണസാധനങ്ങള്‍ എന്നിവ ആരോഗ്യത്തിന്‌ നല്ലതല്ലെങ്കിലും തടി കൂട്ടുവാന്‍ സഹായിക്കും. ബീഫ്‌ മുതലായ ചുവന്ന ഇറച്ചികള്‍ വണ്ണം കൂട്ടുന്നതില്‍ മുഖ്യപങ്കു വഹിയ്‌ക്കുന്നവയാണ്‌.

കൊഴുപ്പു കളയാത്ത പാല്‍, പഴച്ചാറുകള്‍, എനര്‍ജി ഡ്രിങ്കുകള്‍ എന്നിവയും വണ്ണം വയ്‌ക്കാന്‍ സഹായിക്കും. എന്നാല്‍ വണ്ണം വെയ്‌ക്കുന്നത്‌ പൊതുവെ രോഗങ്ങള്‍ ക്ഷണിച്ചുവരുത്തും.
വണ്ണം വെയ്‌ക്കാന്‍ വഴികളേറെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക