Image

എലിസബത്തിന്‍റെ ജന്മനാട്ടില്‍ ലാറി ബേക്കര്‍ക്ക് നൂറാം ജന്മദിനം, നീതിമാനായ ശില്‍പിയെന്നു അരുന്ധതി റോയ് (രചന, ചിത്രങ്ങള്‍ കുര്യന്‍ പാമ്പാടി)

Published on 24 February, 2018
എലിസബത്തിന്‍റെ ജന്മനാട്ടില്‍ ലാറി ബേക്കര്‍ക്ക് നൂറാം ജന്മദിനം, നീതിമാനായ ശില്‍പിയെന്നു അരുന്ധതി റോയ് (രചന, ചിത്രങ്ങള്‍ കുര്യന്‍ പാമ്പാടി)
ഭാര്യ എലിസബത്തിന്‍റെ ജന്മനാടായ കോട്ടയത്ത് കേരളത്തിന്‍റെ ജനകീയ വാസ്തുശില്പി ലാറി ബേക്കര്‍ക്ക് നൂറാം ജന്മദിനം. ഇരുവരും തിരുവനന്തപുരം സി.എസ്. ഐ. െ്രെകസ്റ്റ് ചര്‍ച്ചില്‍ ബേക്കര്‍ തന്നെ നിര്‍മിച്ച കല്ലറയില്‍ അന്ത്യവിശ്രമം കൊള്ളു മ്പോള്‍ കോട്ടയത്തെ പ്രണാമത്തിനു നിരവധി പ്രത്യേകതകള്‍.

മാന്‍ചെസ്റ്ററില്‍ വാസ്തുവിദ്യ പഠിച്ചു ജനസേവനം ലക്ഷ്യമാക്കി ഇന്ത്യയില്‍ എത്തിയ ബേക്കര്‍ (19172017) സുഹൃത്ത് ഡോ. ചാണ്ടിയുടെ സഹോദരി ഡോ. എലിസബെത്തിനെ ആകസ്മിക മായി കണ്ടുമുട്ടുകയായിരുന്നു. ഉത്തരാഖണ്ടില്‍ നേപ്പാള്‍ അതിര്‍ ത്തിയിലെ പിതോര്‍ഗറില്‍ അവര്‍ ഒരു ആശുപത്രി സ്ഥാപിച്ചു. നൂറിലേറെ മൈല്‍ നടന്നാണ് അവിടെ എത്തിയതെന്നു 'ദി അതര്‍ സൈഡ് ഓഫ് ലാറി ബേക്കര്‍' എന്ന ആദ്മകഥയില്‍ എലിസബ ത്ത് പറയുന്നു. കുട്ടികള്‍ ആയപ്പോള്‍ അവരുടെ പഠിത്തം ലക്ഷ്യമാക്കി കേരളത്തിലേക്ക് പോന്നു.

ആദ്യം വീടുവച്ചു താമസിച്ചത് ഹിമവല്‍സാനുക്കളെപ്പോലെ തണുപ്പും പ്രകൃതിഭംഗിയുമുള്ള കോട്ടയം ജില്ലയിലെ വാഗ മണ്ണില്‍. അവിടെ ബേക്കര്‍ ഭാര്യക്ക് വേണ്ടി മിത്രനികേതന്‍ എന്നൊരു ആശുപത്രി സ്ഥാപിച്ചു, 1964ല്‍. എലിസബത്തിന്‍റെ കോട്ടയത്തെ അയല്‍ക്കാരി മറിയാമ്മ വെള്ളാപ്പള്ളിയും ഒപ്പം കൂടി. നേഴ്‌സ് ആയി.

“ഹിമാചലില്‍ നിന്ന് എത്തുമ്പോള്‍ അവര്‍ക്ക് രണ്ടു കുട്ടികള്‍വിദ്യ(8), തിലക് (5) എന്നിവര്‍. ഇളയവള്‍ ഹൈഡി വാഗമണ്ണില്‍ ആണ് ജനിച്ചത്. അവളെ ഞാന്‍ തോളത്തിട്ടു വളര്‍ത്തിയതാണ്"മറിയാമ്മ (77) ഓര്‍മ്മകള്‍ അയവിറക്കുന്നു. മൂവരുടെയും വിവാഹത്തിലും പങ്കെടുക്കുകയും ചെയ്തു.

ബേക്കര്‍ ദമ്പതികള്‍ നാല് വര്‍ഷമേ വാഗമണ്ണി.ല്‍ ഉണ്ടായിരു ന്നുള്ളൂ. 1968ല്‍ അവര്‍ തിരുവനന്തപുരത്തേക്ക് മാറി. പിന്നീട് വന്ന ഇറ്റാലിക്കാര്‍ ഡോ.ഹില്‍ഡ ഗാര്ദ് സീനയും നേഴ്‌സ് അലീന കറ്റാനിയും മരിക്കും വരെ സേവനത്തിനുണ്ടായിരുന്നു. അരനൂറ്റാണ്ട് കാലം പാവങ്ങള്‍ക്ക് സേവനം ചെയ്ത മിത്രനി കേതന്‍ ആശുപത്രി നിലച്ചു. അടച്ചു എന്നല്ല, 'ഡാഡി' ഓരോ ഇഷ്ടികയും എടുത്തുവച്ചു പണിയിച്ച സ്വപ്ന മന്ദിരം ഇപ്പോ ള്‍ സുഹൃദ് സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുക്കും.

അതതു സ്ഥലങ്ങളില്‍ കിട്ടാവുന്ന ഏറ്റം വിലകുറഞ്ഞ വസ്തു ക്കള്‍ ഉപയോഗിച്ചു വീടുകള്‍ വക്കണമെന്ന ആശയം മുന്നോ ട്ടുകൊണ്ടുപോകാനായി ലാറി ബേക്കര്‍ അന്നത്തെ മുഖ്യമന്ത്രി സി അച്ചുതമേനോനും സി.ഡി.എസ്. ഡയരക്ടര്‍ ഡോ. കെ. എന്‍ രാജും ചേര്‍ന്ന് സ്ഥാപിച്ച കോസ്റ്റ്‌ഫോര്‍ഡ് ആണ് കോട്ടയത്തെ ജന്മദിനാചരണത്തിനു ചുക്കാന്‍ പിടിച്ചത്.

"പാവങ്ങളോടു നീതി കാണിച്ച വാസ്തുശില്‍പ്പി ആയിരുന്നു ലാറി ബേക്കര്‍" ആര്‍ക്കിടെക്റ്റ് ആയി ജീവിതം ആരഭിച്ച കോട്ടയത്തിന്‍റെ പ്രശസ്ത കഥാകാരി അരുന്ധതി റോയ് മുഖ്യപ്രസംഗത്തില്‍ പറഞ്ഞു. അമ്മ മേരിറോയി കോട്ടയത്ത് നടത്തുന്ന 'പള്ളിക്കൂടം' നിര്‍മ്മിച്ചത് ബേക്കര്‍ ആയിരുന്നു. “ഓരോ ക്ലാസ് മുറിക്കും ടോയിലെറ്റ് ഉണ്ടായിരുന്നു. കുട്ടികള്‍ തന്നെ അത് ക്ലീന്‍ ചെയ്തില്ലെങ്കില്‍ ക്ലാസ്സില്‍ ദുര്‍ഗന്ധം വരും എന്നതായി രുന്നു അദ്ദേഹത്തിന്‍റെ ആശയം".

മുന്‍ എംപി.യും എം.എല്‍.എയുമായ സുരേഷ് കുറുപ് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. അരുന്ധതി പോകും മുമ്പ് അവരുടെ പുതിയ നോവല്‍ 'ദി മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസി'ന്‍റെ കോപ്പിയില്‍ ഒപ്പിട്ടു വാങ്ങാന്‍ അദ്ദേഹം മറന്നില്ല.

നാഷനല്‍ അവാര്‍ഡ് നേടിയ ആദ്യ തിരക്കഥ മുതല്‍ ഒടുവില ത്തെ നോവല്‍ വരെ തന്‍റെ എല്ലാ കൃതികളും വായിച്ച ആരാ ധകന്‍ എസ്.ബി. കോളജിലെ പ്രൊഫ. ജോസി ജോസഫുമായി ഒരുനിമിഷം പങ്കിടാനും അരുന്ധതി സമയം കണ്ടെത്തി. പിറ്റെന്ന് കോട്ടയത്തെ റീടെര്‌സ് ഫോറം ചര്‍ച്ച ചെയ്യുന്നത് 'ദി മിനിസ്ട്രി..' നോവലാണെന്നു പറഞ്ഞപ്പോള്‍ ആ മുഖത്ത് പുഞ്ചിരി വിടര്‍ന്നു.

'വിദ്യാര്‍ഥി സൌഹൃദ പഠന ഇടങ്ങള്‍' എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ ടി. പി. കലാധരന്‍ പ്രധാന പ്രസംഗം ചെയ്തു. എം.ജി. സര്‍വകലാശാലയില്‍ സ്കൂള്‍ ഓഫ് ലെറ്റേഴ്‌സ് ഡയരക്ടര്‍ ഡോ. കെ.എം. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബേക്കര്‍ ശൈലി സ്വീകരിച്ചു വീടുവച്ച ആളാണ് അദ്ദേഹം. കോസ്റ്റ്‌ഫോര്‍ഡ് ജോയിന്റ് ഡയരക്ടര്‍ പി.ബി.സാജന്‍ മണക്കാട് കാര്‍ത്തിക തിരുനാള്‍ ഗവ. വി.എച്. എസിന്‍റെ അഞ്ചേക്കര്‍ കാംപസ് വിദ്യാര്‍ഥി സൗഹൃദ ഇടങ്ങള്‍ ആയിനവീകര്‍ക്കാന്‍ തയാറാക്കിയ പ്ലാന്‍ വിശദമാക്കി.

'വിദ്യാലയം പാഠക്രമങ്ങള്‍ക്കപ്പുറം' എന്നവിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ കെ.സി.എച്.ആര്‍. ചെയര്‍മാന്‍ ഡോ. മൈക്കിള്‍ തരകന്‍ അധ്യക്ഷനായിരുന്നു. കോട്ടയത്തെ രാജീവ് ഗാന്ധി ഇന്‍സ്ടിട്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ ആര്‍ക്കിടെക്ചര്‍ മേധാവി യായ ഡോ. ബിനുമോള്‍ ടോം പ്രസംഗിച്ചു. ബിനുമോളുടെ ശിഷ്യര്‍ വരച്ചുണ്ടാക്കിയ ബേക്കര്‍ വാസ്തുശില്‍പ്പങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു. ഒപ്പം ബേക്കറിന്‍റെ സ്‌കെച്ചുകളും.

കാണാനെത്തിയവരുടെ കൂട്ടത്തില്‍ പ്രശസ്ത ചരിത്രകാരി ഡോ. സാവിത്രി പ്രീത നായരെയും കണ്ടു. ('രാജാ സെര്‍ഫോജി കക, സയന്‍സ്, മെഡിസിന്‍ ആന്‍ഡ് എന്‍ലൈറ്റന്‍മെന്റ് ഇന്‍ ടാന്‌ജോര്‍', (റൂട് ലെട്ജ്, 2012). ലണ്ടനില്‍ പോസ്റ്റ് ഡോക്ടറല്‍ ചെയ്ത അവര്‍ ജന്മനാടായ കിടങ്ങൂരില്‍ ബേക്കര്‍ സ്‌റ്റൈലില്‍ ഒരു വീടുവച്ചിരിക്കുന്നു. അഭിമാനത്തോടെ, ആഹ്ലാദത്തോടെ.

“ബേക്കര്‍ കേരളത്തില്‍ ആദ്യം വച്ച വീട് ഇതാണ്. വാഗമണ്ണിലെ ഈ വീട്ടില്‍ ഞാനും താമസിച്ചിട്ടുണ്ട്"ചിത്രം ചൂണ്ടിക്കാണിച്ചു കൊണ്ട് ആണ്ടമ്മ മാണി എന്ന കുഞ്ഞൂഞ്ഞമ്മ ഡോ. പ്രീതയോടു പറഞ്ഞു. ജര്‍മ്മനിയില്‍ ഒമ്പതു വര്ഷം നഴ്‌സിംഗ് പഠിച്ച കുഞ്ഞൂഞ്ഞമ്മ(66), എലിസബത്ത്, സീന, അലീന, പിന്നീട് ഡോക്ട റായി വന്ന മേഴ്‌സി കാപ്പന്‍ എന്നിവരോടൊപ്പം മിത്രനികേത നില്‍ സേവനം ചെയ്തു. .ഇപ്പോള്‍ മിത്രനികേതന്‍ സെന്‍ററിന്‍റെ അഡമിനിസ്‌ട്രെറ്റര്‍ ആണ്. സഹായിക്കാന്‍ഏലിയാമ്മ(സെക്രട്ടറി), ഓമന, തങ്കമ്മ എന്നിവരുമുണ്ട്.

അരുന്ധതി റോയ് സദസില്‍ അഞ്ചുമിനിറ്റ് ഇരുന്ന ശേഷമാണ് മടങ്ങിയത്. പോകും മുമ്പ് തൊട്ടു പിന്നിലിരുന്ന അമ്മാവന്‍ (അമ്മയുടെ സഹാദരന്‍) ജോര്‍ജ് ഐസക്കുമായി കൈകോര്‍ത്ത് സംസാരിച്ചു. റോഡ്‌സ് സ്‌കോളര്‍ ആയി ഓക്‌സ്ഫഡില്‍ പഠിച്ച ഈ ആങ്ങളയുമായാണ് മേരി റോയ് സുപ്രീം കോടതിയില്‍ കേസ് നടത്തി പിതൃസ്വത്തില്‍ ക്രിസ്ത്യന്‍ സ്ത്രീകള്‍ക്ക് തുല്യാവകാശം എന്ന ചരിത്രവിജയം നേടിയത്. മേരി റോയ് വന്നിരുന്നില്ല. 84 എത്തി. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ട്.
എലിസബത്തിന്‍റെ ജന്മനാട്ടില്‍ ലാറി ബേക്കര്‍ക്ക് നൂറാം ജന്മദിനം, നീതിമാനായ ശില്‍പിയെന്നു അരുന്ധതി റോയ് (രചന, ചിത്രങ്ങള്‍ കുര്യന്‍ പാമ്പാടി)എലിസബത്തിന്‍റെ ജന്മനാട്ടില്‍ ലാറി ബേക്കര്‍ക്ക് നൂറാം ജന്മദിനം, നീതിമാനായ ശില്‍പിയെന്നു അരുന്ധതി റോയ് (രചന, ചിത്രങ്ങള്‍ കുര്യന്‍ പാമ്പാടി)എലിസബത്തിന്‍റെ ജന്മനാട്ടില്‍ ലാറി ബേക്കര്‍ക്ക് നൂറാം ജന്മദിനം, നീതിമാനായ ശില്‍പിയെന്നു അരുന്ധതി റോയ് (രചന, ചിത്രങ്ങള്‍ കുര്യന്‍ പാമ്പാടി)എലിസബത്തിന്‍റെ ജന്മനാട്ടില്‍ ലാറി ബേക്കര്‍ക്ക് നൂറാം ജന്മദിനം, നീതിമാനായ ശില്‍പിയെന്നു അരുന്ധതി റോയ് (രചന, ചിത്രങ്ങള്‍ കുര്യന്‍ പാമ്പാടി)എലിസബത്തിന്‍റെ ജന്മനാട്ടില്‍ ലാറി ബേക്കര്‍ക്ക് നൂറാം ജന്മദിനം, നീതിമാനായ ശില്‍പിയെന്നു അരുന്ധതി റോയ് (രചന, ചിത്രങ്ങള്‍ കുര്യന്‍ പാമ്പാടി)എലിസബത്തിന്‍റെ ജന്മനാട്ടില്‍ ലാറി ബേക്കര്‍ക്ക് നൂറാം ജന്മദിനം, നീതിമാനായ ശില്‍പിയെന്നു അരുന്ധതി റോയ് (രചന, ചിത്രങ്ങള്‍ കുര്യന്‍ പാമ്പാടി)എലിസബത്തിന്‍റെ ജന്മനാട്ടില്‍ ലാറി ബേക്കര്‍ക്ക് നൂറാം ജന്മദിനം, നീതിമാനായ ശില്‍പിയെന്നു അരുന്ധതി റോയ് (രചന, ചിത്രങ്ങള്‍ കുര്യന്‍ പാമ്പാടി)എലിസബത്തിന്‍റെ ജന്മനാട്ടില്‍ ലാറി ബേക്കര്‍ക്ക് നൂറാം ജന്മദിനം, നീതിമാനായ ശില്‍പിയെന്നു അരുന്ധതി റോയ് (രചന, ചിത്രങ്ങള്‍ കുര്യന്‍ പാമ്പാടി)എലിസബത്തിന്‍റെ ജന്മനാട്ടില്‍ ലാറി ബേക്കര്‍ക്ക് നൂറാം ജന്മദിനം, നീതിമാനായ ശില്‍പിയെന്നു അരുന്ധതി റോയ് (രചന, ചിത്രങ്ങള്‍ കുര്യന്‍ പാമ്പാടി)എലിസബത്തിന്‍റെ ജന്മനാട്ടില്‍ ലാറി ബേക്കര്‍ക്ക് നൂറാം ജന്മദിനം, നീതിമാനായ ശില്‍പിയെന്നു അരുന്ധതി റോയ് (രചന, ചിത്രങ്ങള്‍ കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക