Image

കറുത്തവരുടെ ചരിത്രാഘോഷ മാസം (സുധീര്‍ പണിക്കവീട്ടില്‍)

Published on 27 February, 2018
കറുത്തവരുടെ ചരിത്രാഘോഷ മാസം (സുധീര്‍ പണിക്കവീട്ടില്‍)
Emalaylee salutes the Black History month

ആഫ്രിക്കന്‍ അമേരിക്കകാരുടെ ജന്മം കൊണ്ടും പ്രവര്‍ത്തികൊണ്ടും ധന്യമായ ഫെബ്രുവരി കറുത്തവര്‍ഗ്ഗക്കാരുടെ ചരിത്രം ആദരിക്കുന്ന മാസമായി അമേരിക്കയില്‍ കൊണ്ടാടുന്ന ഈ അവസരത്തില്‍ ഇ-മലയാളിയും അതില്‍ പങ്കുചേരുന്നു. അവര്‍ക്ക് ആശംസകള്‍ നേരുന്നു!!


യൂറോപ്പ് ജനിക്കുമ്പോള്‍ ആഫ്രിക്കന്‍ ചരിത്രം വയസ്സനായികഴിഞ്ഞിരുന്നു. ആഫ്രിക്കയെ ഇരുണ്ടഭൂഖണ്ഡം എന്നു് ആക്ഷേപിച്ച യൂറോപ്യന്മാരുടെ കിരാതത്തരം താരതമ്യം ചെയ്യുമ്പോള്‍ നരഭോജികളായി നടന്ന ഒരു ന്യൂനവിഭാഗം ആഫ്രിക്കയിലുണ്ടായിരുന്നെങ്കിലും സാംസ്കാരിക പാരമ്പര്യവും ആധുനിക സൗകര്യങ്ങളിലേക്കുള്ള അവരുടെ സംഭാവനയും കണക്കിലെടുക്കുമ്പോള്‍ അവരുടെ സ്ഥാനം മികച്ചതാണെന്ന് കാണാം. തീക്കൊള്ളിയും കുന്തവും, കത്തിയും, കൊട്ടയും, കാവും, ഓലമേഞ്ഞ കുടിലും തീയ്യില്‍വച്ച് ചുട്ടെടുക്കുന്ന മണ്‍കലങ്ങളും, മ്രുഗങ്ങളുടെ തൊലികൊണ്ട് കുപ്പായവും, ചെരിപ്പും, ഇവരുടെ കണ്ടുപിടിത്തമായി കണക്കാക്കുന്നു. ആഫ്രിക്കയുടെ നാനാഭാഗത്തുനിന്നും മനുഷ്യന്റെ ഉല്‍പ്പത്തിയെപ്പറ്റിയുള്ളധാരാളം കഥകള്‍ ഉണ്ട്. മനുഷ്യര്‍ മണ്ണില്‍ നിന്നും മുളച്ചുണ്ടായതാണെന്ന് ഗ്രീക്കുകാര്‍ വിശ്വസിക്കുമ്പോള്‍ പുരാതന ജൂതന്മാരും അവരുടെ പിന്‍ഗാമികളും ഏദന്‍ തോട്ടത്തില്‍വക്ല് ഈ ലോകം സ്രുഷ്ടിച്ച് ആറു ദിവസങ്ങള്‍ക്ക്‌ശേഷം ആദം എന്ന ആദ്യമനുഷ്യനെദൈവം സ്രുഷ്ടിച്ചു എന്ന് വിശ്വസിക്കുന്നു.നു ഈജിപ്റ്റ്ക്കാര്‍ വിശ്വസിക്കുന്നത് അവരുടെ മണ്ണില്‍നിന്നും കുറച്ച് മണ്ണെടുത്ത്‌വിശുദ്ധ നദിയായ നൈലിലെ വെള്ളം ചേര്‍ത്ത് കുഴച്ചുണ്ടാക്കിയതാണ് മനുഷ്യനെന്നാണ്.

വെര്‍ജീനിയയിലെ ജെയിംസ് ടൗണില്‍ 1619 ലാണു കറുത്ത വര്‍ഗ്ഗക്കാര്‍ ആദ്യമായി അമേരിക്കയിലെ മണ്ണില്‍ കാലെടുത്ത് കുത്തിയത് എന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ടെങ്കിലും ചരിത്രം പൂര്‍ണ്ണമായി പരിശോധിക്കുമ്പോള്‍ ക്രിസ്‌റ്റോഫര്‍ കൊളംബസ്സിന്റെ കൂടെ വന്നവരില്‍ കറുത്തവംശരും ഉണ്ടായിരുന്നു എന്ന് കാണുന്നു.

അടിമകളായി ഇവിടെ വന്നവര്‍ ഒഴിഞ്ഞ കയ്യുമായിവന്നെങ്കിലും അവരുടെ ഭാഷയും സംസ്കാരവും കൂടെ കൊണ്ട്‌വന്നിരുന്നു. അതിവിടെ വന്നു നഷ്ടപ്പെട്ടുപോയി എന്നത് സത്യം തന്നെ. അടിച്ച മര്‍ത്തപ്പെട്ട ഒരു അടിമവിഭാഗത്തിനുസ്വന്തമായൊരുവ്യക്തിത്വം കാത്തുസൂക്ഷിക്കാനാവില്ലല്ലോ? ആഫ്രിക്കന്‍ ജനതയെ അവഹേളിക്കാനായി യൂറോപ്യന്‍ അഹന്തയും പുച്ഛവും കൂടെ സ്രുഷ്ടിച്ച വാക്കാണ് നീഗ്രോ. ആഫ്രിക്കക്കാര്‍ കഥകള്‍ പറയുന്നതിലും കേള്‍ക്കുന്നതിലും ഉത്സുകായിരുന്നുവെന്ന് അവരുടെ നാടോടി കഥകള്‍ കേട്ടാല്‍മനസ്സിലാകും. കറുത്തവര്‍ഗ്ഗക്കാരുടെ ചരിത്രം ആഘോഷിക്കുന്ന ഈ അവസരത്തില്‍ (ഫെബ്രുവരി കറുത്തവര്‍ഗ്ഗക്കാരുടെ ചരിത്രാഘോഷമാസമാണു്) ഇതാ ഒരു ആഫ്രിക്കന്‍ നാടോടികഥയും കുറച്ച് പഴഞ്ചൊക്ലുകളും. ഇംഗ്ലീഷില്‍ കേള്‍ക്കുകയും വായിക്കുകയും ചെയ്ത അറിവില്‍നിന്നും പരിഭാഷ ചെയ്തത്.


ദിനരാത്രങ്ങള്‍ ഉണ്ടാകുന്നത് (ഒരു ആഫ്രിക്കന്‍ നാടോടി കഥ)

പണ്ട് പണ്ട് പകലും രാത്രിയും ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നത് ഇത്തിരിവെട്ടം മാത്രമാണ് അതുകൊണ്ട് ആളുകള്‍ക്ക് തമ്മില്‍തമ്മില്‍ കാണാമായിരുന്നു എന്ന്മാത്രം. ഈ വെളിച്ചം കുറയുകയോ കൂടുകയോ ചെയ്തിരുന്നില്ല. ആ സമയത്ത് ഒരു ഗ്രാമത്തില്‍ സന്താനങ്ങളില്ലാതെ ദു:ഖിച്ച് കഴിയുന്ന ഒരു സ്ത്രീ ഉണ്ടായിരുന്നു. തനിക്ക് ഒരു കുഞ്ഞുണ്ടാകണമെന്ന് അവള്‍ എത്രത്തോളം ആശിച്ചിരുന്നുവോ അത്രത്തോളം മറ്റ് സ്ത്രീകള്‍ കുഞ്ഞുങ്ങളെ പ്രസവിച്ചുകൊണ്ടിരുന്നു, അത് അവളുടെ ദു:ഖം ഇരട്ടിപ്പിച്ചു. അവളെ മറ്റ് സ്ത്രീകള്‍ പിശാച് എന്ന ്‌വിശേഷിപ്പിക്കുകയും അവള്‍ വളരെ പാപം ചെയ്തത്‌കൊണ്ട് അങ്ങനെശിക്ഷിക്കപ്പെട്ടതാകുമെന്നും പറഞ്ഞു. ആ സ്ത്രീകള്‍ അവളുടെ മുഖത്ത്‌നോക്കി അങ്ങനെപറഞ്ഞപ്പോള്‍ സങ്കടം സഹിക്കവയ്യാതെ അവള്‍ കരയുകയും മറ്റ് സ്ത്രീകളെക്കാള്‍ താനും ചീത്തയല്ല പക്ഷെ സന്താനഭാഗ്യം ഇന്നാതെ പോയല്ലോ എന്നോര്‍ത്ത്ദു;ഖിക്കുകയും അതിനു ഒരു പരിഹാരം തേടുകയും ചെയ്തുകൊണ്ടിരുന്നു.

ഒടുവില്‍ അവള്‍ ഒരു വൈദ്യനെപറ്റികേട്ടു. അദേഹത്തിന്റെ ഉള്ളം കൈ കൊണ്ട് ഒരു സ്ത്രീയുടെ വയറ്റില്‍തൊട്ടാല്‍ അവള്‍ ഗര്‍ഭവതിയാകുമത്രെ. ഏഴു കുന്നുകള്‍ക്കപ്പുറം താമസിച്ചിരുന്ന ആ വൈദ്യനെ കാണാന്‍ അവള്‍ക്ക് ഒത്തിരി ദൂരം നടക്കേണ്ടിവന്നു.

വൈദ്യനെ കണ്ടുമുട്ടിയപ്പോള്‍ അവള്‍ അവളുടെ കഥ അദ്ദേഹത്തെകേള്‍പ്പിച്ചു, എല്ലാം കേട്ട് കഴിഞ്ഞു അദ്ദേഹം പറഞ്ഞു " നീ കുറച്ചുകാലം കാത്തിരിക്കണം. കാരണം ഇപ്പോള്‍വരുന്ന കുട്ടികള്‍ നല്ലവരല്ല. ഇത്രയും കാത്തിരുന്നിട്ടും എന്തിനാണു് ഒരു ചീത്ത കുഞ്ഞിന്റെ അമ്മയാകുന്നത്. നല്ലകുട്ടികള്‍വരുന്നത്‌വരെ കാത്തിരിക്കുക. എത്ര കാലം നല്ല കുട്ടികള്‍ക്ക്‌വേണ്ടി കാത്തിരിക്കണമെന്ന് പറയാന്‍വൈദ്യനു കഴിയുമായിരുന്നില്ല. അമ്മയാകാനുള്ള അവളുടെ അഭിലാഷം തീവ്രമായിരുന്നു. കുട്ടികള്‍ ഇല്ലാതിരിക്കുന്നതിനേക്കാള്‍ ഭേദം നല്ലതോ ചീത്തയോ ആയ ഒരു കുട്ടിയല്ലേ എന്ന അവളുടെ വാദം കേട്ട വൈദ്യന്‍ മനമില്ലാമനസ്സോടെ അവളുടെ വയറ്റില്‍ തന്റെ ഉള്ളം കൈകൊണ്ട്‌തൊട്ട് അനുഗ്രഹിച്ചു.

അവള്‍ സന്തോഷത്തോടെ മടങ്ങിപ്പോയി. പത്തു മാസങ്ങല്‍ കടന്നുപോയി. അവളും ഒരു അമ്മയായി. വൈദ്യന്‍പറഞ്ഞ് പോലെ കുട്ടി ചെറുപ്പത്തിലെ വളരെ വാശിക്കാരനും അനുസരണശീലമില്ലാത്തവനും ആയിരുന്നു. അതൊന്നും അവളെ നിരാശപ്പെടുത്തിയില്ല. അവന്‍ മറ്റ് കുട്ടികളേക്കാള്‍ വ്യത്യസ്ഥമായി ചെറിയ സാധുമ്രുഗങ്ങളേയും, മറ്റു കുട്ടികളേയും ഉപദ്രവിക്കുക സാധാരണയായി. അവന്‍ വളര്‍ന്ന് ഒരു യുവാവായപ്പോള്‍ അവന്റെ ഉപദ്രവം മൂലം എല്ലാവരുടെയും ജീവിതം ദുസ്സഹമായിതീര്‍ന്നു. ആര്‍ക്കും അവന്റെ മാതാപിതാക്കള്‍ക്ക്‌പോലും അവനെനിയന്ത്രിക്കാനോ, നന്നാക്കാനോ പറ്റുമായിരുന്നില്ല.

അവസാനം അവന്‍ എല്ലാവരേയും കൊല്ലാന്‍ തീരുമാനിച്ചു. അതിനായി ഒരു മന്ത്രവാദിയെ കണ്ടു് അയാളില്‍നിന്നും ഒരു മന്ത്രം സമ്പാദിച്ചു. ഈ മന്ത്രം കൊണ്ട് അവന്‍ ആഗ്രഹിക്കുമ്പോഴൊക്കെ ഇരുട്ട് ഉണ്ടാക്കാനും അതിന്റെ മറവില്‍ അവനു ഒളിക്കാനും സാധിച്ചു, മന്ത്രശക്തി ഉപയോഗിച്ച് ഇരുട്ടുണ്ടാക്കി ആ വരസിദ്ധി നല്‍കിയ മന്ത്രവാദിയെ അവന്‍ ആദ്യം കൊന്നു.

അതിനുശേഷം അവന്‍ ഗ്രാമത്തില്‍തിരിച്ചെത്തി തന്റെദുഷ്ക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. എന്നാല്‍ ആ ഗ്രാമത്തില്‍ ഒരു മന്ത്രവാദിതള്ളയുണ്ടായിരുന്നു. തള്ളയുടെ മന്ത്രശക്തികൊണ്ട് മുന്നിലുള്ള ശത്രുവിനെവളരെ പ്രകാശത്തോടുകൂടിയ ഒരു വെളിച്ചമുണ്ടാക്കി കാണുവാനും തന്മൂലം രക്ഷപ്പെടുവാനും സാധിച്ചിരുന്നു. തള്ള വെളിച്ചമുണ്ടാക്കുമ്പോള്‍ അവന്‍ ഇരുട്ടുണ്ടാക്കികൊണ്ടിരുന്നു. മരണം വരെ അവര്‍ ഇത്തുടര്‍ന്നു.

അവരുടെ മരണശേഷം ഈ മന്ത്രത്തെപ്പറ്റി ആര്‍ക്കും അറിവില്ലാത്തതിനാല്‍ അവരുടെ മന്ത്രശക്തി ഇന്നും പ്രവ്രുത്തിച്ചുകൊണ്ടിരിക്കുന്നു. ഇരുട്ടും വെളിച്ചവും ഉണ്ടാകുന്നു.


ആഫ്രിക്കന്‍ പഴഞ്ചൊക്ലുകള്‍

കോഴി കൂവിയില്ലെങ്കിലും നേരം വെളുക്കും.
പക്ലു്‌നാവിനെ കടിക്കുന്നത്‌വിദ്വേഷം കൊണ്ടല്ല.
കത്തുന്നവിറക് ചാരമായിതീരുന്നു.
വാലില്ലാത്ത പശുവില്‍നിന്നും ഈച്ചകളെ ദൈവം അകറ്റിനിര്‍ത്തുന്നു.
സഹകരണത്തോടെ പറക്കാത്ത പക്ഷികളുടെ ചിറകുകള്‍ തമ്മില്‍ കൂടിയടിക്കുന്നു.
നാലു് കാലുണ്ടായിട്ടൂം കുതിരകള്‍ ചിലപ്പോള്‍വീഴുന്നു.
ധനം നടന്നുവരുന്നു, ഓടി പോകുന്നു.
കോഴിയാണു് അടയിരിക്കുന്നത്, മുട്ടകോഴിയുടെ മേലല്ല.
ധാന്യം നിറച്ച കുട്ടകള്‍ക്ക് കീഴില്‍ക്ഷാമം ഉറങ്ങുന്നു,
എല്ലാവരുമായി വഴക്കടിക്കുന്നവന്റെ ശവപ്പെട്ടി ചുമക്കാന്‍ ആള്‍ കാണില്ല.
കാറ്റിനെ കൈ കൊണ്ട്പിടിക്കാന്‍ കഴിയില്ല.
ദൈവം നിങ്ങളുടെ കാലു് ഒടിക്കുകയാണെങ്കില്‍ മുടന്താനും പഠിപ്പിക്കുന്നു. (ഒടിവ് ഉടനെമാറ്റുമെന്നായിരിക്കും കപട മതവിശ്വാസികള്‍ കേള്‍ക്കാന്‍ കൊതിച്ചിട്ടുണ്ടാകുക. എന്നാല്‍ ബുദ്ധിമുട്ടുകളെതരണം ചെയ്ത് ശക്തിനേടാനാണ് ദൈവം ആഗ്രഹിക്കുന്നത്)

സമാധാനം എവിടെയുണ്ടോ അവിടെ അരിവാള്‍കൊണ്ട് താടിവടിക്കാനും മുടിവെട്ടാനും കഴിയും (സമാധാനം ഉണ്ടെങ്കില്‍ എന്തും സാധ്യമെന്നര്‍ഥം.)

(സൂര്യതാപം അനുഭവപ്പെടാതെ, യജമാനന്റെ ചമ്മട്ടിപ്രഹരത്തിന്റെ നോവറിയാതെ, നിദ്രയുടെ നാട്ടില്‍ മ്രുത്യുവീശിയ വെളിച്ചത്തില്‍ അവന്റെ നിര്‍ജ്ജീവമായ ശരീരം കിടന്നു. ശോക തപ്തമായ ആത്മാവ്ദൂരേക്ക് എറിഞ്ഞ ഒരു തേഞ്ഞ ചങ്ങല പോലെ......കൊയ്ത് കൂട്ടിയ കറ്റകള്‍ക്കരികില്‍ കയ്യില്‍പിടിച്ച് അരിവാളുമായി....ആ അടിമ ഒരിക്കലും ഉണരാത്തനിദ്രയില്‍ ലയിച്ചു കിടന്നു.. (പരിഭാഷ ലേഖകന്‍) അമേരിക്കന്‍ കവിലോങ്ങ് ഫെല്ലോ എഴുതിയവളരെ ഹ്രുദയസ്പര്‍ശിയായ ഈ കവിത വായിക്കുക....)

The Slave’s Dream
by Henry Wadsworth Longfellow





The Slave’s Dream
by Henry Wadsworth Longfellow
(1807-1882)

Beside the ungathered rice he lay,
   His sickle in his hand;
His breast was bare, his matted hair
   Was buried in the sand.
Again, in the mist and shadow of sleep,
   He saw his Native Land.
Wide through the landscape of his dreams
   The lordly Niger flowed;
Beneath the palm-trees on the plain
   Once more a king he strode;
And heard the tinkling caravans
   Descend the mountain-road.
He saw once more his dark-eyed queen
   Among her children stand;
They clasped his neck, they kissed his cheeks,
   They held him by the hand!—
A tear burst from the sleeper’s lids
   And fell into the sand.
And then at furious speed he rode
   Along the Niger’s bank;
His bridle-reins were golden chains,
   And, with a martial clank,
At each leap he could feel his scabbard of steel
   Smiting his stallion’s flank.
Before him, like a blood-red flag,
   The bright flamingoes flew;
From morn till night he followed their flight,
   O’er plains where the tamarind grew,
Till he saw the roofs of Caffre huts,
   And the ocean rose to view.
At night he heard the lion roar,
   And the hyena scream,
And the river-horse, as he crushed the reeds
   Beside some hidden stream;
And it passed, like a glorious roll of drums,
   Through the triumph of his dream.
The forests, with their myriad tongues,
   Shouted of liberty;
And the Blast of the Desert cried aloud,
   With a voice so wild and free,
That he started in his sleep and smiled
   At their tempestuous glee.
He did not feel the driver’s whip,
   Nor the burning heat of day;
For Death had illumined the Land of Sleep,
   And his lifeless body lay
A worn-out fetter, that the soul
   Had broken and thrown away!
________________________________________
(ശുഭം)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക