Image

മുന്‍ എംഎല്‍എ ഇ.ജെ ലൂക്കോസിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

Published on 17 March, 2012
മുന്‍ എംഎല്‍എ ഇ.ജെ ലൂക്കോസിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
മെല്‍ബണ്‍: കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആദ്യകാല നേതാവും മുന്‍ ഏറ്റുമാനൂര്‍ എംഎല്‍എയുമായിരുന്ന ഇ.ജെ. ലൂക്കോസിന്റെ നിര്യാണത്തില്‍ പ്രവാസി കേരളാ കോണ്‍ഗ്രസ് ഓസ്‌ട്രേലിയന്‍ കമ്മിറ്റി അനുശോചിച്ചു.

മെല്‍ബണ്‍ ഘടകത്തിന്റെ പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജേക്കബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര എക്‌സിക്യൂട്ടീവ് യോഗത്തില്‍ റെജി പാറയ്ക്കന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. തോമസ് വാതപ്പള്ളി, അലക്‌സ് കുന്നത്ത്, സേവ്യര്‍ എടത്വാ, സിജോ ഇടുക്കി, സജി മുണ്ടയ്ക്കന്‍, കിഷോര്‍ ജോസ് എന്നിവര്‍ അനുശോചനം അറിയിച്ചു. ഏറ്റുമാനൂരിന്റെ വികസനത്തിനുവേണ്ടി പ്രയത്‌നിച്ച നല്ല ഒരു പൊതുപ്രവര്‍ത്തകന്‍ ആയിരുന്നു അന്തരിച്ച ഇ.ജെ. ലൂക്കോസ് എന്ന് കമ്മിറ്റി അനുസ്മരിച്ചു.

ക്‌നാനായ, കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് എന്ന നിലയില്‍ സംഘടനയെ ഒറ്റക്കെട്ടായി കൊണ്ടുപോകുന്നതില്‍ വിജയിച്ച വ്യക്തിയാണ് അന്തരിച്ച ഇ.ജെ. ലൂക്കോസ് എന്ന് മെല്‍ബണ്‍ അതിരൂപതയുടെ വൈദിക സെനറ്റ് സെക്രട്ടറി ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

കത്തോലിക്കരുടെ ഐക്യത്തിനുവേണ്ടി പ്രയത്‌നിക്കുകയും പരിശ്രമിക്കുകയും ചെയ്ത പൊതുസമ്മതനായ വ്യക്തിയായിരുന്നു അന്തരിച്ച ഇ.ജെ. ലൂക്കോസ് എന്ന് കേരളാ കാത്തലിക് സൊസൈറ്റി ഓഫ് വിക്‌ടോറിയയുടെ വൈസ് പ്രസിഡന്റ് ജിജിമോന്‍ കുഴിവേലി അനുശോചന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക