Image

ഫൊക്കാന വനിതാ ഫോറം ന്യൂയോര്‍ക്ക് ചാപ്റ്റര്‍ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു.

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 29 March, 2018
ഫൊക്കാന   വനിതാ ഫോറം ന്യൂയോര്‍ക്ക് ചാപ്റ്റര്‍ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു.
മാര്‍ച്ച് 8 ആം തീയതി ലോകമെമ്പാടുമുള്ള വനിതകള്‍ വനിതാ ദിനം ആഘോഷിച്ചപ്പോള്‍ ഫൊക്കാന  വനിതാ ഫോറം ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ നേതൃത്യത്തില്‍  ഫ്‌ലോറല്‍ പാര്‍ക്കിലുള്ള ടേസ്റ്റ് ഓഫ് കൊച്ചിനില്‍  വെച്ച് വെള്ളിയാഴിച്ച  വൈകിട്ട് 6 മണിമുതല്‍ വിപുലമായ പരിപാടികളോട് ആഘോഷിച്ചു.  ചാപ്റ്റര്‍ പ്രസിഡന്റ് ശോശാമ്മ ആന്‍ഡ്രുസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി ജെസ്സി ജോഷി സ്വാഗതം രേഖപ്പെടുത്തി. മേരിക്കുട്ടി മൈക്കിള്‍  പ്രാര്‍ത്ഥന ഗാനം ആലപിച്ചു . കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ.ആനി പോള്‍ , വനിതാ ഫോറം ചെയര്‍പേഴ്‌സണ്‍  ലീല മാരേട്ട്,ഡോ കമല്‍ ധീരജ്, മുന്‍ സെക്രട്ടറി വിനോദ് കെയര്‍ക്, സാബു ലൂക്കോസ്, കോശി ഉമ്മന്‍, ഷൈല പോള്‍, അജിത് എബ്രഹാം, കെ.പി . ആന്‍ഡ്രൂസ്, അഗസ്റ്റിന്‍ പോള്‍, അമ്മു നന്ദകുമാര്‍,മേരികുട്ടി വട്ടമല , ജയാ അജിത്  എന്നിവര്‍ ആശംസ പ്രസംഗങ്ങള്‍  നടത്തി.

അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സഘടനയായ  ആയ ഫൊക്കാന സ്ത്രീ ശാക്തീകരണത്തിന്റെയും , അവസരങ്ങളുടെയും വാതില്‍ തുറന്നിട്ട് കൊടുത്ത ഒരു  സംഘടനയാണെന്ന്  യോഗം  ഉല്‍ഘാടനം  ചെയ്തുകൊണ്ട്  റോക്‌ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ ആനി പോള്‍ അഭിപ്രയപ്പെട്ടു.

 ലോകത്തിന്റെ എല്ലാ  ഭാഗത്തും സ്ത്രീകളുടെ അവസ്ഥ ഇന്നും പരിതാപകരണ്. സ്ത്രീകളുടെ സാമൂഹിക തുല്യതയ്ക്ക് വേണ്ടിയുള്ള  ഒരു പോരാട്ടമാണ് ഇപ്പോള്‍ നടക്കേണ്ടത്. 1857 മാര്‍ച്ച്, 8 ന്, ന്യൂയോര്‍ക്കിലെ വനിതകള്‍ നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിതാദിനത്തിന് തുടക്കമായതെങ്കില്‍ ഇന്നും അത്തരം പ്രക്ഷോഭങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്നും നടന്നുകൊണ്ടിരിക്കുന്നു അവര്‍ പറഞ്ഞു.

അന്താരാഷ്ട്ര വനിതാ ദിനം ലോകം ആചരിക്കാന്‍ തുടങ്ങിയിട്ട് ഒരു നൂറ്റാണ്ട് കഴിഞ്ഞു. പക്ഷെ ഇന്നും ലോകത്തിന്റെ പല ഭാഗത്തുമുള്ള സ്ത്രീയുടെ അവസ്ഥക്ക്   ഒരു മാറ്റം വരുത്തുവാന്‍ കഴിഞ്ഞിട്ടില്ല ,വനിതകളെ  സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൊണ്ടുവരുവാന്‍ ആഗോള തലത്തില്‍ ശ്രമങ്ങള്‍ നടത്തണം. അതിനു ലോകത്തുള്ള എല്ലാ സാംസ്‌കാരിക സംഘടനകളും ശ്രദ്ധിക്കണമെന്നും, സ്ത്രീകളെ മാറ്റിനിര്‍ത്തിയിട്ടുള്ള ഒരു പ്രവര്‍ത്തനവും ഒരു സംഘടനയ്ക്കും വിജയകരമാവില്ല എന്നും  വനിതാ ഫോറം ചെയര്‍പേഴ്‌സണ്‍  ലീല മാരേട്ട് അഭിപ്രായപ്പെട്ടു.

 സാമൂഹികമായും തൊഴില്‍പരമായും സ്ത്രീ പുരുഷനൊപ്പം എത്തി നില്ക്കുന്നു  എന്ന്  അവകാശപ്പേടുമ്പോഴും സ്വന്തം കുടുംബത്തില്‍ പോലും അവള്‍ സുരക്ഷിതയല്ലെന്നത്  കാലം തെളിയിച്ചുകൊണ്ടിരിക്കുന്നു. എല്ലാ രംഗങ്ങളിലും മാറ്റം ഉണ്ടാകുന്ന പോലെ സ്ത്രീയോടുള്ള സമൂഹത്തിന്റെ ചിന്താഗതിയിലും മാറ്റങ്ങള്‍ ഉണ്ടാകുമെന്ന പ്രത്യാശയോടെ ലോകത്തുള്ള എല്ലാ വനിതാ സുഹൃത്തുക്കള്‍ക്കും ഫൊക്കാനാ വനിതാ ഫോറം ആശംസകള്‍ അറിയിക്കുന്നതായി  ശോശാമ്മ ആന്‍ഡ്രുസ് പറഞ്ഞു.


ചാപ്റ്റര്‍ പ്രസിഡന്റ് ശോശാമ്മ ആന്‍ഡ്രുസിനെയും വനിതാ ഫോറം ചെയര്‍പേഴ്‌സണ്‍  ലീല മാരേട്ടിനെയും പ്ലാക്കുകള്‍ നല്‍കി ആദരിച്ചു. വിശിഷ്ട വ്യക്തികളായിപങ്കെടുത്തവരെ പൊന്നാട അണിയിച്ചു ആദരിക്കുകയും  റോക്‌ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ ആനി പോള്‍ കമ്മ്യൂണിറ്റി സര്‍വിസിനുവേണ്ടി സര്‍ട്ടിഫിക്കറ്റ് ഓഫ് അപ്രീസിയേഷന്‍  നല്‍കി അനുമോദിക്കുകയും  ചെയ്തു. ഉഷ ജോര്‍ജ് പങ്കെടുത്ത ഏവര്‍ക്കും  നന്ദി രേഖപ്പെടുത്തി.

ഫൊക്കാന   വനിതാ ഫോറം ന്യൂയോര്‍ക്ക് ചാപ്റ്റര്‍ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു.ഫൊക്കാന   വനിതാ ഫോറം ന്യൂയോര്‍ക്ക് ചാപ്റ്റര്‍ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു.ഫൊക്കാന   വനിതാ ഫോറം ന്യൂയോര്‍ക്ക് ചാപ്റ്റര്‍ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു.ഫൊക്കാന   വനിതാ ഫോറം ന്യൂയോര്‍ക്ക് ചാപ്റ്റര്‍ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു.ഫൊക്കാന   വനിതാ ഫോറം ന്യൂയോര്‍ക്ക് ചാപ്റ്റര്‍ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക