Image

വ്യക്തി ശുചിത്വം പാലിക്കുക, അണുബാധ ഒഴിവാക്കാം

Published on 20 March, 2012
വ്യക്തി ശുചിത്വം പാലിക്കുക, അണുബാധ ഒഴിവാക്കാം
മുത്രത്തിലെ അണുബാധയ്‌ക്ക്‌ പ്രധാന കാരണം വ്യക്തി ശുചിത്വമില്ലായ്‌മയാണ്‌. മൂത്രാശയരോഗങ്ങള്‍ അധികവും കാണപ്പെടുന്നത്‌ സ്‌ത്രീകളിലാണ്‌. പുരുഷന്‍മാര്‍ക്കും ഈ അസുഖം ഉണ്ടാകുമെങ്കിലും സ്‌ത്രീകളിലാണ്‌ ഇത്‌ കൂടുതലായി കാണപ്പെടുന്നത്‌. ഇതിന്‌ പ്രധാനമായും രണ്ടു കാരണങ്ങളുണ്ട്‌. രോഗാണുക്കള്‍ വളരാനും കടന്നു പോകാനും സാധ്യത കൂടിയ മലദ്വാരത്തില്‍ നിന്ന്‌ മൂത്രനാളിയിലേക്ക്‌ രോഗാണുക്കള്‍ക്ക്‌ കടക്കാന്‍ പുരുഷന്‍മാരെ അപേക്ഷിച്ച്‌ സ്‌ത്രീകളില്‍ സാധ്യത കൂടുതലാണ്‌. മൂത്രമൊഴിക്കുമ്പോള്‍ കടുത്ത വേദനയും അസ്വസ്ഥതയും തോന്നിയാല്‍ മിക്ക സ്‌തരീകളും ഉടന്‍ തന്നെ ചികിത്സ തേടാറുണ്ട്‌. മൂത്രപരിശോധനയില്‍ നിന്നും മിക്ക അണുബാധയും എളുപ്പം കണ്ടെത്താന്‍ കഴിയും.

ടോയ്‌ലറ്റില്‍ നിര്‍ബന്ധമായും ശുചിത്വം പാലിക്കേണ്ടത്‌ അത്യാവശ്യമാണ്‌. കൂടെക്കീടെ മൂത്രാശയ അണുബാധയുളളവര്‍ എത്രയും വേഗം ഒരു വിദഗ്‌ധ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം ചികിത്സ തേടണം. അല്ലാത്ത പക്ഷം അതീവ ഗുരുതരമായ വൃക്കരോഗങ്ങളിലേക്ക്‌ അത്‌ നമ്മെ കൊണ്ടെത്തിക്കും
വ്യക്തി ശുചിത്വം പാലിക്കുക, അണുബാധ ഒഴിവാക്കാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക