Image

'വിശ്വാസ് നിറവ് 2018' മെല്‍ബണില്‍ ഉജ്ജ്വല സമാപനം

Published on 09 April, 2018
'വിശ്വാസ് നിറവ് 2018' മെല്‍ബണില്‍ ഉജ്ജ്വല സമാപനം

മെല്‍ബണ്‍: സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്റെ സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ നാലാമത് ത്രിദിന ക്യാന്പ് 'വിശ്വാസനിറവ് 2018' ഏപ്രില്‍ മൂന്ന്, നാല്, അഞ്ച് തീയതികളില്‍ സെന്റ് ആഗ്‌നസ് ചര്‍ച്ച് ഹൈയത്തില്‍ നടന്നു.

മെല്‍ബണ്‍ സീറോ മലബാര്‍ രൂപത യൂത്ത് അപ്പോസ്തലേറ്റ് ഡയറക്ടര്‍ സോജിന്‍ സെബാസ്റ്റ്യന്‍ നേതൃത്വം നല്‍കിയ ത്രിദിന ക്യാന്പ് വൈവിധ്യമാര്‍ന്ന പരിപാടികള്‍ക്കൊണ്ട് ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. 

ക്‌നാനായ മിഷന്റെ സണ്‍ഡേ സ്‌കൂള്‍ കോഓര്‍ഡിനേറ്റര്‍മാരായ സിജോ ജോണ്‍, ജോര്‍ജ് പൗവത്തില്‍, കൈക്കാരന്മാരായ ബേബി കരിശേരിക്കല്‍ ആന്റണി പ്ലാക്കൂട്ടത്തില്‍, സെക്രട്ടറി ബൈജു ഓണശേരില്‍, പാരിഷ് കൗണ്‍സില്‍ മെംബേഴ്‌സ്, സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍, മെല്‍ബണ്‍ കെസിവൈഎല്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

ചാപ്ലിന്‍ ഫാ. തോമസ് കുന്പുക്കല്‍, ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളി എന്നിവരുടെ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധകുര്‍ബാനയും ഏവര്‍ക്കും ആല്മീയ ഉണര്‍വ് നല്‍കി. മാതാപിതാക്കള്‍ക്കായി സംഘടിപ്പിച്ച സെമിനാറിന് സോജിന്‍ സെബാസ്റ്റിന്‍ നേതൃത്വം നല്‍കി. വിശ്വാസ നിറവിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ചാപ്ലിന്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സോളമന്‍ ജോര്‍ജ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക