Image

ജീവിതയാത്ര- (കവിത-ഡോ.ഈ.എം.പൂമൊട്ടില്‍)

ഡോ.ഈ.എം.പൂമൊട്ടില്‍ Published on 11 April, 2018
ജീവിതയാത്ര- (കവിത-ഡോ.ഈ.എം.പൂമൊട്ടില്‍)
ലക്ഷ്യമജ്ഞാതമെന്‍ ജീവിതയാത്രയില്‍
ലജ്ജയതെന്യേ ഞാനലഞ്ഞീടവെ
ഇരുവഴി ചേരും കവലയിലെത്തി
തിരിയേണ്ടതെങ്ങോട്ടെന്നറിയാതെ!

പാതയതൊന്നതി വിസ്തൃതം വിസ്മയം
അതിലൂടെ യാത്രചെയ്തീടുവോര്‍ ഏറെ
ദുര്‍ഘടം മറ്റൊരാ വഴിയതെന്നാകയാല്‍
ദുര്‍ലഭം അതില്‍ സഞ്ചരിച്ചീടുവോര്‍!

ഏറെ വിശാലമാം വഴിയതിനെ ഞാന്‍
കേമമെന്നോര്‍ക്കയാല്‍ പിന്തുടര്‍ന്നു
വൈകാതെ വന്നെത്തി ഒരു കാനനത്തില്‍
വൈഷമ്യമാം ധര്‍മ്മസങ്കടത്തില്‍!

കണ്ടു ഞാന്‍ ദുഷ്ടതയാം വന്‍ മൃഗങ്ങളെ 
ഡംഭമാം ഉത്തുംഗ വൃക്ഷങ്ങളെ
വഞ്ചനയാം വിഷമേകും കനികളെ
സ്പര്‍ദ്ധയാം മുള്ളില്‍ പടര്‍പ്പുകളെ!

നന്മതന്‍ പാതയതില്ലയെന്നെന്‍ മനം
നാളേറെയെത്തും മുമ്പെ ഗ്രഹിച്ചു
ക്ഷിപ്രമെന്‍ ബോധം തെളിഞ്ഞു, മടങ്ങി ഞാന്‍
മറ്റൊരാ പാതയെ സ്വീകരിച്ചു;
കര്‍മ്മസാഫല്യമതേകുന്ന സ്‌നേഹമാം 
നിര്‍മ്മല മാര്‍ഗ്ഗമതായിരുന്നു!!

ജീവിതയാത്ര- (കവിത-ഡോ.ഈ.എം.പൂമൊട്ടില്‍)
Join WhatsApp News
Amerikkan Mollaakka 2018-04-11 14:17:18
സുഹ്‌റാബിയുടെ സുറുമയിട്ട കണ്ണുകൾ , അവളുടെ അത്തർ മണക്കുന്ന തട്ടം.  കോളേജിൽ ക്ലാസ് കട്ട് ചെയ്ത മൊഞ്ചത്തികൾക്ക് വലയും ബിരിച്ച് ഞമ്മള് നടന്ന ദിവസമാണ് പ്രൊഫസ്സർ ദി.റോഡ്. നോട്ട് ടേക്കൺ എന്ന കബിത പഠിപ്പിച്ചത്. ഇങ്ങളുടെ കബിത വായിച്ചപ്പോൾ ആ സുഖമുള്ള ദിവസം ഓർമ്മ വന്നു. കബിത നന്നായിരുന്നു. ഇംഗ്ളീഷ് കബിതയോട് ഒരു ചായ്‌വുണ്ട് സായ്‌വേ.. എന്നാലും നന്നായി.  ഓ മലരേ കണ്ടം വഴി ഓടിക്കോ  എന്നൊക്കെ എയ്തി മലരല്ല അത് ബേറെ ബാക്കാണെന്നൊക്കെ പറഞ്ഞു ഞമ്മളെ
മക്കാരാക്കുന്നതിൽ എത്രയോ ഭേദം. പൂമൊട്ടിൽ സാഹിബ് ഇനിയും നല്ല കബിതകൾ എയ്തു. ഇംഗ്ളീഷ് സാഹിത്യത്തോട് ചായ്‌വ് വന്നാലും വേണ്ടില്ല.
Robert Frost 2018-04-11 09:17:01
I shall be telling this with a sigh
Somewhere ages and ages hence:
Two roads diverged in a wood, and I—
I took the one less traveled by,
And that has made all the difference.

(Robert Frost)
വിദ്യാധരൻ 2018-04-12 00:10:40
സത്യസന്തയും സ്നേഹവുമുള്ള ഒരാത്മാവിന്റെ സ്വാധിനം മറ്റൊരാളിൽ ഉള്ളത് എല്ലായിപ്പോഴും നല്ലതുതന്നെ എന്ന് ആരോ പറഞ്ഞിട്ടുണ്ട് . എല്ലായിടത്തും എല്ലാ സാഹിത്യവും കവിതകളും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ സ്വാധീനങ്ങൾക്ക് വിധേയപ്പെട്ടാണ് പോകുന്നത്. മനുഷ്യനെ വിമലീകരിച്ച് ശുദ്ധി ചെയ്യുവാൻ അത് പ്രയോജനപ്പെടുമെങ്കിൽ അതിൽ തെറ്റില്ല  .  യാതൊരു വിഷയവുംമില്ലാത്ത  ആധുനികം  എന്ന വിശാല മാർഗ്ഗത്തെ തേടുന്നതിനേക്കാൾ നല്ലത് 
ഈ കാലഘട്ടത്തിന് അനുയോജ്യമായ കവിത .  സുഖത്തിനു സന്തോഷത്തിനും പുതിയ നിർവ്വചനങ്ങൾ കണ്ടെത്തുന്ന ലോകം നന്മയുടെ ഇടുക്കു പാതകളെ വിട്ട് തിന്മയുടെ വിശാലമായ വഴികൾ  തേടുകയാണ് . അവിടെ സ്നേഹമെന്ന സുകുമാരഗുണം ചവുട്ടി മെതിക്കപ്പെടുന്നു ധർമ്മവും നീതിയും കാറ്റിൽ പറ ത്തപ്പെടുന്നു  പക്ഷെ അവൻ അറിയുന്നില്ല ചീകീടിനെപ്പോലെ അൽപ്പായുസാണവന്നെന്ന് 

(ബാഷോ എന്ന കവിയുടെ ഒരു കവിതാ ശകലത്തിന്റെ സ്വാധീനതയിൽ  ചങ്ങമ്പുഴ രചിച്ചത്  )

      ശങ്കതോന്നീടാ 
ചീകീടെ മോദപൂർവ്വം നീ 
തൂകും നാദം ശ്രവിക്കവെ 
ചാകും നീ ഉടനെന്നാർക്കും 
ലോകത്തിൽ ശങ്ക തോന്നീടാ 

Easow Mathew 2018-04-13 11:53:30
അര്‍ത്ഥവത്തായ പ്രതികരണത്തിനും പ്രോല്‍ത്സാഹന വാക്കുകള്‍കും അമേരിക്കന്‍ മൊല്ലാക്കയ്കും വിദ്യാധരനും  നന്ദി. ഈ കവിതയുടെ പിന്നിലെ ചിന്ത  ജീവന്‍റെയും നാശത്തിന്‍റെയും വഴികളെപ്പറ്റിയുള്ള യേശുനാഥന്റെ ഉപദേശമാണ്. (See details in my comment in facebook column above): Dr. E.M. Poomottil
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക