Image

താരത്തിളക്കവുമായി പ്രിയങ്ക നാരായണന്‍ ഫൊക്കാന യൂത്ത് പ്രതിനിധിയായി മത്സരിക്കുന്നു

Published on 25 April, 2018
താരത്തിളക്കവുമായി പ്രിയങ്ക നാരായണന്‍ ഫൊക്കാന യൂത്ത് പ്രതിനിധിയായി മത്സരിക്കുന്നു
മിനസോട്ട: താരത്തിളക്കവുമായാണുഫൊക്കാനയുടെ യൂത്ത് പ്രതിനിധിയായി മത്സരിക്കുന്ന പ്രിയങ്ക നാരായണന്റെ രംഗ പ്രവേശനം.
ചെറുപ്പം മുതലെ ഫൊക്കാനയും മലയാളി അസൊസിയേഷനുകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന പ്രിയങ്ക 2008-ല്‍ ഫൊക്കാന കലാതിലകം ആയിരുന്നു. 2016-ല്‍ മിസ് ഫൊക്കാന ആയി.
മിനസോട്ടയിലെ പ്ലൈമത്ത് സ്വദേശിയായ പ്രിയങ്ക ഇപ്പോള്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനിയാണ്. ഓഗസ്റ്റില്‍ ന്യു യോര്‍ക്കില്‍ വെയില്‍ കോര്‍ണല്‍ മെഡിക്കല്‍ കോളജില്‍ മെഡിക്കല്‍ പഠനത്തിനു ചേരും.
പ്രിയങ്കയെപ്പോലൊരു യുവ പ്രതിഭ ഫൊക്കാനയില്‍ സജീവമായി പ്രവത്തിക്കാന്‍ താല്പര്യം കാട്ടുന്നത് സംഘടനയുടെ നേട്ടമാണെന്നു ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ഥി ലീല മാരേട്ട് പറഞ്ഞു. പ്രിയങ്കയുടെ വിജയത്തിനു മുതിര്‍ന്ന അംഗങ്ങളുടെ എല്ലാവിധ പിന്തുണയും അവര്‍ വാഗ്ദാനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക