Image

സങ്കല്പഭാര്യ (ഡോ.ഈ.എ.പൂമൊട്ടില്‍)

ഡോ.ഈ.എ.പൂമൊട്ടില്‍) Published on 02 May, 2018
സങ്കല്പഭാര്യ (ഡോ.ഈ.എ.പൂമൊട്ടില്‍)
ലക്ഷണമൊത്തൊരു നാരിയെ വേള്‍ക്കുവാന്‍
ലക്ഷ്യബോധത്തോടെ ഞാന്‍ നടന്നേറെ
ശാകുന്തളത്തിലെ നായികയെന്നപോല്‍
ശാതോദരിയവളായിരിക്കേണം;
സൗമ്യ സുശീലയാം എന്‍ സഹധര്‍മ്മിണി
ശാലീന സുന്ദരിയായിരിക്കേണം!

ആയിരം തന്വികളെ കണ്ടുവെങ്കിലും
ആരിലും സംതൃപ്തനായില്ല ഞാന്‍
കാലങ്ങള്‍ നീങ്ങിയെന്‍ സങ്കല്പഭാര്യയെ
കാണാതെ വ്യര്‍ത്ഥമായ് ഞാനലഞ്ഞു!

കണ്ടു ശകുന്തളപോലൊരു പെണ്ണിനെ,
കല്യാണദല്ലാള്‍ മൊഴിഞ്ഞൊരുനാള്‍
ശാകുന്തളത്തിലെ നായകന്‍പോലൊരു
മാരനെയത്രെ അവള്‍ക്കു മോഹം;
സാധ്യമോ ദുഷ്യന്തനെപോലെയാകുവാന്‍
ചോദ്യമിതെന്റെ കാതില്‍ മുഴങ്ങി!

ഇടിമിന്നല്‍പോലെയീ വാക്കുകള്‍ വന്നെന്റെ
ഇടനെഞ്ചില്‍ തീനാളമായ് നിറഞ്ഞു
പെട്ടെന്നു ഞാന്‍ നിലക്കണ്ണാടിയില്‍ നോക്കി
ലജ്ജയോടെ 'ഇല്ല'യെന്നു ചൊന്നു!!

Line4: ശാതോദരി- സുന്ദരി
Line 7:തന്വി-സുന്ദരി

Join WhatsApp News
Sudhir Panikkaveetil 2018-05-02 12:18:34
സങ്കൽപ്പങ്ങളെ ചന്ദനം ചാർത്തുന്ന മന്ദസ്മേരവുമായി ഭാര്യ വരണമെന്ന് ആഗ്രഹിക്കുമ്പോൾ അവളും അങ്ങനെ ആഗ്രഹിക്കുമെന്നു ഓർക്കുക എന്ന കവിയുടെ ഓർമ്മപെടുത്തൽ ഉചിതം. ദുരൂഹതകളില്ലാതെ അത് ലളിതമായി ആവിഷ്കരിച്ചിരിക്കുന്നു. അല്ലെങ്കിലും ഡോക്ടർ പൂമൊട്ടിലിന്റെ കവിതകൾ അങ്ങനെയാണ്. അഭിനന്ദനം ഡോക്ടർ.
Amerikkan Mollaakka 2018-05-02 09:43:10
ഞമ്മടെ പ്രിയപ്പെട്ട പൂമൊട്ടിൽ സാഹിബ് - അസ്സാലാമു അലൈക്കും. ഈ കബിത ഞമ്മക്ക് ഇഷ്ട്ടായി. മനസ്സിലാകുമല്ലോ. അബനവന് മൊഞ്ച് ഉണ്ടായിട്ട് ബീവിയയുടെ മൊഞ്ചിനെപ്പറ്റി ആലോചിക്കണം, ഓരോ പുങ്കന്മാർക്ക് ഇങ്ങള് ഒരു അടി കൊടുത്തു. ഇത്തിരി നർമ്മം ഉണ്ട്. പടച്ചോൻ ഇങ്ങളെ   അനുഗ്രഹിക്കട്ടെ.
Philip 2018-05-02 09:54:30
സ്വപ്നത്തിലെ ഭാര്യയെ സ്വപ്നത്തിൽ വിവാഹം കഴിച്ചു സ്വപ്നത്തിൽ ജീവിക്കുന്നത് എത്ര മനോഹരം....അവിടെ വഴക്കില്ല.. പരസ്പര പാര ഇല്ല, ചതി ഇല്ല... ജീവിതം എത്ര സുന്ദരം ....
Easow Mathew 2018-05-04 08:22:41
Thanks a lot to American Mollakka, Sudhir Panikkaveettil, and Philip for your valuable comments. The responses and blessings from Mollakka are greatly encouraging. Again, I feel really honored by the appreciative words of a great writer, Sudhir Panikkaveettil. Regards to all ! Dr. E. M. Poomottil
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക