Image

കണ്‍വന്‍ഷനിലേക്കു ഫോക്കാനയുടെ രഥം ഉരുളുമ്പോള്‍ ആത്മവിശ്വാസവുമായി സാരഥി തമ്പി ചാക്കോ

Published on 05 May, 2018
കണ്‍വന്‍ഷനിലേക്കു ഫോക്കാനയുടെ രഥം ഉരുളുമ്പോള്‍ ആത്മവിശ്വാസവുമായി സാരഥി തമ്പി ചാക്കോ
ഫിലാഡല്‍ഫിയ: ഫൊക്കാന സമ്മേളനത്തിന്റെ കേളികൊട്ട് ഉയരുമ്പോള്‍ ആത്മവിശ്വാസ്വുമായി പ്രസിഡന്റ് തമ്പി ചാക്കൊ. മികച്ച കണ്‍ വന്‍ഷന്‍ എന്ന വാഗ്ദാനം സഫലമാക്കുമെന്നു അദ്ധേഹം പറഞ്ഞു.

കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ സജീവമായി മുന്നോട്ടുപോകുന്നു. രജിസ്‌ട്രേഷന്‍ ക്രമാനുഗതമായി മുന്നേറുന്നു. ഈസ്റ്റ് കോസ്റ്റില്‍ നിന്ന് ഡ്രൈവ് ചെയ്ത് വരാമെന്നതിനാല്‍അവസാന ദിവസമായിരിക്കും ഒരുപാട് പേര്‍ രജിസ്റ്റര്‍ ചെയ്യുക.

മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്‍വന്‍ഷനില്‍ എത്തുന്നത് വലിയ നേട്ടമായി കരുതുന്നു. പ്രവാസികളെ കാണാനും അവരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കാനും ഇതു കാരണമാകും. നാട്ടിലെ സ്വത്ത് സംബന്ധിച്ച പ്രശ്‌നങ്ങള്‍ ബോധ്യപ്പെടുത്താനും മുഖ്യമന്ത്രിയുടെ വരവ് ഉപകരിക്കും. 1996ലെ ഡാലസ് കണ്‍ വന്‍ഷനു ശേഷം ഒരു മുഖ്യമന്ത്രി ഫൊക്കാന സമ്മേലനത്തിനെത്തുന്ന ആദ്യമാണ്.

ഇലക്ഷന്‍ ഒരുക്കങ്ങളെല്ലാം ഭംഗിയായി മുന്നോട്ടുപോകുന്നു. മുന്‍ പ്രസിഡന്റ് ജോര്‍ജ് കോരത്, ജോര്‍ജി വര്‍ഗീസ് എന്നിവരാണ് ഇലക്ഷന്‍ കമ്മീഷണര്‍മാര്‍. നിഷ്പക്ഷവും സുതാര്യവുമായ ഇലക്ഷന്‍ നടത്താന്‍ ഫൊക്കാന പ്രതിജ്ഞാബദ്ധമാണ്.

ഇലക്ഷനില്‍ വോട്ട് ചെയ്യാന്‍ കണ്‍വന്‍ഷനില്‍ രജിസ്റ്റര്‍ ചെയ്യണമെന്നു തമ്പി ചാക്കോ പറഞ്ഞു.

ഫൊക്കാന ജനകീയ സംഘടനയാണ്. ഭാരവാഹികളെപ്പറ്റി കാലേകൂട്ടി തീരുമാനിക്കാനോ വാക്ക് കൊടുക്കാനോ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല. 

അത്തരമൊരു സ്ഥിതി വന്നാല്‍ സംഘടന ചില വ്യക്തികളുടെ കൈകളില്‍ ഒതുങ്ങും. അത് പാടില്ല. മതപരമായ സംഘടനകള്‍ക്ക് ഫൊക്കാനയില്‍ സ്ഥാനമില്ലെന്ന് ഭരണഘടന തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

പിന്‍ വാതിലില്‍ കൂടിആരെങ്കിലും ഭാരവാഹി ആകാന്‍ ഫൊക്കാന അനുവദിക്കില്ല. ചട്ടങ്ങളും പാരമ്പര്യവുമൊക്കെ പാലിച്ചാണു സംഘടന മുന്നോട്ടു പോകുന്നത്. ഇലക്ഷനില്‍ മറിമായമോ പ്രശ്‌നങ്ങളോ ഉണ്ടാവുമെന്നു കരുതുന്നില്ല. അതു പാടില്ലതാനും തമ്പി ചാക്കോ പറഞ്ഞു.

ഫൊക്കാനയില്‍യഥേഷ്ടം സംഘടനകളെ എടുക്കാറില്ല. അതിനു കൃത്യമായ മാനദണ്ഡം പാലിക്കണം. ഉദാഹരണത്തിനു നിലവില്‍ സജീവമായ ഒരു അസോസിയേഷന്‍ ഉണ്ടെങ്കില്‍ അതിന്റെ സമീപത്തുതന്നെ മറ്റൊന്നു സ്ഥാപിക്കാന്‍ അനുവദിക്കില്ല. അതിന് ഫൊക്കാന അംഗീകാരം നല്‍കുകയുമില്ല.നാലു സംഘടനകള്‍ ഈയിടെ ഫൊക്കാനയില്‍ അംഗത്വം ആവശ്യപ്പെട്ടുവെങ്കിലും 3 മാസഠേക്ക് അതില്‍ തീരുമാനം മാറ്റി.

അറുപതോളം സംഘടനകളാണ് ഇപ്പോള്‍ ഫൊക്കാനയിലുള്ളത്. പല സംഘടനകളും ഫൊക്കാനയിലും ഫോമയിലും അംഗങ്ങളാണ്. അംഗ സംഘടനകളുടെ മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തിലാണ് ഫൊക്കാനയിലെ ഡെലിഗേറ്റുകളുടെ എണ്ണം. 500ല്‍പ്പരം അംഗങ്ങളുള്ള സംഘടനയ്ക്ക് 9 ഡെലിഗേറ്റുകളെ വരെ അയയ്ക്കാം.

ഒരാള്‍ പല സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നതിനോട് യോജിപ്പില്ല. അത് ഫൊക്കാനയെ ദുര്‍ബലപ്പെടുത്തും.

സഹപ്രവര്‍ത്തകര്‍ നല്‍കുന്ന പിന്തുണയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു.
ഫൊക്കാനയില്‍ മാത്രമല്ല ഏതു സംഘടനയിലും നേതൃത്വം കാംക്ഷിക്കുന്നവര്‍ നിസ്വാര്‍ഥരായിരിക്കണം. പ്രവര്‍ത്തിക്കാന്‍ സമയം കണ്ടെത്തുകയും വേണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക