ചങ്ങരംകുളം:
വൃക്കരോഗംബാധിച്ച് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥി സഹായം തേടുന്നു.
മൂക്കുതല പിടാവനൂര്‍ കാട്ടുപറമ്പില്‍ ചന്ദ്രന്റെ മകന്‍ ശ്രീജിത്ത് (17) ആണ്
രണ്ട് വൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുന്നത്.
കൂലിപ്പണിക്കാരായ
മാതാപിതാക്കളുടെ വരുമാനംകൊണ്ട് ഡയാലിസിസ് നടത്തുന്നതിനുപോലും കഴിയാത്ത
അവസ്ഥയാണിപ്പോള്‍ . മാറഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ്വണ്‍
വിദ്യാര്‍ഥിയായ ശ്രീജിത്തിന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക്
നാട്ടുകാരുടെ നേതൃത്വത്തില്‍ സഹായസമിതി രൂപീകരിച്ചു.
കാരുണ്യമതികളായവര്‍
കണ്‍വീനര്‍ , ശ്രീജിത്ത് ചികിത്സാസഹായ സമിതി എന്ന പേരില്‍ ചങ്ങരംകുളം
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിലെ 671745 99846 എന്ന ജോയിന്റ്
അക്കൗണ്ടില്‍ സഹായം എത്തിക്കണം.