Image

എല്ലാ അമ്മമാര്‍ക്കും ഫൊക്കാനയുടെ മാതൃദിനാശംസകള്‍: ലീലാ മാരേട്ട്

Published on 13 May, 2018
എല്ലാ അമ്മമാര്‍ക്കും ഫൊക്കാനയുടെ മാതൃദിനാശംസകള്‍:  ലീലാ മാരേട്ട്
ലോകത്തുള്ള എല്ലാ അമ്മമാര്‍ക്കും ഫൊക്കാനയുടെയും, വിമന്‍സ് ഫോറത്തിന്റെയും മാതൃദിനാശംസകള്‍ അറിയിക്കുന്നതായി ഫൊക്കാന വിമന്‍സ് ഫോറം ചെയര്‍ പേഴ്‌സണ്‍ ലീലാ മാരേട്ട് അറിയിച്ചു.

ലോകത്തെമ്പാടുമുള്ള അമ്മമാരുടെ ദിനം. നാമെല്ലാവരും ഇന്ന് ഈ ദിവസത്തില്‍ നമ്മുടെ അമ്മമാര്‍ നമ്മെ എടുത്തു വളര്‍ത്തിയതും വിജയങ്ങളിലേക്ക് നയിച്ചതുമെല്ലാം ഓര്‍ക്കേണ്ടതായിട്ടുണ്ട്.

നമ്മുടെ അമ്മമാര്‍ നമുക്കുവേണ്ടി എന്തെല്ലാം സഹിച്ചിട്ടുണ്ടെന്ന് ഒന്നോര്‍ത്തുനൊക്കു. ആ പട്ടിക ചിലപ്പോള്‍ തീര്‍ന്നെന്നു വരില്ല. നമ്മുടെ അമ്മമാരെ കൂടാതെ എത്ര അമ്മമാര്‍ ഇന്ന് വൃദ്ധ സദനങ്ങളില്‍ കഴിയുന്നുണ്ടാകും...?.അവര്‍ക്കെങ്ങനെ ഇന്ന് ആനന്ദിക്കാന്‍ കഴിയും എന്ന് നമ്മള്‍ ഒന്നോര്‍ത്തു നോക്കിയിട്ടുണ്ടോ.?.. അമ്മമാരുടെ സംരക്ഷണത്തിന് ലോകത്തു ഇന്ന് ആയിരക്കണക്കിന് സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് .വേഡുകളേക്കാള്‍ സുരക്ഷിതരായി പല അമ്മമാരും അത്തരം സ്ഥാപനങ്ങളില്‍ കഴിയുന്നു.ഒരു പരിഭവവും ഇല്ലാതെ.

എത്രയോ അമ്മമാര്‍ക്ക് താങ്ങും തണലുമായി സംഘടനയാണ് ഫൊക്കാന .അവയെല്ലാം വലിയ സഹങ്ങള്‍ ആണെന്ന് അഭിപ്രായമില്ല .വീടായും,രോഗങ്ങള്‍ക്കുള്ള മരുന്നായും, ആശ്രയമായുമൊക്കെ ഫൊക്കാന പല കുടുംബങ്ങള്‍ക്കും തണല്‍ വിരിച്ചിട്ടുണ്ട് .അത് ഇനിയും തുതുടരും.വനിതകളുടെ ഉന്നമനത്തിനായി തയാറാക്കുന്ന ഓരോ പദ്ധതികളുടെയും ആത്യന്തികമായി ഗുണഫലം അനുഭവിക്കുന്നത് ഓരോ അമ്മമ്മാരുമാണ്. അതുകൊണ്ട് ഫൊക്കാനയും സന്തോഷിക്കുന്നു .അമ്മമാരുടെ ജീവിതവിജയങ്ങള്‍ക്കു പലസമയങ്ങളിലായി സഹായങ്ങള്‍ എത്തിക്കുവാന്‍ സാധിച്ചതില്‍.ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളി ആയതില്‍.ഇനിയും അത് തുടരും .സന്തോഷത്തോടെ .

അമ്മയെ സ്‌നേഹിക്കാന്‍ ഒരു ദിവസം മതിയോ? ഒരു ജന്മം മതിയോ? ഒരു യുഗം? യുഗങ്ങള്‍. സ്‌നേഹമുള്ളവര്‍ക്ക് അതോര്‍മ്മിക്കാന്‍ ഒരു ദിവസം തിരഞ്ഞെടുക്കേണ്ടതുണ്ടോ? അതെപ്പൊഴും കൂടെയുണ്ടാവില്ലേ.

മലയാളത്തിലെ ഏറ്റവും മധുരമുള്ള വാക്കുകൂടിയാണ് അമ്മ.സ്‌നേഹവും കരുണയും ത്യാഗവുമെല്ലാം ഒന്നിച്ചു ചേരുന്ന.. ആ വാക്കിനാല്‍ വിളിക്കപ്പെടാന്‍ ഭാഗ്യം ലഭിച്ച എല്ലാ അമ്മമാര്‍ക്കും അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ മാതാവ് കൂടിയായ ഫൊക്കാനയുടെ മാതൃദിനാശംസകള്‍
Join WhatsApp News
ചിരി കൊള്ളാം പഷേ 2018-05-13 14:13:11
ലീലാമ്മേ ഇത് വോട്ടു പിടുത്ത കാലം എന്ന് അറിയാം. പഷേ ഇതുപോലെ ചിരിച്ചാല്‍ ഒള്ള വോട്ടു കൂടെ പോകും.
I wish you all the success in the election. Yes, we need a woman, President.
Good Luck.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക