Image

ഫോക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക് മാധവന്‍ ബി. നായര്‍ ഫ്‌ലോറിഡയില്‍ എത്തി പത്രിക നല്‍കി

ഫ്രാന്‍സിസ് തടത്തില്‍ Published on 22 May, 2018
ഫോക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക് മാധവന്‍ ബി. നായര്‍  ഫ്‌ലോറിഡയില്‍ എത്തി പത്രിക നല്‍കി
ഫ്‌ലോറിഡ: ഫൊക്കാനയുടെ 2018 -2020 വര്‍ഷത്തെ ഭരണ സമിതിയെ നയിക്കാന്‍ ന്യൂജേഴ്സിയില്‍ നിന്നുള്ള മാധവന്‍ ബി. നായര്‍ ഫ്‌ലോറിഡയില്‍ ഇലക്ഷന്‍ കമ്മീഷണറുടെ വസതിയില്‍ നേരിട്ട് എത്തി നാമനിര്‍ദ്ദേശ പത്രിക നല്‍കി. ഫൊക്കാനയുടെ മുന്‍ പ്രസിഡന്റും ഇപ്പോഴത്തെ തെരെഞ്ഞെടുപ്പ് വരണാധികാരിയുമായ കമാന്‍ഡര്‍ ജോര്‍ജ് കോരുതിന്റെ ഫ്‌ളോറിഡയിലുള്ള വീട്ടില്‍ എത്തിയാണ് മാധവന്‍ പത്രിക സമര്‍പ്പിച്ചത്. മാതൃ സംഘടനയായ നാമത്തിന്റ്‌റെ ഭാരവാഹികള്‍ ഒപ്പിട്ട പത്രിക ഫൊക്കാനയുടെ ഫ്‌ലോറിഡയില്‍ നിന്നുള്ള അംഗസംഘടനകളായ ഓര്മ,മാറ്റ് എന്നീ സംഘടനകളുടെ നിരവധി നേതാക്കള്‍ക്ക് ഒപ്പമായിരുന്നു പത്രിക സമര്‍പ്പിക്കാനെത്തിയത്. മാധവന്‍ ബി നായരുടെ പാനലിലെ വൈസ് പ്രസിഡന്റായി മത്സരിക്കുന്ന മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പാ (മാറ്റ്), അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ സണ്ണി മറ്റമന,ഒര്‍ലാന്‍ഡോ മലയാളി അസോസിയേഷന്‍ (ഓര്മ) മുന്‍ പ്രസിഡന്റും ഫൊക്കാന ഓഡിറ്റര്‍ സ്ഥാനാര്‍ത്ഥിയുമായ ചാക്കോ കുര്യന്‍, മാറ്റ് സെക്രട്ടറിയും ഫൊക്കാന ഫ്‌ലോറിഡ റീജിയണല്‍ വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയുമായ ജോണ്‍ കല്ലോലിക്കല്‍,തുടങ്ങി നിരവധി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പത്രിക സമര്‍പ്പിച്ചത്.

ഫ്‌ലോറിഡയില്‍ നിന്ന് അദ്ദേഹത്തിന്റെ പാനലില്‍ മത്സരിക്കുന്ന നേതാക്കളെയും പരമാവധി ഡെലിഗേറ്റുമാരെയും നേരില്‍ കണ്ട് പിന്തുണ ഉറപ്പാക്കിയ ശേഷമാണ് പത്രിക സമര്‍പ്പിക്കാന്‍ പോയത്. സണ്ണി മറ്റമനയും ജോണ്‍ കല്ലോലിക്കലും നേതാക്കളെ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തെ അനുഗമിച്ചു. ഫ്‌ളോറിഡയിലുണ്ടായിരുന്ന ഫൊക്കാന ചാരിറ്റി ചെയര്‍മാനും മുന്‍ പ്രസിഡന്റും സീനിയര്‍ നേതാവുമായ പോള്‍ കറുകപ്പള്ളിലിനെയും സന്ദര്‍ശിച്ചിരുന്നു . മാറ്റിന്റെ പ്രസിഡന്റ് ഡോളി വേണാടിന്റ്റെ ഭവനത്തിലെത്തിയ മാധവന് അദ്ദേഹത്തിനും മുഴുവന്‍ പാനലിനും മാറ്റിന്റെ പൂര്‍ണ പിന്തുണ ഡോളി വേണാട് പ്രഖ്യാപിച്ചു.

പാനലില്‍ പൂര്‍ത്തിയാകാതിരുന്ന മുഴുവന്‍ സ്ഥാനങ്ങളിലും ഉചിതമായ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച ശേഷമാണ് താന്‍ ഫ്‌ലോറിഡയില്‍ നേരിട്ട് എത്തി പത്രിക സമര്‍പ്പിക്കുന്നതെന്ന് മാധവന്‍ നായര്‍ പറഞ്ഞു. മാധവന്‍ നായരുടെ സന്ദര്‍ശനം ഫ്‌ലോറിഡയിലെ സ്ഥാനാര്‍ഥികളിലും ഡെലിഗേറ്റുമാരിലും ഏറെ ഉണര്‍വും ഊര്‍ജവും പകരുന്നതായി വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി സണ്ണി മറ്റമന പറഞ്ഞു. വരും വര്‍ഷങ്ങളില്‍ ഫോക്കയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ പ്രത്യാശ പകരുന്നതാണെന്നും മാധവന്‍ നായരുടെ കീഴില്‍ എല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ഫ്‌ലോറിഡയില്‍ നിന്നുള്ള മുഴുവന്‍ ഡെലിഗേറ്റുകളും മാധവന്‍ നായര്‍ നേതൃത്വം നല്‍കുന്ന പാനലിനെയായിരിക്കും പിന്തുയ്ക്കുകയെന്നു ഉറപ്പുവരുത്തിയതായി ഫ്‌ലോറിഡ ആര്‍. വി. പി. സ്ഥാനാര്‍ഥി ജോണ്‍ കല്ലോലിക്കലും മാറ്റ് പ്രസിഡന്റ് ഡോളി വേണാടും പറഞ്ഞു. മാധവന്‍ നായരുടെ നേതൃത്വത്തിലുള്ള പാനലില്‍ ഉള്‍പ്പെട്ടതില്‍ ഏറെ അഭിമാനം തോന്നുന്നതായി നാഷണല്‍ കമ്മിറ്റി അംഗമായി മത്സരിക്കുന്ന രാജീവ് കുമാര്‍ അഭിപ്രായപ്പെട്ടു.

അമെരിക്കയിലെ സാമൂഹികമായും സാംസ്‌കാരികമായുമുള്ള വിഷയങ്ങളില്‍ എപ്പോഴും ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന മാധവന്‍ നായര്‍ നേതൃത്വം നല്‍കുന്ന പാനലില്‍ അംഗങ്ങളായ സെക്രട്ടറി സ്ഥാനാര്‍ഥി എബ്രഹാം ഈപ്പന്‍ (പൊന്നച്ചന്‍), ട്രഷറര്‍ സജിമോന്‍ ആന്റണി, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, വൈസ് പ്രസിഡന്റ് സണ്ണി മറ്റമന, ജോയിന്റ് സെക്രട്ടറി വിപിന്‍രാജ്, ജോയിന്റ് ട്രഷറര്‍ പ്രവീണ്‍ തോമസ് എന്നിവരും ബോര്‍ഡ് ഓഫ് ട്രസ്റ്റീ അംഗങ്ങളായി മത്സരിക്കുന്ന ഡോ.മാത്യു വര്ഗീസും(രാജന്‍), ഡോ.മാമ്മന്‍ സി. ജെക്കബ്, ബെന്‍ പോള്‍, എന്നിവരും നാഷണല്‍ കമ്മിറ്റി അംഗങ്ങളായി മത്സരിക്കുന്ന ജോയി ടി. ഇട്ടന്‍, ദേവസി പാലാട്ടി, വിജി നായര്‍, എറിക് മാത്യു, ഷീല ജോസഫ്, വറുഗീസ് തോമസ്, അലക്‌സ് ഏബ്രഹാം, രാജീവ് ആര്‍. കുമാര്‍, റീജിയണല്‍ വൈസ് പ്രസിഡന്റുമാരായ രഞ്ജു ജോര്‍ജ് (വാഷിംഗ്ടണ്‍ ഡി. സി.), ഗീത ജോര്‍ജ് (കാലിഫോര്‍ണിയ), എല്‍ദോ പോള്‍ (ന്യൂ ജേര്‍സി- പെന്‍സില്‍വാനിയ),ജോണ്‍ കല്ലോലിക്കല്‍ (ഫ്‌ലോറിഡ), ഫ്രാന്‍സിസ് കിഴക്കേക്കുറ്റ് (ചിക്കാഗോ മിഡ് വെസ്റ്റ്), ഡോ. രഞ്ജിത്ത് പിള്ള (ടെക്‌സാസ്) വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ ആയി മത്സരിക്കുന്ന ലൈസി അലക്‌സ് , ഓഡിറ്റര്‍ ആയി മത്സരിക്കുന്ന ചാക്കോ കുര്യന്‍ എന്നിവരും എല്ലാ ഡെലിഗേറ്റുമാരുടെയും പിന്തുണ നേടിക്കഴിഞ്ഞതായി അറിയിച്ചു.

അമേരിക്കയിലും കാനഡയില്‍ നിന്നുമുള്ള ഭൂരിപക്ഷം സ്ഥാനാര്‍ത്ഥികളുടെയും പിന്തുണ ഉറപ്പു വരുത്തിയ മാധവന്‍ ബി. നായര്‍ വിജയം സുനിശ്ചിതമെന്ന ആല്‍മവിശ്വാസത്തിലാണ്. കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ കൂടിയായ അദ്ദേഹം ഈ കണ്‍വെന്‍ഷനില്‍ ഒരുക്കുന്ന വിസ്മയങ്ങളെക്കുറിച്ചും താന്‍ വിഭാവനം ചെയ്യുന്ന ഫൊക്കാനയുടെ ഭാവി പ്രവര്‍ത്തങ്ങളെക്കുറിച്ചും മാധ്യമ പ്രവര്‍ത്തകന്‍ ഫ്രാന്‍സിസ് തടത്തിലുമായി നടത്തിയ അഭിമുഖം കാണുക:
https://www.youtube.com/watch?v=GxATBJ3s8B4&feature=youtu.be
ഫോക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക് മാധവന്‍ ബി. നായര്‍  ഫ്‌ലോറിഡയില്‍ എത്തി പത്രിക നല്‍കി
Join WhatsApp News
Sajimon Antony 2018-05-22 21:13:12
Congratulations and All the Best.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക