Image

ഫൊക്കാനയുടെ ന്യൂജേഴ്സി റീജിയണല്‍ സ്‌പെല്ലിംഗ് ബി, ടാലെന്റ്‌റ് ഷോ മത്സരം ജൂണ്‍ ഒമ്പതിന്

ഫ്രാന്‍സിസ് തടത്തില്‍ Published on 27 May, 2018
ഫൊക്കാനയുടെ ന്യൂജേഴ്സി റീജിയണല്‍ സ്‌പെല്ലിംഗ് ബി, ടാലെന്റ്‌റ് ഷോ മത്സരം ജൂണ്‍ ഒമ്പതിന്
ന്യൂജേഴ്സി: ഫൊക്കാന ന്യൂജേഴ്സി റീജിയണല്‍ യൂത്ത് ഫെസ്റ്റിവലും ടാലെന്റ്‌റ് കോംപെറ്റീഷനും സ്‌പെല്ലിംഗ് ബി മത്സരവും ജൂണ്‍ 9ന് ശനിയാഴ്ച് ഡ്യുമോണ്ടിലുള്ള അവര്‍ റെഡീമര്‍ ലൂഥറന്‍ പള്ളി ഹാളില്‍ നടക്കും. സംസ്ഥാന തല യൂത്ത് ഫെസ്‌റിവലിലും ടാലെന്റ്‌റ് കോംപെറ്റീഷനിലും വിജയികള്‍ക്കുന്നവര്‍ക്കാണ് ജൂലൈ 5 മുതല്‍ 8 വരെ ഫിലഡെല്‍ഫിയയിലെ വാലി ഫോര്‍ജ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഫൊക്കാനയുടെ പതിനെട്ടാമതു നാഷണല്‍ കണ്‍വെന്‍ഷനോട് അനുബന്ധിച്ചുള്ള ടാലെന്റ്‌റ് ഷോ മത്സരത്തില്‍ പങ്കെടുക്കുവാനുള്ള യോഗ്യത ലഭിക്കുകയുള്ളൂ. ന്യൂജേഴ്‌സിയിലെ എല്ലാ കുരുന്നു പ്രതിഭകളും യുവജനങ്ങളും ടാലെന്റ്‌റ് മത്സരത്തില്‍ പങ്കെടുപ്പിക്കണമെന്ന് ഫൊക്കാന റീജിയണല്‍ വൈസ് പ്രസിഡന്റ് ദാസ് കണ്ണംകുഴിയില്‍ അഭ്യര്‍ത്ഥിച്ചു.

മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ജൂണ്‍ മൂന്നിനു മുന്‍പ് പേര് രജിസ്റ്റര്‍ ചെയേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യാന്‍ താല്പര്യമുള്ളവര്‍ ഏതെങ്കിലും കമ്മിറ്റി ഭാരവാഹികളുമായി ബന്ധപ്പെട്ടാല്‍ മതിയാകും. ഏഴു മുതല്‍ 12 വയസുവരെയും 13 മുതല്‍ 18 വയസുവരെയും 18 നു മുകളില്‍ വയസുള്ളവര്‍ക്കുമായി മൂന്നു ഗ്രൂപ്പുകളിലായാണ് മത്സരങ്ങള്‍ നടത്തുന്നത്. വിജയികള്‍ക്ക് സമ്മാനങ്ങളും നല്‍കുന്നതാണ്. ഡാന്‍സ്, പാട്ട് (സോളോ), പ്രസംഗം, സ്‌പെലിംഗ് ബി എന്നീ വിഭാഗങ്ങളിലായിരിക്കും മത്സരം നടക്കുക.

ക്ലാസിക്കല്‍, സെമി ക്ലാസിക്കല്‍, ബോളിവുഡ് വിഭാഗങ്ങളിലായി നടക്കുന്ന ഡാന്‍സ് മത്സരത്തില്‍ പരമാവധി സമയം 6 മുതല്‍ 7 മിനിറ്റ് വരെയാണ്. മാലിനി നായര്‍, എല്‍ദോ പോള്‍, മോനിക്ക മാത്യു എന്നിവരാണ് കോര്‍ഡിനേറ്റര്‍മാര്‍. 5 മിനിറ്റ് സമയ ദൈര്‍ഘ്യമുള്ള മലയാളം സോളോ പാട്ടു മത്സരത്തില്‍ ട്രാക്ക് അനുവദനീയമാണ്. സോളോ പാട്ടു മത്സരങ്ങളിലെ വിജയികള്‍ക്ക് ഏഷ്യാനെറ്റ് യൂ എസ് എ വീക്കിലി റൗണ്ട് അപ്പ് പ്രോഗ്രാമില്‍ പാടാനുള്ള അവസരമുണ്ടായിരിക്കും. സുജ ജോസ്, ഏബ്രഹാം മാത്യു എന്നിവരാണ് കോര്‍ഡിനേറ്റര്‍മാര്‍. 5 മിനിറ്റ് സമയ ദൈര്‍ഘ്യമുള്ള പ്രസംഗ മത്സരത്തിന്റെ വിഷയം മത്സരത്തിന് കൃത്യം രണ്ടാഴ്ച മുന്‍പ് മാത്രം കോര്‍ഡിനേറ്റര്‍മാരില്‍ നിന്നും ലഭ്യമായിരിക്കും. ടി. എസ്. ചാക്കോ, കെ.ജി.തോമസ് എന്നിവരാണ് കോര്‍ഡിനേറ്റര്‍മാര്‍. മത്സരങ്ങള്‍ രണ്ടു മുതല്‍ ആറു വരെയാണെങ്കിലും സ്‌പെല്ലിംഗ് ബി മത്സരം 1.30നു തുടങ്ങി മൂന്നിന് സമാപിക്കും. കോശി കുരുവിള, രഞ്ജിത്ത് പിള്ള, തുമ്പി അന്‍സൂദ് എന്നിവരാണ് സ്‌പെല്ലിങ്ങ് ബി കോര്‍ഡിനേറ്റര്‍മാര്‍. എല്ലാ മത്സരങ്ങളുടെയും അന്തിമ തീരുമാനം ജഡ്ജിമാരുടേതായിരിക്കും. എല്ലാവരും കൃത്യ സാമ്യത്തിനുമുമ്പു മത്സരവേദികളില്‍ ഹാജരായിരിക്കണം. അഡ്രസ്സ്: 344 Washington Avenue, Dumont, NJ. (Our Redeemer Lutheran Church Hall).

മത്സരത്തിന്റെ വിജയത്തിനായി വിപുലമായ കമ്മറ്റി രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചതായി ദാസ് കണ്ണംകുഴിയില്‍ അറിയിച്ചു. കെ.സി.എഫ്. പ്രസിഡന്റ് കോശി കുരുവിള, സെക്രട്ടറി ഫ്രാന്‍സിസ് കാരക്കാട്ട്, മഞ്ച് പ്രസിഡന്റ് സുജ ജോസ്, സെക്രട്ടറി രഞ്ജിത്ത് പിള്ള, നാമം പ്രസിഡന്റ് മാലിനി നായര്‍, സെക്രട്ടറി വിനീത നായര്‍, ഫൊക്കാന കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ ബി. നായര്‍,ഫൊക്കാന നാഷണല്‍ കമ്മിറ്റി മെമ്പര്‍ സജിമോന്‍ ആന്റണി, ഫൊക്കാന സീനിയര്‍ നേതാക്കന്മാരായ ടി.എസ്. ചാക്കോ,കെ.ജി.തോമസ്,ചിന്നമ്മ പാലാട്ടി,സാജന്‍ പോത്തന്‍, വര്ഗീസ് വി. ജോര്‍ജ്, ഫൊക്കാന കണ്‍വെന്‍ഷന്‍ കോര്‍ഡിനേറ്റര്‍മാരായ ദേവസി പാലാട്ടി,ജോയ് ചാക്കപ്പന്‍, എല്‍ദോ പോള്‍ തുടങ്ങിയവര്‍ അടങ്ങിയ ഓര്‍ഗനൈസിങ്ങ് കമ്മിറ്റിയാണ് രൂപീകരിച്ചിട്ടുള്ളത്.

വൈകുന്നേരം ഏഴിന് നടക്കുന്ന പൊതു സമ്മേളനത്തില്‍ ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറര്‍ ഷാജി വര്‍ഗീസ്, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്‍,ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ടി.എസ്. ചാക്കോ, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ ബി. നായര്‍, നാഷണല്‍ കമ്മിറ്റി മെമ്പര്‍ സജിമോന്‍ ആന്റണി,കണ്‍വെന്‍ഷന്‍ കോര്‍ഡിനേറ്റര് സുധ കര്‍ത്ത, ദേവസി പാലാട്ടി,ജോയ് ചാക്കപ്പന്‍, എല്‍ദോ പോള്‍, സാജന്‍ പോത്തന്‍, ഏബ്രഹാം മാത്യു, കെ.ജി. തോമസ് മോനിക്ക മാത്യു, വിമന്‍സ് ഫോറം ചര്‍ പേഴ്സണ്‍ ലീല മാരേട്ട്, ടാലെന്റ്‌റ് കോമ്പറ്റിഷന്‍ ചെയര്‍ സുജ ജോസ് തുടഗിയവര്‍ പങ്കെടുക്കും.

രജിസ്ട്രേഷന്‍ സംബന്ധിച്ചും ടാലെന്റ്‌റ് കോമ്പറ്റിഷന്‍-സ്‌പെല്ലിംഗ് ബി മത്സരങ്ങള്‍ സംബന്ധിച്ചും കൂടുതല്‍ വിശദാംശങ്ങള്‍ക്കായി ഫ്‌ലയര്‍ കാണുകയോ താഴെ പറയുന്നവരുമായി ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ്. ദാസ് കണ്ണംകുഴിയില്‍ ഫോണ്‍:201-281-5050, കോശി കുരുവിള ഫോണ്‍:201-450 -1750,ഫ്രാന്‍സിസ് കാരക്കാട്ട് ഫോണ്‍:973 -931 -8503,ആന്റണി കുര്യന്‍ ഫോണ്‍:201-220 -9083,സുജ ജോസ് ഫോണ്‍:973 -632 -1172, രഞ്ജിത്ത് പിള്ള ഫോണ്‍:201-294 -6368, പിന്റോ ചാക്കോ ഫോണ്‍:973 -337 -7238, മാലിനി നായര്‍ ഫോണ്‍:501 -864 -8643. 
ഫൊക്കാനയുടെ ന്യൂജേഴ്സി റീജിയണല്‍ സ്‌പെല്ലിംഗ് ബി, ടാലെന്റ്‌റ് ഷോ മത്സരം ജൂണ്‍ ഒമ്പതിന്
Join WhatsApp News
പഴയ സ്പെല്ലിങ് ബീ 2018-05-28 12:17:17
എന്താ  ഫൊക  ആനകരാ, ഈ ഫോട്ടോയിൽ  കാണുന്ന  ഇത്രയും  സ്‌പെല്ലിങ്  ബീ  മത്സരകാരോ ?  എല്ലാരും നന്നായി സ്പെല്ലിങ്  പഠിച്ചിട്ട്  വരണം . വിജയിക്ക്  ആനക്കൊമ്പ്  സമ്മാനമായി  കൊടുക്കും . പിന്നെ പിടിച്ചു  ഫൊക്കാനാ  പ്രെസിഡന്റുമാക്കും 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക