Image

കെയ്ന്‍സില്‍ സിറോ മലബാര്‍ മിഷന് തുടക്കമായി

Published on 02 June, 2018
കെയ്ന്‍സില്‍ സിറോ മലബാര്‍ മിഷന് തുടക്കമായി

കെയ്ന്‍സ്: ഓസ്‌ട്രേലിയയിലെ ഗ്രേറ്റ് ബാരിയര്‍ റീഫിന്റെ കവാടമായ കെയ്ന്‍സില്‍ സിറോ മലബാര്‍ സഭാ മിഷനു തുടക്കമായി. മെല്‍ബണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂരിന്റെ കെയ്ന്‍സ് സന്ദര്‍ശനമാണ് ഈ മേഖലയിലെ സഭാംഗങ്ങളുടെ ചിരകാല സ്വപ്നം പൂവണിയിച്ചത്.


കെയ്ന്‍സ് സെന്റ് ജോസഫ്‌സ് പള്ളിയില്‍ മാര്‍ ബോസ്‌കോ പുത്തൂരിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന ദിവ്യബലിയിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. കെയ്ന്‍സ് വിശ്വാസ സമൂഹത്തെ കാനോനിക നിയമ പ്രകാരം ഉയര്‍ത്തി സെന്റ് തോമസ് സിറോ മലബാര്‍ മിഷന്‍ എന്ന് നാമകരണം ചെയ്തു. പ്രഥമ ചാപ്ലിയനായി ഫാ. സജു തേക്കാനത്തെ നിയമിച്ചു. ഫാ. ഡിപ്പി കട്ടത്തറ, ഫാ. ജോബി പന്തലാനിക്കല്‍, ഫാ. സജു തേക്കാനം എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.

കുട്ടികളുടെ ആദ്യ കുര്‍ബാന സ്വീകരണം ഇതോടൊപ്പം നടന്നു. മാര്‍ ബോസ്‌കോ പുത്തൂരിന്റെ ജന്മദിനവും കെയ്ന്‍സില്‍ വിശ്വാസ സമൂഹം ആഘോഷിക്കുകയുണ്ടായി. ജൂലൈ മൂന്നിന് ദുഃഖറാനത്തിരുന്നാള്‍ സെന്റ് തോമസ് സിറോ മലബാര്‍ മിഷന്‍ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ചാപ്ലിന്‍ ഫാ. സജു തേക്കാനം അറിയിച്ചു.

റിപ്പോര്‍ട്ട്: തോമസ് ടി. ഓണാട്ട് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക