Image

ഫോമാ ജോ. സെക്രട്ടറിയായി രേഖാ നായര്‍: പകരം വയ്ക്കാനില്ലാത്ത വ്യക്തിത്വം

Published on 19 June, 2018
ഫോമാ ജോ. സെക്രട്ടറിയായി രേഖാ നായര്‍: പകരം വയ്ക്കാനില്ലാത്ത വ്യക്തിത്വം
അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ പല രംഗങ്ങളില്‍ ശ്രദ്ധേയരായ പലരുമുണ്ടെങ്കിലും രേഖാ നായരെപ്പോലെ മറ്റൊരാളില്ല. സ്വകാര്യ അഹങ്കാരം എന്നൊക്കെ പലരേയും വിശേഷിപ്പിക്കുമെങ്കിലും രേഖാ നായരാണ് സ്വകാര്യമായും അല്ലാതെയുംള്ള അഹങ്കാരം. പാക്കനാര്‍ പറഞ്ഞപോലെ 'എല്ലാ തമ്പ്രാക്കളും തമ്പ്രക്കാള്‍, ആഴ്വാഞ്ചേരി തമ്പ്രാക്കള്‍ തമ്പ്രാക്കള്‍' എന്ന കഥപോലെ (ഐതിഹ്യമാലക്കു കടപ്പാട്). നിസ്വാര്‍ത്ഥ സേവനമനുഷ്ഠിക്കുന്നവരും മറ്റുള്ളവരെപ്പറ്റി കരുതലുള്ളവരും പലരുണ്ട്. പക്ഷെ ആരും രേഖാ നായര്‍ക്കൊപ്പമില്ല.

അങ്ങനെയൊരാള്‍ ഫോമ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍ ഒരു ഇലക്ഷനില്ലാതെ തന്നെ വിജയം അര്‍ഹിക്കുന്നു. പ്രത്യേകിച്ച് ഫോമ വനിതാഫോറം സെക്രട്ടറി എന്ന നിലയില്‍ നടത്തിയ തിളങ്ങുന്ന പ്രവര്‍ത്തനങ്ങളുടെ ചരിത്രം കൂടെയുള്ളപ്പോള്‍

സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കാന്‍ വൈകിയതുകൊണ്ടാണ് മത്സരം നേരിടേണ്ടി വന്നതെന്ന വാദത്തില്‍ കഴമ്പില്ലെന്നു രേഖ പറയുന്നു. വനിതാ ഫോറം സെക്രട്ടറിയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ അടുത്ത സ്ഥാനത്തേക്ക് ശ്രദ്ധിക്കന്‍ താത്പര്യം തോന്നിയില്ല. അതുപോലെ വനിതാ ഫോറം സെക്രട്ടറി എന്ന നിലയില്‍ തന്റെ പ്രവര്‍ത്തനം ജനം അംഗീകരിക്കുകയും ജനപിന്തുണയുണ്ടെന്നു വ്യക്തമാകുകയും ചെയ്തപ്പോഴാണ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. അതിനു മുമ്പ് അത് ചെയ്യുന്നത് അനുചിതമായി തോന്നി.

ന്യൂയോര്‍ക്കില്‍ ആയിട്ടും ന്യൂയോര്‍ക്ക് കണ്‍വന്‍ഷനെ അനുകൂലിക്കുന്നില്ല എന്നു പറയുന്നതും ശരിയല്ല. ന്യൂയോര്‍ക്കിലെ സംഘടനകളെയൊക്കെ അണിനിരത്തി ഒന്നിച്ചുപോകാന്‍ ന്യൂയോര്‍ക്കില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിക്ക് കഴിഞ്ഞിട്ടില്ല. ഇവിടെ പിന്തുണയില്ലാത്ത ഒരാള്‍ ഇവിടെ കണ്‍വന്‍ഷന്‍ എങ്ങനെ നടത്തും?

വനിതാ ഫോറം തുടങ്ങിവെച്ച നഴ്സിംഗ് സ്‌കോളര്‍ഷിപ്പ്, പാലിയേറ്റീവ് കെയര്‍ പ്രോഗ്രാം തുടങ്ങിയവയൊക്കെ തുടരണമെന്നാണ് തന്റെ ആഗ്രഹം. ജോ. സെക്രട്ടറിയായി വിജയിച്ചാല്‍ അവ തുടരാന്‍ കഴിയുമെന്നതും മത്സരിക്കാന്‍ കാരണമായി.

അതുപോലെ വനിതകളേയും രണ്ടാം തലമുറയേയും ഫോമയിലേക്ക് കൊണ്ടുവരാന്‍ തന്നെപ്പോലുള്ളവര്‍ക്ക് കഴിയും. ഇവിടെ ജനിച്ചുവളര്‍ന്ന തലമുറയുടെ ഭാഗമാണ് താനും. ചെറുപ്പക്കാരും, സ്ത്രീകളും കൂടുതലായി വരുന്ന ഫാമിലി കണ്‍വന്‍ഷനാണ് ഫോമ ലക്ഷ്യമിടേണ്ടത്.

വീട്, ഔദ്യോഗിക ജീവിതം ഇവയൊക്കെ കഴിഞ്ഞ് സംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ വനിതകള്‍ക്ക് സമയമുണ്ടോ എന്നതിനും രേഖയ്ക്ക് ഉത്തരമുണ്ട്. സംഘടനാ പ്രവര്‍ത്തനം ഒരു 'ചോയ്സ്' ആണ്. വീടും ജോലിയും ഒന്നും പ്രശ്നമല്ല- താത്പര്യമുണ്ടെങ്കില്‍. പലര്‍ക്കും അതുണ്ടാവില്ല. സമയവും കാണില്ല. തനിക്ക് സംഘടനാ പ്രവര്‍ത്തനത്തിന് മനസ്സുണ്ട്. അതിനെ പിന്തുണയ്ക്കുന്ന വ്യക്തിയാണ് ഭര്‍ത്താവെന്നതും പ്രധാനമാണ്.

ഫിലിപ്പ് ചാമത്തില്‍ പല നല്ലകാര്യങ്ങളും ചെയ്തതായി അറിയാം. ഫോമ സ്റ്റുഡന്റ്സ് ഫോറം രൂപീകരിച്ചത് സുപ്രധാനമാണ്.

ഇലക്ഷനില്‍ വ്യക്തിപരമായി ശരി എന്നു തോന്നിയതാണ് താന്‍ ചെയ്തിട്ടുള്ളത്. സ്വയം വലിയ സംഭവമാണെന്നു പറഞ്ഞു തെറ്റിദ്ധരിപ്പിക്കുന്നതിനോട് യോജിക്കുന്നില്ല. അന്താരാഷ്ട്ര കാര്യങ്ങളൊന്നുമല്ല, പ്രാദേശിക കാര്യങ്ങളിലാണ് താന്‍ ശ്രദ്ധവയ്ക്കുക.

താന്‍ വിജയിച്ചാല്‍ ആരുടെകൂടെ പ്രവര്‍ത്തിക്കാനും മടിയില്ല.

വനിതാഫോറം പ്രസിഡന്റ് ഡോ. സാറാ ഈശോ മികച്ച നേതൃത്വഗുണമുള്ള വ്യക്തിയാണ്. താന്‍ ജയിച്ചാല്‍ പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ അവരെ നിര്‍ബന്ധിക്കും.

ന്യൂയോര്‍ക്കില്‍ ജനിച്ച് വളര്‍ന്ന രേഖാനായര്‍ മൗണ്ട് വെര്‍നോന്‍ ഹൈസ്‌ക്കൂളിലാണ് പഠിച്ചത്. ന്യൂയോര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ബിസിനസ്സില്‍ ബിരുദവും എച്ച് ആര്‍ മാനേജ്‌മെന്റില്‍ മാസ്റ്റര്‍ ബിരുദവും സ്വന്തമാക്കി. അമേരിക്കയില്‍ ജനിച്ച് വളര്‍ന്ന മലയാളികള്‍ മലയാളം സംസാരിക്കാത്ത സാഹചര്യത്തില്‍ രേഖാ നായര്‍ മാതൃഭാഷയില്‍ സംസാരിക്കുന്നതും എഴുതുന്നതും ഏവരേയും അത്ഭുതപ്പെടുത്തും. മലയാളത്തിലെ ഈ പ്രാവീണ്യം കൊണ്ടാണ് ഏഷ്യാനെറ്റ്, പ്രവാസി ചാനല്‍, മഴവില്‍ എഫ്.എം റേഡിയോ തുടങ്ങിയ സ്ഥാപനങ്ങളില്‍ രേഖയ്ക്ക് വാര്‍ത്താ അവതാരക എന്ന നിലയില്‍ തിളങ്ങാനായത്. മികച്ച നര്‍ത്തകി കൂടിയായ രേഖ ഭരതനാട്യം, മോഹിനിയാട്ടം, കഥക്, കഥകളി തുടങ്ങിയവയിലും തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. ന്യൂയോര്‍ക്കില്‍ കലാകേന്ദ്ര എന്ന പേരില്‍ ഡാന്‍സ് സ്‌ക്കൂളും രേഖ നടത്തുന്നുണ്ട്.
Join WhatsApp News
Rajan Kurup 2018-06-19 10:58:52
രേഖയെ പോലുള്ള ഒരു വ്യക്തി ഒരിക്കലും ഒരിടത്തും ഒരു മത്സരത്തിനും നിൽക്കരുത്. നിങ്ങളെ പോലുള്ള ആരെങ്കിലും അവയവം ദാനം ചെയ്തീട്ടു മത്സരിക്കാൻ ഇറക്കിയീട്ടുണ്ടോ എന്ന് തോന്നുന്നില്ല. ഒരു പുണ്യ പ്രവർത്തി ചെയ്തീട്ടു എന്ത് നേടാൻ ആണ് ഈ മത്സരം. ഇമേജിന് കോട്ടം വരുന്ന കാര്യങ്ങൾ ചെയ്യരുത്.
വിദ്യാധരൻ 2018-06-19 12:45:32
രാജൻ കുറുപ്പ് പറഞ്ഞ അഭിപ്രായത്തോട് യോജിക്കുന്നു.  ഫോമയുടെ സെക്രട്ടറി ആകണമെന്നോ ഫൊക്കാനയുടെ പ്രസിഡണ്ടാകണമെന്നോ ഉള്ള ഒരു ആഗ്രഹത്തോടെയല്ല നിങ്ങൾ നിങ്ങളുടെ അവയവ ദാനം ചെയ്തത് എന്ന് ഞങ്ങൾ മലയാളികൾക്ക് നന്നായി അറിയാം  'നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുവാൻ' കഴിയുന്നവർക്ക് മാത്രമേ അത് സാധിക്കുകയുള്ളു .  സംഘടനകളുടെ പ്രസിഡണ്ടാകണം എന്ന് ആഗ്രഹിക്കുന്നവർ സ്വയം സ്നേഹിക്കുന്നവർ ആണ് . അവർക്ക് മറ്റുള്ളവരെ സ്നേഹിക്കാൻ കഴിയില്ല. അവർക്ക് ഇതുപോലെ ഒരു ത്യാഗം ചെയ്യാൻ കഴിയില്ല . അവർക്ക് ചെയ്യാൻ കഴിയുന്നത് നിങ്ങളുടെ ബാക്കിയുള്ള അവയവും മോഷ്ടിച്ചടുത്ത് ആർക്കെങ്കിലും കൊടുത്തിട്ട്, അത് അവരാണ് ചെയ്തെന്നത് പറഞ്ഞു കൊണ്ട് നടക്കാനും പത്രങ്ങളിലും ടിവിയിലും പരസ്യം കൊടുക്കാനുമേ കഴിയും  . നിങ്ങളെ പരിചയമില്ലെങ്കിലും, നിങ്ങളെക്കുറിച്ചു മനസ്സിലാക്കയിതു, ഒരു സംഘടനകളുടെയും നേതാക്കന്മാർക്ക് ചെയ്യാൻ കഴിയാത്ത പുണ്യ പ്രവർത്തി ചെയ്ത നിങ്ങളുടെ മനോഭാവം കൊണ്ടാണ്.  നിങ്ങളെ അറിയാത്ത അനേകം മലയാളികളുടെ ഹൃദയത്തിൽ നിങ്ങളുണ്ട് . പക്ഷെ ഫോമയിലെയോ ഫൊക്കാനയിലെയോ ആരുടെയും മുഖം ഓർക്കാൻക്കൂടി കഴിയില്ല . അതുകൊണ്ട് സഹോദരി നിങ്ങൾ ഇപ്പോൾ പെട്ടിരിക്കുന്ന കുടുക്കിൽ നിന്ന് ഓടി രക്ഷപ്പെടുക . 

നിങ്ങൾക്ക് നിങ്ങളെ കണ്ടെത്താനുള്ളൂ മാർഗ്ഗം മറ്റുള്ളവർക്കുവേണ്ടി ജീവൻ കൊടുക്കാൻ തയാറാവുമ്പോൾ മാത്രമാണ് 
ഡോ.ശശിധരൻ 2018-06-19 15:20:28

നല്ല മനസ്സിന്റെ ഉടമയായ ശ്രീമതി രേഖയിൽ നിന്നും നല്ല പ്രവർത്തികൾ മാത്രമെ പ്രതീക്ഷിക്കേണ്ടതുള്ളൂദൈവിക ഗുണമുള്ള ,ധർമ്മ ശാസ്ത്രത്തിനുസരിച്ചു ജീവിതം നയിക്കുന്ന ശ്രീമതി രേഖക്ക്  ഒരു വ്യക്തിയെന്ന നിലയിൽ ഏതു തെരഞ്ഞെടുപ്പിനെയും നേരിടാം .വൃക്ക ദാനം ചെയ്‌തത്‌ കൊണ്ട് തനിക്കു വോട്ട് ചെയ്യണമെന്ന് ശ്രീമതി രേഖ എവിടെയും അവകാശപ്പെട്ടിട്ടില്ല.രേഖ ഏതെങ്കിലും ഒരു പക്ഷത്തിൽ  ചേർന്നിട്ടുണ്ടെങ്കിൽ  പക്ഷം നല്ലതാകാൻ സാധ്യതയുണ്ട് .രേഖയുടെ സംസ്കാരം മറ്റൊരു സംസ്കാരവുമായി ഏറ്റുമുട്ടുമ്പോൾ മാത്രമേ ചോദ്യങ്ങൾക്ക് പ്രസക്തിയുള്ളൂ .അതുകൊണ്ടു കാതലുള്ള ധിക്കാരത്തോടുകുടി തന്നെ പൊരുതി വിജയിക്കുക .രേഖയെ സമൂഹത്തിനു വേണം.സ്നേഹത്തിന്റെ സത്ത അധികാരങ്ങൾക്കപ്പുറത്താണെന്നു രേഖ തന്റെ പ്രവൃത്തിയിലൂടെ എന്നേ തെളിയിച്ചിരിക്കുന്നു .

(ഡോ.ശശിധരൻ)

Leadership 2018-06-19 16:18:25
LikeGandhi's 6 Rules of Leadership Needed Today2,931Comment355ShareShare Gandhi's 6 Rules of Leadership Needed Today12 Cory GalbraithCory GalbraithFollowCory Galbraith CEO at Webcast Canada
He was a poor public speaker and changed his mind often. Mahatma Gandhi knew he wasn't perfect. But he practiced a series of leadership principles which remain valid to this day. If you're a team leader, manager or running a project - learn how Gandhi would have handled things.

1. Let your team know that you are always learning 

Live as if you were to die tomorrow. Learn as if you were to live forever.
People look up to leaders who admit they don't know it all, and are searching for answers - just like they are. By committing to continuous learning and improvement, you're setting an example for others to never stand still. You're also admitting that you're human and not above learning a thing or two from your team. They'll respect you for that. 

2. Passionately articulate a clear vision of where you want things to go, then set an example by acting upon that vision

You must be the change you wish to see in the world.
Your vision comes from the heart. You need to let people know what success looks like when it's achieved. You'll be passionate about the vision because passion is contagious. That's how people buy into a vision. They'll also buy in if they witness you doing the things, and saying the things, needed to make the vision a reality. They'll follow along. 

3. Use your people skills, not your position

I suppose leadership at one time meant muscles; but today it means getting along with people.
Gandhi viewed the human spirit as infinitely more powerful than the deadliest weapons on earth. Just as he used non-violent means to achieve his goals, today's leaders will be far more effective if they rely on their people skills, and not their position, to influence others and cause change. The best boss is someone who never has to say "Listen to me because I'm the boss." It is not your title that will make your team listen to you. It's your character, integrity and ability to care.

4. Listen twice as much as you talk

It is unwise to be too sure of one's own wisdom. It is healthy to be reminded that the strongest might weaken and the wisest might err.
In business, I still see many managers doing nothing but talk. Meetings start with the boss's view on everything - often turning into an endless tirade. Talk, talk and more talk as people feel helpless and tune out. In one-on-one meetings, these managers occasionally ask what you think, cut you off, and then keep going as though you said nothing.

A real leader spends most of her or his time listening - to the concerns of the team, their views, ideas and problems. Build a reputation for listening. Listen twice as much as you talk (for we have 2 ears and 1 mouth). You'll be amazed at how much more influential that is, compared to talk, talk and more talk.

5. Get rid of the serious face

Service which is rendered without joy helps neither the servant nor the served. But all other pleasures and possessions pale into nothingness before service which is rendered in a spirit of joy.
Too many of us take ourselves way too seriously. Gandhi was not afraid to be human. In daily business life, put on a smile and be hopeful, but most importantly, be yourself - and not some fake person who is pretending to be important. The effective leader is authentic.

6. Make the "doing" of work interesting and meaningful

Satisfaction lies in the effort, not in the attainment, full effort is full victory.
One of the biggest challenges of anyone running a team is to make the work meaningful, fun and interesting. Even the most menial tasks can be more engaging if you turn work into a game. Set targets with rewards. Explain the "why" of work so people can connect what they're doing with the final result. They need to know that they are important - and what they are doing is contributing to the common good.

The Gandhi brand of leadership - with its quiet persuasion - is needed now more than ever.

 
യേശു 2018-06-19 19:37:58
ഫോമയിലേക്ക് മത്സരിക്കുന്നവർ (രേഖ ഒഴിച്ച് )എല്ലാം അവരുടെ കിഡ്‌നി വേണ്ടിവന്നാൽ സംഭാവന ചെയ്യാൻ തയ്യാറാണെന്ന്  എഴുതി കൊടുക്കാൻ തയ്യാറാണോ ? 
ബിജെപി (ബി ജെ പത്രോസ് ) 2018-06-19 20:56:49
കിഡ്‌നി കൊടുത്തുള്ള സ്ഥാനം എനിക്ക് വേണ്ട. വല്ലവരുടെയും കിഡ്‌നി മേടിച്ച് വല്ലവർക്കും കൊടുത്തുള്ള പരിപാടിയാണെങ്കിലേ ഞാനുള്ളു. അതുകൊണ്ട് ഞാൻ മത്സരത്തിൽ നിന്ന് മാറുന്നു 

ബിജെപി (ബി ജെ പത്രോസ് )
ബിജെപി (ബി ജെ പത്രോസ് ) 2018-06-19 21:22:04
പത്രോസ്സേ നീ മൂന്നു പ്രാവശ്യം എന്നെ തള്ളി പറഞ്ഞതാണ് . നിന്നിൽ നിന്ന് ഇതിൽ കൂടുതൽ ഞാൻ പ്രതീക്ഷിക്കുന്നില്ല .

Joseph 2018-06-19 21:42:55
   
രേഖാ നായർ സംഘടനാ പ്രവർത്തനങ്ങളിൽ നിന്നും പിന്തിരിയണമെന്ന അഭിപ്രായത്തോട് യോജിക്കുന്നില്ല. സംഘടനകളോടുള്ള പ്രിയം കൊണ്ടോ അതിലെ നേതാക്കന്മാരുടെ മഹത്വം കൊണ്ടോ പറയുന്നതല്ല. ശ്രീ മതി രേഖാ നായർ സംഘടനാ പ്രവർത്തനങ്ങൾ നടത്തുന്നതിനിടയിലാണ് തന്റെ ജീവന്റെ അംശം ആവശ്യമുള്ള മറ്റൊരു പെൺകുട്ടിയെ കലാസാംസ്‌കാരിക വേളകളിൽ അവിചാരിതമായി കണ്ടുമുട്ടിയത്. ഭൂമിയിൽ മാലാഖാമാരുണ്ടെന്ന് കേട്ടിട്ടേയുള്ളൂ. എന്നാൽ ആ ദൗത്യം പൂർണ്ണമായും ആ യുവതി ഏറ്റെടുത്തു. മാസങ്ങളായി ഫോമാ, ഫൊക്കാന എന്ന പേരിൽ ലേഖനങ്ങളുടെ തലക്കെട്ടുകൾ കാണുന്നുണ്ടെങ്കിലും രേഖയെപ്പറ്റി എഴുതിയ ഈ ഒരു ലേഖനം മാത്രമേ വായിക്കാൻ മനസു വന്നുള്ളൂ.   

നമ്മുടെ മനസിന്റെ സന്തോഷമാണ് ഏറ്റവും വലുത്. സാമൂഹികമായി ബന്ധങ്ങൾ പുലർത്താൻ രേഖ ആഗ്രഹിക്കുന്നെങ്കിൽ അത് അവരുടെ തീരുമാനമാണ്. രേഖയുടെ സന്തോഷമാണ്. മലയാളം നല്ലവണ്ണം എഴുതുവാനും വായിക്കാനും കഴിവുള്ള രേഖ മലയാളി സംഘടനകളിൽ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അതിനെ അഭിനന്ദിക്കുകയാണ് വേണ്ടത്.

അമേരിക്കയിൽ വളർന്ന ഒരു യുവതി മലയാളികളുമൊത്ത് സാമൂഹിക സാംസ്ക്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നതും വിലമതിക്കണം. രണ്ടു സംസ്ക്കാരങ്ങളുടെയും നല്ല വശങ്ങൾ തിരഞ്ഞെടുത്തു പുത്തനായ ഒരു ആശയ സൃഷ്ടി രൂപാന്തരപ്പെടുത്താൻ രേഖയ്ക്ക് കഴിയും. ഫോമായുടെയോ ഫോക്കാനോയുടെയോ ഒരു പദവി ലഭിച്ചാൽ വലിയ കാര്യമൊന്നുമില്ല. കുറെ പടങ്ങൾ ഓൺലൈൻ പത്രങ്ങൾ പ്രസിദ്ധീകരിച്ചേക്കാം. പക്ഷെ രേഖയെ സംബന്ധിച്ചിടത്തോളം അത്തരം പബ്ലിസിറ്റി ആവശ്യവുമില്ല. സ്വന്തം സമൂഹത്തിനു വേണ്ടി സേവനം ചെയ്യണമെന്നുള്ള മനസാണ് ആ പെൺകുട്ടിയെ നയിക്കുന്നത്. രേഖയ്ക്ക് വിജയാശംസകൾ.
Insight 2018-06-19 22:57:26
അമേരിക്കയിൽ ജനിച്ചു വളർന്ന കുട്ടികൾ പൊതുവെ വക്രത ഇല്ലാത്തവരാണ് . പക്ഷെ ഫോമയിലും ഫൊക്കാനയിലും കിടന്നു സ്ഥാനമാണങ്ങൾക്ക് വേണ്ടി മത്സരിക്കുന്നവർക്ക് വളഞ്ഞ വഴിയല്ലാതെ മറ്റൊന്നും അറിയില്ല . അവർക്ക് നേതാവായി നടക്കണം . ഇവരെല്ലാം മലയാളികൾക്ക് വേണ്ടി എന്ത് കോപ്പ് ചെയ്യുമെന്നാണ് പറയുന്നത് ?  ഇവിടെ ജനിച്ചു വളർന്ന രേഖാനായർ അമേരിക്കൻ പൊളിറ്റിക്‌സിലേക്ക് പോകട്ടെ . നമ്മുടെ അടുത്ത തലമുറക്ക് പ്രയോചനം ഉണ്ടാകും .  ഇവന്മാർ ഒരെണ്ണം ഒരിക്കലും ശരിയാകില്ല .  കുറെ നാറിയ കേരളത്തിലെ രാഷ്ട്രീയക്കാരെ കൊണ്ടുവന്ന് ഇവിടെയും അവിടെയും സമ്മേളനം നടത്തുമെന്നാല്ലാതെ വേറെന്തു ചെയ്യാൻ കഴിയും?  അൽപ്പം ബോധ്യമുള്ളവർക്ക് ഈ ഫൊക്കാന ഫോമ തുടങ്ങിയ സംഘടനകളിലെ നേതാക്കളെക്കുറിച്ച് പുച്ഛമല്ലാതെ മതിപ്പൊന്നും ഇല്ല . ഇവന്മാരുടെ ചില പ്രസ്താവനകളും കോട്ടും ടൈയും കെട്ടിയുള്ള നിൽപ്പും കാണുമ്പോൾ ഇരുന്ന് ചിരിക്കാറുണ്ട് .  ഇല്ലാത്തത് ചമയുന്ന കുറെ വിഡ്ഢിയാന്മാര് .  

 “Real magic can never be made by offering someone else's liver. You must tear out your own, and not expect to get it back.” 
― Peter S. Beagle, The Last Unicorn
Slick and Tired 2018-06-19 23:34:48
ഈ ലോകത്ത് ഒരു സംഘാനയുടെ നേതാവാകാതെയും പുണ്യ പ്രവർത്തിക്കൊണ്ട് മനുഷ്യ ഹൃദയങ്ങളിൽ ജീവിക്കന്ന അനേകായിരങ്ങളുണ്ട് , അവരെയാണ് ഞങ്ങൾ ആരാധിക്കുന്നത് . അമേരിക്കയിലെ മലയാളി നേതാക്കളെപ്പോലെ ഇത്രയും തരംതാണ വർഗ്ഗത്തെ ഭൂമിയിൽ വേറെ എങ്ങും കണ്ടിട്ടില്ല 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക