Image

ഫോമാ കോണ്‍വെന്‍ഷനില്‍ കോണ്‍സുലേറ്റ് ജനറലും ഉദ്യോഗസ്ഥരും പങ്കെടുക്കും

Published on 19 June, 2018
ഫോമാ കോണ്‍വെന്‍ഷനില്‍ കോണ്‍സുലേറ്റ് ജനറലും ഉദ്യോഗസ്ഥരും പങ്കെടുക്കും
ഫോമാ കോണ്‍വെന്‍ഷനില്‍ നടക്കുന്ന പൊളിറ്റിക്കല്‍ ഫോറം സെമിനാറില്‍ ചിക്കാഗോ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലും സീനിയര്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്നതാണ്. ഓ സി ഐ , പാസ്‌പോര്ട്ട്, അറ്റസ്‌റ്റേഷന്‍, തുടങ്ങിയ കോണ്‍സുലാര്‍ സേവനങ്ങള്‍ ലഭ്യമാകുന്നതിനെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കു സീനിയര്‍ കോണ്‌സലര്‍ ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കുന്നതാണ്.

ഈ ചര്‍ച്ചാ സമ്മേളനം പ്രവാസികളുടെ കോണ്‍സുലര്‍ സേവനങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ക്കു വ്യക്തത വരുത്തുവാനുള്ള അവസരമായിരിക്കും. ..ജൂണ്‍ 22 വെള്ളിയാഴ്ച ഉച്ചക്ക് 12 മുതല്‍ ഒരു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന സെമിനാറില്‍ മറുപടി ലഭിക്കേണ്ട കോണ്‍സുലര്‍ സേവനങ്ങളെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ ജൂണ്‍ 20 നു മുമ്പായി ഇമെയില്‍ ആയി സമര്‍പ്പിക്കണമെന്നു ഫോമാ പൊളിറ്റിക്കല്‍ ഫോറം ചെയര്മാന് തോമസ് റ്റി ഉമ്മന്‍ അറിയിക്കുന്നു. ചോദ്യങ്ങള്‍ അയക്കേണ്ടുന്ന ഇമെയില്‍ : ttoindia @gmail.com.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക