ചിക്കാഗോ: ഫോമാ കണ്‍ വന്‍ഷനിലെ മുഖ്യ ആകര്‍ഷണമായി മാറിയ ഇലക്ഷന്‍ നാളെ (വെള്ളി) നടക്കാനിരിക്കെ കണ്‍ വന്‍ഷന്‍ വേദിയായ ഷോംബര്‍ഗിലെ റെനെയ്‌സാന്‍സ് സെന്ററില്‍ തക്രുതിയായ പ്രചാരണം.
ഇന്ന് (വ്യാഴം) രാവിലെ മുതല്‍ വലിയ തോതില്‍ ഡലിഗേറ്റുകളും കുടുംബങ്ങളുംഎത്തുമ്പോള്‍ സ്വാഗതമോതാന്‍ സ്ഥാനാര്‍ഥികള്‍ അണി നിരന്നിരുന്നു. മാധ്യമങ്ങളിലും ഈ-മെയില്‍, വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലും ചെളി വാരിയെറിയലായിരുന്നു അനുചരരുടെ പ്രധാന വിനോദമെങ്കിലും സ്ഥാനാര്‍ഥികള്‍ ഒത്തു കൂടിയപ്പോള്‍ എല്ലാവരും തികഞ്ഞ സ് ഹ്രുദത്തില്‍. കൈകൊടുത്തും ആശ്ലേഷിച്ചും ഡലിഗേറ്റുകളെ കയ്യിലെടുക്കാന്‍ ഇരു കൂട്ടരും തത്രപ്പെടുന്നുണ്ടായിരുന്നു.
വിജയിക്കുമെന്ന ആത്മവിശ്വാസമാണ് പ്രസിഡന്റ് സ്ഥാനാര്‍ഥികളായ ജോണ്‍ സി വര്‍ഗീസും (സലിം) ഫിലിപ്പ് ചാമത്തിലും (രാജു) പ്രകടിപ്പിക്കുന്നത്. എല്ലാം ഭംഗിയായി പോകുന്നു-ഇരുവരും പറഞ്ഞു.
കാലിഫോര്‍ണിയ, ഫ്‌ലൊറിഡ, ടെക്‌സസ് മേഖല പൊതുവെ ഡാലസ് കണ്‍ വന്‍ഷനെ അനുകൂലിക്കുമ്പോള്‍ മറ്റു പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ പൊതുവെ നിശബ്ദത പാലിക്കുന്നു. ന്യു യോര്‍ക്ക് കണ്‍ വന്‍ഷനെയും ഡാലസ് കണ്‍ വന്‍ഷനെയും അനുകൂലിക്കുന്നവര്‍ ഉള്ളതിനാല്‍ ആര്‍ക്കാണു മേല്‌കൈ എന്നു പറയാന്‍ പറ്റാത്ത സ്ഥിതി.
ഇന്നു രാത്രി ജനറല്‍ ബോഡിയില്‍ മീറ്റ് ദി കാന്‍ഡിഡേറ്റ്‌സ് പ്രോഗ്രാം ഉണ്ട്. അവിടത്തെ പ്രകടനം ആയിരിക്കും 500-ല്‍ പരം വരുന്ന ഡലിഗേറ്റുകളുടെ മനം മാറ്റത്തിനുള്ള അവസാന അവസരം.
നാളെ രാവിലെ 8 മുതല്‍ 12 വരെയാനു ഇലക്ഷന്‍. അന്‍ ദ്യോഗികമായി റിസള്‍ട്ട് അറിയമെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ശനിയാഴ്ച സമാപന ബാങ്ക്വറ്റിലാണുണ്ടാവുകയെന്നു മുഖ്യ ഇലക്ഷന്‍ കമ്മീഷണര്‍ അനിയന്‍ ജോര്‍ജ് പറഞ്ഞു. മുന്‍ കാലങ്ങള്‍ക്കു വിപരീതമായി പുതിയ ഭാരവാഹികള്‍ അപ്പോള്‍ തന്നെ സ്ഥാനമേല്‍ക്കും.