Image

ഫൊക്കാനാ എന്ന താജ്മഹലിലേക്ക് എല്ലാ വഴികളും; സുസ്വാഗതം: (പി ഡി ജോര്‍ജ് നടവയല്‍, ഫൊക്കാനാ വക്താവ്)

പി ഡി ജോര്‍ജ് നടവയല്‍, ഫൊക്കാനാ വക്താവ്) Published on 05 July, 2018
ഫൊക്കാനാ എന്ന താജ്മഹലിലേക്ക് എല്ലാ വഴികളും; സുസ്വാഗതം: (പി ഡി ജോര്‍ജ് നടവയല്‍, ഫൊക്കാനാ വക്താവ്)
ഫൊക്കാനാ താജ്മഹലിനെ ഓര്‍മ്മിപ്പിക്കുന്നു.
 പ്രേമഭാജനത്തിനുള്ള മഹാരാജന്റെ 
നൊമ്പരമാര്‍ന്ന നിത്യ സ്മരണിക; 
താജ് മഹല്‍. കേരളിയ ജീവിതരീതികളുടെ 
ഗൃഹാതുരാനുഭവങ്ങള്‍ക്കുള്ള 
കാലാതിവര്‍ത്തിയായ സംഘസ്മരണിക; ഫൊക്കാനാ. 
അകന്നു നില്ക്കുമ്പോളുണ്ടാകുന്ന നഷ്ടബോധം ഫൊക്കാന.
പൊയ്‌പ്പോയ നല്ല മലയാള ജീവിതരീതികളോടൂള്ള പുന:സമാഗമത്തിനുള്ള അപ്രതിരോധ്യമായ ത്വരയാണ് ഫൊക്കാനാ.
 ചിരം ഞ്ജീവിയാകുന്ന ഫൊക്കാനാ എന്നപ്രതിഭാസം. 

ഫൊക്കാനാ അമേരിക്കന്‍ മലയാളിയുടെ സാംസ്‌കാരിക ദേശീയോത്സവമാണ്. ഇത്തവണ എല്ലാ വഴികളും ഫിലഡല്ഫിയയിലേക്ക്, ഫിലഡല്ഫിയാ വാലീ ഫോര്‍ജ് കണ്‍ വെന്‍ഷന്‍ സെന്ററിലേക്ക്; സൗഹൃദ നഗറിലേക്ക്. 

കേരളത്തിന്റെ സകല പരിച്ഛേദങ്ങളും മൂന്നു ദിനരാത്രങ്ങള്‍ അമേരിക്കന്‍ മലയാളിയുടെ കണ്ണിലും കാതിലും അഴകിലും ഉള്‍മദങ്ങളിലും പൊള്ളത്തരങ്ങളിലും വിളയാടിടും. സാരഥികളും വിലയേറിയ സാക്ഷികളുമാകാന്‍ തൊഴിലാളിപ്രസ്ഥാനത്തിന്റെ അപ്പസ്‌തോലനായ മുഖ്യമന്ത്രി , നാടന്‍ തറവാട്ടു ഗാംഭീര്യ ഗൗരവങ്ങളുടെ നൈര്‍മല്യവുമായി നമ്മുടെ ഹൃദയം കട്ടെടുക്കുന്ന സഖാവ് പിണറായി വിജയന്‍; 
രാഷ്ട്രീയ ത്രില്ലര്‍ തിര നാടകങ്ങള്‍ ചടുലമാക്കുന്ന രാഷ്ട്രീയ ചെസ്സ് ധൈഷണികശാലി രമേശ് ചെന്നിത്തല; 

അദ്ധ്യാപനത്തിന്റെയും അമ്മത്ത്വത്തിന്റെയും ആരോഗ്യ പരിപാലന ബോധത്തിന്റെയും ആള്‍ രൂപമായ ശൈലജടീച്ചര്‍;

 നവ കേരള സാഹിത്യ രചയിതാക്കളില്‍ രാമായണ ഗാംഭീര്യമുള്ള നോവലിസ്റ്റ് കെ പി രാമനുണ്ണീ;

മലയാള ചലച്ചിത്ര ലോകത്തിന്റെ മാസ്മരികതയിലെ കറുത്തമ്മയും കള്ളിച്ചെല്ലമ്മയും വെളുത്ത കത്രീനയുമായ ദേവീരൂപാങ്കന ഷീല;.... 

അങ്ങനെ നീളുന്ന പ്രാഗത്ഭ്യ നിരകൊണ്ട് അത്യപൂര്‍വമായി അനുഗൃഹീതമായിരിക്കുന്ന ഫൊക്കാനാ പതിനെട്ടാം ദേശീയോത്സവത്തിലേക്ക് മധുരപ്പതിനെനട്ടിന്റെ പ്രസരിപ്പോടേ എല്ലാ മലയാളികള്‍ക്കും ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോയുടെയും ജനറല്‍ സെക്രട്ടറി ഫീലിപ്പോസ് ഫിലിപ്പിന്റെയും ട്രഷറാര്‍ ഷാജി വര്‍ഗീസിന്റെയും കണ്വെന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായരുടെയും വനിതാ ഫോറം നേതാവ് ലീലാ മാരേട്ടിന്റെയും പേരില്‍ സുസ്വാഗതം; ഫൊക്കാനാ എന്ന അമേരിക്കന്‍ മലയാളദേശീയോത്സവത്തിലേക്ക്.

ഫൊക്കാനാ എന്ന താജ്മഹലിലേക്ക് എല്ലാ വഴികളും; സുസ്വാഗതം: (പി ഡി ജോര്‍ജ് നടവയല്‍, ഫൊക്കാനാ വക്താവ്)ഫൊക്കാനാ എന്ന താജ്മഹലിലേക്ക് എല്ലാ വഴികളും; സുസ്വാഗതം: (പി ഡി ജോര്‍ജ് നടവയല്‍, ഫൊക്കാനാ വക്താവ്)ഫൊക്കാനാ എന്ന താജ്മഹലിലേക്ക് എല്ലാ വഴികളും; സുസ്വാഗതം: (പി ഡി ജോര്‍ജ് നടവയല്‍, ഫൊക്കാനാ വക്താവ്)
Join WhatsApp News
vayanakkaran 2018-07-05 18:30:41
താജ്‌മഹൽ ഒരു ശവകുടീരമാണ്. ഈ സമ്മേളനം ഫൊക്കാനയുടെ ശവകുടീരമായി മാറും എന്നാണോ ലേഖകൻ ഉദ്ദേശിച്ചത്? എന്താണ് അങ്ങനെ ഉപമിച്ചത്? പിന്നെ മുഖ്യമന്ത്രിയെ വിശേഷിപ്പിച്ചത് എന്താണ്? 'നാടൻ തറവാട്ടു ഗാംഭീര്യ ഗൗരവങ്ങളുടെ  നൈർമല്യം' എന്താണിതിന്റെ അർഥം? 'ഗാംഭീര്യ ഗൗരവങ്ങളുടെ  നൈർമല്യം' എന്ന പ്രയോഗം ശരിയാണോ? എന്തെങ്കിലും എഴുതിക്കൂട്ടിയാൽ ആളുകൾ വിഴുങ്ങും എന്ന് കരുതിയോ? 
vayanakkaran 2018-07-05 20:23:19
I agree with the above Malayalee Vayanakkaran. See these people, illitrate literary people will write any nonsense. just discard what hey write. Now I see the inaguration on TV. Vey poor attendence. May be around 500 people right now. But in stage I see around 100 people. The begning itself very disorderly. One long speech is going on right now. again around 20 more people yet to make long speeches. What to do. Very boring. Tomarrow will be interesting because the election drama will be interesting.
Amerikkan Mollaakka 2018-07-05 21:04:29
സാഹിത്യകാരന്മാരല്ലേ അമേരിക്കൻ മലയാളികളിൽ അധികവും
അവര് എയ്തട്ടെ . ഗാംഭീര്യ ഗൗരവങ്ങളുടെ നിർമ്മാല്യം
എന്ന് മതിയായിരുന്നു. നിർമ്മാല്യം എന്നുവച്ചാൽ ഇന്നലെ
നേദിച്ചത്. അത് ചേരും. എന്തായാലും ഓന്റെ
ടാജ്മഹൽ എന്ന ഉപമ കലക്കി. കാലത്തിന്റെ കബിളിൽ
ഒരു കണ്ണുനീർത്തുള്ളിയായി ഫൊക്കാന രണ്ടായി,
മൂന്നായി അങ്ങനെ എണ്ണമറ്റതായി പിരിഞ്ഞ
ഒരു കണ്ണുനീർത്തുള്ളിയായി അങ്ങനെ നിൽക്കും.
ലേഖകന്റെ കാവ്യ ഭാവനക്ക് അഭിനന്ദനം.." ഞമ്മന്റെ
അബ്‌ദുട്ടി സാഹിബ് സാഹിത്യത്തിന്റെ ചെയർ പേഴ്‌സണാണെന്നു
പറഞ്ഞിട്ട് ഓൺ എബടെ . . ചെയർ എന്നാൽ കസേര .
കസേരകളിയുണ്ടോ  ആനക്കൊട്ടിലിൽ. അപ്പൊ
എല്ലാബർക്കും അസ്സലാമു അലൈക്കും.. ഇമ്മടെ
ഷാജഹാൻ ഇക്കായുടെ ആത്മാവ് ഞമ്മളോട്
ചോദിക്കുന്നു ഇങ്ങനെ " ഞമ്മന്റെ മൂത്ത മോൻ
ദാരയെ ചങ്ങലക്കിട്ട ആനപ്പുറത്ത് കൊണ്ട് നടന്നു
ഔരംഗസേബ് ..അതിനാൽ ആനകളെ ഞമ്മക്ക് പ്രിയമല്ല
മരണ മണി 2018-07-05 21:12:46
ണിണിം, ണി ണി ണി ണി 
മരണ മണി മുഴങ്ങി 
പൊന്നാട ഇട്ടു പുതപ്പിക്കു 
ഫൊക്കാനയെ , ണിം , ണിം ,ണിം,
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക