ഫിലാഡല്‍ഫിയ: ഇഞ്ചോടിഞ്ചു പോരാട്ടം നടന്ന ഫൊക്കാന ഇലക്ഷനില്‍ സുപ്രധാന
പൊസിഷന്‍ ആയ ബോര്‍ഡ് ഓഫ് ട്രസ്റ്റിയിലെ മൂന്നാം സ്ഥാന വിജയിയെ കോയിന്‍
ടോസ്സിങ്ങില്‍ കൂടി തിരഞ്ഞെടുത്തു. ബോര്‍ഡ് ഓഫ് ട്രസ്റ്റീയായി ഒന്നും
രണ്ടും സ്ഥാനങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് നാലു വര്‍ഷവും മൂന്നാം സ്ഥാനം
ലഭിക്കുന്ന സ്ഥാനാര്‍ഥിക്കു രണ്ടു വര്ഷവുമാണ് കാലാവധി ലഭിക്കുക. .
ബോര്‍ഡ് ഓഫ് ട്രസ്റ്റീ സ്ഥാനാര്ഥികളായിരുന്ന എബ്രഹാം വര്‍ഗീസ്, ബെന്‍
പോള്‍, ഡോക്ടര്‍ മാമന്‍ വര്ഗീസ്, ഡോക്ടര്‍ മാത്യു വര്ഗീസ്, സുധ കര്‍ത്താ
എന്നിവരുടെ വോട്ട് എണ്ണി തീര്‍ന്നപ്പോള്‍ ബെന്‍ പോളും ഡോക്ടര്‍ മാമന്‍
വര്‍ഗീസും 140 വോട്ടുകള്‍ വീതം നേടി ആദ്യത്തെ രണ്ടു സ്ഥാനങ്ങള്‍ നേടുകയും
ഡോക്ടര്‍ മാത്യു വര്ഗീസ് സുധ കര്‍ത്തയേക്കാള്‍ ഒരു വോട്ടിന്റെ ലീഡില്‍
മൂന്നാം സ്ഥാനത്തിനര്‍ഹനായതായും പ്രഖ്യാപനം നടത്തപ്പെട്ടു. ഡോക്ടര്‍
മാത്യു വര്ഗീസ് 133 ഉം, സുധ കര്‍ത്താ 132 ഉം, എബ്രഹാം വര്ഗീസ് 131 ഉം
വോട്ടുകള്‍ നേടിയതായി ആയിരുന്നു പ്രഖ്യാപനം.
സുധ കര്‍ത്തയുടെ ബൂത്ത് ഏജന്റ്് ആയി പ്രവര്‍ത്തിച്ച സുമോദ് നെല്ലിക്കാല
റീ കൗണ്ട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അര്‍ദ്ധരാത്രി യോടു കൂടി റീ
കൗണ്ട് ചെയ്യാന്‍ തീരുമാനിച്ചു. റീ കൗണ്ടില്‍ ഡോക്ടര്‍ മാത്യു വര്ഗീസ് ഉം,
സുധ കര്‍ത്തയും 132 വോട്ടുകള്‍ വീതം നേടി തുല്യ വിജയം കരസ്ഥമാക്കിയതായി
കണ്ടെത്തി.
അതേ തുടര്‍ന്ന് കോയിന്‍ ടോസിങ്ങിലൂടെ മൂന്നാം സ്ഥാന വിജയിയെ
കണ്ടെത്താന്‍ തീരുമാനം എടുക്കുകയും കോയിന്‍ ടോസ്സിങ്ങില്‍ ഡോക്ടര്‍ മാത്യു
വര്ഗീസിനെ ഭാഗ്യം കടാക്ഷിക്കുകയും ചെയ്യ്തു.
വെള്ളി ആഴ്ച ഉച്ച തിരിഞ്ഞു മൂന്ന് മണിക്ക് തുടങ്ങിയ വോട്ടെണ്ണലിന് ശനി ആഴ്ച വെളുപ്പിനെ ഒരു മണിയോടു കൂടി പര്യവസാനമായി.