Image

മുഖ്യമന്ത്രി പിണറായി വിജയന്‍ വിപ്ലവമുറങ്ങുന്ന ചിക്കാഗോയില്‍ (അലന്‍ ചെന്നിത്തല)

അലന്‍ ചെന്നിത്തല Published on 18 July, 2018
മുഖ്യമന്ത്രി പിണറായി വിജയന്‍ വിപ്ലവമുറങ്ങുന്ന ചിക്കാഗോയില്‍ (അലന്‍ ചെന്നിത്തല)
ചിക്കാഗോ:  മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ധ്വാനിക്കുന്ന തൊഴിലാളി വര്‍ഗ്ഗത്തിന്റെ അവകാശ സമരങ്ങളുടെ വിപ്ലവചരിത്രം ഉറങ്ങുന്ന ചിക്കാഗോയിലെ ഹേ മാര്‍ക്കറ്റ് സന്ദര്‍ശിച്ചു.

1886-ല്‍ നടന്ന ഹേമാര്‍ക്കറ്റ് കലാപവും തൊഴിലാളി സമരവും ഒപ്പം 'മെയ്ദിനം' എന്ന അന്താരാഷ്ട്ര തൊഴിലാളി ദിനത്തിന്റെ പിറവിയും കൊണ്ട് പ്രധാന്യമര്‍ഹിക്കുന്ന ഹേ മാര്‍ക്കറ്റ് സ്ക്വയറിലെ ബലികുടീരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുഷ്പചക്രങ്ങള്‍ അര്‍പ്പിച്ചു. 

1993-ല്‍ സ്വാമി വിവേകാനന്ദന്റെ ചരിത്രപ്രസിദ്ധമായ പ്രസംഗം അരങ്ങേറിയ വിവേകാനന്ദ സ്മരകവും മുഖ്യമന്ത്രി സന്ദര്‍ശിച്ചു.

ഫൊക്കാന സ്ഥാപക നേതാവ് ഡോ. അനിരുദ്ധന്‍, ഫ്രാന്‍സീസ് കിഴക്കേക്കുറ്റ്, റ്റോമി അമ്പേനാട്ട്, പീറ്റര്‍ കുളങ്ങര, റിന്‍സി കുര്യന്‍, നിഷ അനിരുദ്ധന്‍, ജെസ്സി റിന്‍സി, ഐപ് സി. വര്‍ഗീസ് പരിമണം എന്നിവരും ചിക്കാഗോയിലുള്ള ഇടതുപക്ഷ സഹയാത്രകരും സുഹൃത്തുക്കളും മുഖ്യമന്ത്രിയെ അനുഗമിച്ചു. 

 ചിക്കാഗോയിലെ പൗരാവലി നല്‍കിയ പ്രൗഢഗംഭീരമായ സ്വീകരണ സമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുകയും മലയാളി സമൂഹത്തിന്റെ ഊഷ്മളമായ സ്‌നേഹത്തിനും സഹകരണത്തിനും നന്ദി അറിയിക്കുകയും ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയന്‍ വിപ്ലവമുറങ്ങുന്ന ചിക്കാഗോയില്‍ (അലന്‍ ചെന്നിത്തല)
മുഖ്യമന്ത്രി പിണറായി വിജയന്‍ വിപ്ലവമുറങ്ങുന്ന ചിക്കാഗോയില്‍ (അലന്‍ ചെന്നിത്തല)
മുഖ്യമന്ത്രി പിണറായി വിജയന്‍ വിപ്ലവമുറങ്ങുന്ന ചിക്കാഗോയില്‍ (അലന്‍ ചെന്നിത്തല)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക