Image

ഫൊക്കാനയുടെ ജൂനിയര്‍ കലാതിലകം പട്ടം അക്‌സ മറിയം വര്‍ഗീസിന്

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 19 July, 2018
ഫൊക്കാനയുടെ ജൂനിയര്‍ കലാതിലകം പട്ടം  അക്‌സ മറിയം വര്‍ഗീസിന്
ന്യുയോര്‍ക്ക്: ഫൊക്കാന കണ്‍വെന്‍ഷനില്‍  ജൂനിയര്‍ കലാതിലകം പട്ടം നേടിയ അക്‌സ മറിയം വര്‍ഗീസ് അമേരിക്കയില്‍ വളരുന്ന മലയാളി കുട്ടികള്‍ക്ക് മാതൃകയാണെന്ന് പ്രസിഡന്റ് തമ്പി ചാക്കോ അഭിപ്രായപ്പെട്ടു.  ഫൊക്കാനയുടെ ജൂനിയര്‍ കലാതിലകം പട്ടം സമ്മാനിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു  പ്രസിഡന്റ് തമ്പി ചാക്കോ.  ജൂനിയര്‍ കലാതിലകം പട്ടതിനൊപ്പംതന്നെ മിസ് ഫൊക്കാന മല്‍സരത്തില്‍ ബെസ്‌ററ് ഫാഷന്‍ ഐകോണ്‍ എന്ന പദവികുടി  കാരസ്ഥാമാക്കി ഏവരുടെയും മനംകവര്‍ന്നു ഈ കൊച്ചുമിടുക്കി.

കുട്ടികാലം മുതല്‍ ശാസ്ത്രീയ നൃത്തം അഭ്യസിക്കുന്ന അക്‌സ  നിരവധി സമ്മാനങ്ങളും പുരസ്‌ക്കാരങ്ങളും വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഒരേ നിലവാരം പുലര്‍ത്തുന്ന മത്സരാത്ഥികള്‍ അണിനിരന്ന മത്സരത്തില്‍ നിന്നും നല്ല  പോയ്ന്റുകളുടെയാണ്  അക്‌സ മറിയം കലാതിലകം പട്ടം ആയി  തിരഞ്ഞെടുക്കപ്പെട്ടത്.

അദ്ധ്യയനത്തിലും, സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും മികവു പുലര്‍ത്തുന്ന അക്‌സ  യോങ്കേഴ്‌സിലുള്ള വര്‍ഗീസ് കെ ഫിലിപ്പ് ബ്ലെസ്സി വര്‍ഗീസ്  ദമ്പതികളുടെ മകളാണ്, സഹോദരന്‍ അഷര്‍ കല്ലൂര്‍ വര്‍ഗീസ്.

നാട്യമുദ്ര സ്‌കൂള്‍ ഓഫ് ഡാന്‍സിലെ  ലിസാ ജോസഫിന്റെ ശിക്ഷണത്തില്‍ നൃത്തം  അഭ്യസിക്കുന്നുണ്ട്. ജെക്ക്‌സ് അക്കാഡമിയില്‍ നിന്നും പബ്ലിക് സ്പീക്കിങ്ങില്‍ ഡിപ്ലോമയും നേടിയിട്ടുണ്ട്. പഠനത്തിലും വോളിബോളിലും മികവ്  പുലര്‍ത്തുന്ന അക്‌സ യുടെ ആഗ്രഹം കലയും പഠനവും ഒരുമിച്ചു കൊണ്ടുപോകാനാണ്. യോങ്കേഴ്‌സ്  സെന്റ് തോമസ് ഓര്‍ത്തഡോസ്  പള്ളി ഇടവക അംഗം മാണ് അക്‌സ.



ഫൊക്കാനയുടെ ജൂനിയര്‍ കലാതിലകം പട്ടം  അക്‌സ മറിയം വര്‍ഗീസിന്
ഫൊക്കാനയുടെ ജൂനിയര്‍ കലാതിലകം പട്ടം  അക്‌സ മറിയം വര്‍ഗീസിന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക