Image

ഡോ. മരിയ പറപ്പിള്ളിക്ക് ഓസ്‌ട്രേലിയന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിസിക്‌സിന്റെ ഫെല്ലോഷിപ്പ്

Published on 30 July, 2018
ഡോ. മരിയ പറപ്പിള്ളിക്ക് ഓസ്‌ട്രേലിയന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിസിക്‌സിന്റെ ഫെല്ലോഷിപ്പ്

മെല്‍ബണ്‍ : ഓസ്‌ട്രേലിയന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിസിക്‌സിന്റെ ഫെല്ലോഷിപ്പിന് മലയാളി ശാസ്ത്രജ്ഞ ഡോ. മരിയ പറപ്പിള്ളി തെരഞ്ഞെടുക്കപ്പെട്ടു. ഓസ്‌ട്രേലിയയിലെ ഉയര്‍ന്ന ഫിസിസ്റ്റിനെ പ്രതിനിധാനം ചെയ്യുന്ന ഫെല്ലോഷിപ്പിലേക്ക് നിയമിതയാകുന്ന ആദ്യ മലയാളിയും ഫ്‌ലിന്‍ഡേര്‍സ് യൂണിവേസിറ്റിയിലെ പ്രഥമ വനിത ഫിസിസ്റ്റുമാണ് മരിയ. 

ഫ്‌ലിന്‍ഡേര്‍സ് യൂണിവേഴ്‌സിറ്റിയിലെ സീനിയര്‍ ഫിസിസ്റ്റും ഗവേഷണ വിഭാഗം STEM Education മേധാവിയുമായ മരിയ 2017 ല്‍ South Australian Women Honour Roll  നും അര്‍ഹയായിരുന്നു. 

ജൂണ്‍ 20 ന് ഫ്‌ലിന്‍ഡേര്‍സ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന ചടങ്ങില്‍ ഓസ്‌ട്രേലിയന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിസിക്‌സിന്റെ പ്രസിഡന്റും ഓസ്‌ട്രേലിയന്‍ ട്യിരവൃീേൃീ മേധാവിയുമായ ജൃീള. അിറൃലം ജലലഹല നിന്ന് ഫെല്ലൊഷിപ്പ് ഏറ്റുവാങ്ങി. 

കാഞ്ഞിരപ്പള്ളി ചെമ്മലമറ്റം കുന്നേല്‍ അഡ്വ. ജോസഫ് ഏബ്രഹാമിന്റെ ഭാര്യയും നോര്‍ത്ത് പറവൂര്‍ പരേതനായ പറപ്പിള്ളി ഫ്രാന്‍സിസിന്റെയും റിട്ട. അധ്യാപിക ലീലയുടെയും മകളാണു ഡോ. മരിയ. 

റിപ്പോര്‍ട്ട് : ജോര്‍ജ് തോമസ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക