Image

ഫിലിപ്പ് ചാമത്തിലിന് ലയണ്‍സ് ക്ലബ്ബിന്റെ ആദരവ്

Published on 01 August, 2018
ഫിലിപ്പ് ചാമത്തിലിന് ലയണ്‍സ് ക്ലബ്ബിന്റെ ആദരവ്
കുന്നന്താനം: ഫോമാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഫിലിപ്പ് ചാമത്തിലിന് ലയണ്‍സ് ക്ലബ്ബിന്റെ സ്വീകരണം. മലപ്പള്ളി, കുന്നന്താനം ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍സംഘടിപ്പിച്ച അനുമോദന സമ്മേളനം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ ഉദ്ഘാടനം ചെയ്തു.

ഫോമ പ്രസിഡന്റായി ഒരു പത്തനം തിട്ടക്കാരന്‍ ജയിച്ചു വന്നതില്‍ വ്യക്തിപരമായി ഏറെ സന്തോഷമുണ്ടെന്നും, ഫിലിപ് ചാമത്തിലിന്റെ പ്രവര്‍ത്തനങ്ങള്‍ ജില്ലയിലെ ദുരിതമനുഭവിക്കുന്ന സാധാരണ ജന വിഭാഗത്തിന് സഹായകരമാവട്ടെ എന്നും ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ പറഞ്ഞു

സംഘടനയുടെ തുടക്കകാലം മുതല്‍ചാരിറ്റി മേഖലകളില്‍ ഫോമ പ്രവര്‍ത്തകര്‍ കാണിക്കുന്ന ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളാണു ഫോമായെ ജനകീയമാക്കിയത്.

ലയണ്‍സ് ക്ലബ് ഭാരവാഹികളായ പി.സി.കുര്യന്‍, ഫിലിപ്പ് പുത്തന്‍പറമ്പില്‍, ജോസഫ് കുഞ്ഞുമോന്‍, ജേക്കബ് ജോബ്, ജയകുമാര്‍, കെ.സി.സന്തോഷ്, മോനിച്ചന്‍, ജേക്കബ് മാമന്‍ വട്ടശേരില്‍, സോവി വര്‍ഗീസ്, അഡ്വ. അഭിലാഷ് ചന്ദ്രന്‍, മഹാലക്ഷ്മി വിനോദ് കുമാര്‍തുടങ്ങിയവര്‍ അനുമോദനം അറിയിച്ചു.

ഏതു വലിയ സ്വീകരണങ്ങളെക്കാള്‍ ഒരു സാമൂഹ്യ പ്രവര്‍ത്തകന്റെ സംഘടനാ ജീവിതം ധന്യമാകുന്നത് ജന്മനാട് അംഗീകരിക്കുമ്പോളാണെന്ന് മറുപടി പ്രസംഗത്തില്‍ ഫിലിപ്പ് ചാമത്തില്‍ പറഞ്ഞു. 
ഫിലിപ്പ് ചാമത്തിലിന് ലയണ്‍സ് ക്ലബ്ബിന്റെ ആദരവ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക