Image

ഓ.എം.എ യുടെ സ്‌പോര്‍ട്‌സ്‌,ഗയിംസ്‌ ടൂര്‍ണമെന്റുകള്‍ തുടങ്ങി

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 02 July, 2011
ഓ.എം.എ യുടെ സ്‌പോര്‍ട്‌സ്‌,ഗയിംസ്‌ ടൂര്‍ണമെന്റുകള്‍ തുടങ്ങി
ഒക്കലഹോമ സിറ്റി: ഒക്കലഹോമ മലയാളീ അസോസിയേഷന്‍ (ഓ എം എ) ഓണത്തോടനുബന്ധിച്ചു എല്ലാ വര്‍ഷവും നടത്തുന്ന വിവിധ സ്‌പോര്‍ട്‌സ്‌, ഗെയിംസ്‌ ടൂര്‍ണമെന്റുകള്‍ ജൂണ്‍ അവസാനം ക്രിക്കറ്റ്‌ മത്സരത്തോടെ ആരംഭിച്ചു. ജൂലൈ, ഓഗസ്റ്റ്‌ മാസ വാരന്ത്യങ്ങളിലായി മറ്റു സ്‌പോര്‍ട്‌സ്‌ ഇനങ്ങളും നടക്കുമെന്ന്‌ ഓഎഎ സ്‌പോര്‍ട്‌സ്‌ കോര്‍ഡിനേറ്റര്‍ ഷിബു ജേക്കബ്‌ പറഞ്ഞു.

ജൂണ്‍ 26 ഞായറാഴ്‌ച നടന്ന ക്രിക്കറ്റില്‍ ഷിബു ജേക്കബ്‌ ക്യാപ്‌റ്റന്‍ ആയ ഒക്ലഹോമ ക്രിക്കറ്റ്‌ അസോസിയേഷന്‍ ടീം ഈ വര്‍ഷത്തെ ചാമ്പ്യന്‍ മാരായി. ജോ പാവന നയിച്ച ഒക്ലഹോമ സൌത്ത്‌ വെസ്റ്റ്‌ ടീം റണ്ണേഴ്‌സ്‌അപ്പ്‌ ആയി. ഷിബു ജേക്കബ്‌, ഓ എം എ സെക്രട്ടറി റെജി റ്റി വര്‍ഗീസ്‌ എന്നിവര്‍ അസോസിയേഷനെ പ്രധിനിധീകരിച്ചു മത്സരം നിയന്ത്രിച്ചു.

വോളിബോള്‍, ബാസ്‌കറ്റ്‌ ബോള്‍, ഷട്ടില്‍ ബാറ്റ്‌മിന്റെന്‍ , സോക്കര്‍ മത്സരങ്ങള്‍ ജൂലൈ, ഓഗസ്റ്റ്‌ മാസ വാരാന്ത്യങ്ങളില്‍ ബഥനി റിപ്പര്‍ പാര്‍ക്കിലും യുക്കോണ്‍ ജാക്കികൂപ്പര്‍ ജിംനേഷ്യത്തിലുമായി നടത്തും. ചെസ്‌, കൂടാതെ കാരംസ്‌, 28 , 56 കാര്‍ഡ്‌ തുടങ്ങി ഇന്‍ഡോര്‍ ഗയിമുകളും ഓണത്തോടനുബന്ധിച്ചു ബഥനിയിലുള്ള ഓഎംഎ ഓഫീസില്‍ വച്ച്‌ നടക്കും.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഓട്ടം, ചാട്ടം, വടംവലി തുടങിയ കായിക ഇനങ്ങളും വിവധ ഫണ്‍ ഗയിമുകളും ഓഎംഎ യുടെ പിക്‌നിക്‌ ദിനത്തില്‍ നടത്തുന്നതായിരിക്കും. ഈ വര്‍ഷത്തെ ഓ എം എ യുടെ ഓണാദിനാഘോഷ ചടങ്ങില്‍ തന്നെ വിജയികള്‍ക്ക്‌ ട്രോഫികള്‍ സമ്മാനിക്കും. വിശദവിവരങ്ങള്‍ക്കും രജിസ്‌ട്രഷനുമായി സ്‌പോര്‍ട്‌സ്‌ കോര്‍ഡിനേറ്റര്‍ ഷിബു ജേക്കബുമായി 405 722 2352 എന്ന നമ്പരില്‍ ബന്ധപ്പെടുക.
ഓ.എം.എ യുടെ സ്‌പോര്‍ട്‌സ്‌,ഗയിംസ്‌ ടൂര്‍ണമെന്റുകള്‍ തുടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക