Image

ഓണം ഉപേക്ഷിച്ച് ദുരിതാശ്വാസനിധി സമാഹരണവുമായി ഓസ്‌ട്രേലിയന്‍ മലയാളി അസോസിയേഷനുകള്‍

Published on 23 August, 2018
ഓണം ഉപേക്ഷിച്ച് ദുരിതാശ്വാസനിധി സമാഹരണവുമായി ഓസ്‌ട്രേലിയന്‍ മലയാളി അസോസിയേഷനുകള്‍
സിഡ്‌നി: ജന്‍മനാടിന്റെ ദുഖത്തില്‍ പങ്കുചേരാന്‍ ഓസ്‌ട്രേലിയയിലെ മലയാളി സംഘടനകള്‍ ഓണാഘോഷങ്ങള്‍ ഉപേക്ഷിച്ചു. സിഡ്‌നി, മെല്‍ബണ്‍, കാന്‍ബറ, പെര്‍ത്ത് എന്നീ പട്ടണങ്ങളിലെ മിക്ക മലയാളി അസോസിയേഷനുകളും മുന്‍കൂട്ടി തീരുമാനിക്കപ്പെട്ട ഓണാഘോഷ പരിപാടികള്‍ റദ്ദാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണ പ്രവര്‍ത്തനം നടത്താന്‍ തീരുമാനിച്ചു. 

മാസങ്ങളോളം നീണ്ട തയാറെടുപ്പുകളും കലാ പരിപാടികളുടെ റിഹേഴ്‌സലുകളും മറ്റു സാന്പത്തിക നഷ്ടങ്ങളും വകവയ്ക്കാതെയാണ് മലയാളി സംഘടനകള്‍ ഓണാഘോഷ പരിപാടികള്‍ ഉപേക്ഷിച്ചത്. കാന്‍ബറ മലയാളി അസോസിയേഷന്‍ , സിഡ്‌നി മലയാളി അസോസിയേഷന്‍ , പെര്‍ത്ത് യുണൈറ്റഡ് മലയാളി അസോസിയേഷന്‍ , നന്‍മ കഐഫ്‌സി സിഡ്‌നി എന്നീ സംഘടനകളാണ് ഓണാഘോഷങ്ങള്‍ ഒഴിവാക്കിയത്. 

എല്ലാ മലയാളി സംഘടനകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തങ്ങള്‍ ശേഖരിച്ച പണം നല്‍കാന്‍ തയാറെടുക്കുകയാണ്. സിഡ്‌നി കേന്ദ്രീകരിച്ച് ഓസ്‌ട്രേലിയന്‍ രാഷ്ടീയ, സാമൂഹ്യ രംഗത്തെ പ്രമുഖരേയും മറ്റു ഭാഷാ വിഭാഗങ്ങളിലെ പ്രതിനിധികളേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള സോളിഡാരിറ്റി യോഗങ്ങളും നടക്കും. സിഡ്‌നിയിലെ മലയാളി ചാരിറ്റി സംഘടനയായ ഓസിന്റെ കെയറിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 25നു വിവിധ സംഘടനാ നേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ചാരിറ്റി ഡ്രൈവ് യോഗങ്ങളും നടക്കും.

റിപ്പോര്‍ട്ട്: സന്തോഷ് ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക