Image

ഫൊക്കാനയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നവകേരള മിഷന്റെ ആശംസകള്‍ :ചെറിയാന്‍ ഫിലിപ്പ്

അനില്‍ പെണ്ണുക്കര Published on 06 September, 2018
ഫൊക്കാനയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നവകേരള മിഷന്റെ ആശംസകള്‍ :ചെറിയാന്‍ ഫിലിപ്പ്
അമേരിക്കന്‍ മലയാളികളുടെയും കേരളത്തിലെ സാധാരണക്കാരുടെയും ജീവല്‍ പ്രശ്‌നങ്ങളില്‍ ഇടപെടുകയും അവര്‍ക്ക് ചില സമയങ്ങളില്‍ അത്താണിയാകുകയും ചെയുന്ന ഫൊക്കാനയുടെ ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ക്ക് നവ കേരളം മിഷന്റെ ആശംസകളും പിന്തുണയും അറിയിക്കുന്നതായി നവ കേരളംമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ് .

ഫൊക്കാന ജനറല്‍ സെക്രട്ടറി ടോമി കോക്കാട് ചെറിയാന്‍ ഫിലിപ്പിനെ സന്ദര്‍ശിച്ച വേളയിലാണ് ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചത് .

കേരളത്തിന്റെ പ്രളയക്കെടുതിയില്‍ ലഭിച്ച വിദേശമലയാളികളുടെ സഹായം നമുക്ക് വിലമതിക്കാനാവാത്തതാണ് .
ലഭിക്കുന്ന ഓരോ രൂപയും,സാധനങ്ങളായും ലഭിക്കുന്ന ഓരോ സഹായവും ഇപ്പോള്‍ കേരളത്തിന് ഇപ്പോള്‍ വിലപ്പെട്ടതാണ് .ഒരു ദുരന്ത മുഖത്ത് കേരളം നിന്നപ്പോള്‍ ലോകമലയാളികള്‍ തങ്ങളുടെ സഹോദരന്മാര്‍ക്കുവേണ്ടി ഒന്നായി നിലകൊണ്ടു.അത് ഇപ്പോളും തുടരുന്നു.നവകേരള സൃഷ്ടിവരെ അത് തുടരണം

.വാക്കായും,അല്ലാതെയും ലഭിക്കുന്ന എല്ലാ സഹായങ്ങള്‍ക്കും ഈ സര്‍ക്കാര്‍,കേരളത്തിലെ ജനങ്ങള്‍ കടപ്പെട്ടവരാകും .അദ്ദേഹം പറഞ്ഞു .

കേരളത്തിനെ പ്രളയക്കെടുതിയില്‍ ഫൊക്കാനയുടെ ദുരിതാശ്വാസ പ്രവര്‍ത്തങ്ങളെക്കുറിച്ചും ഇതുവരെ ഫൊക്കാന നടത്തിയ സഹായപ്രവര്‍ത്തനങ്ങളെക്കുറിച്ചും ഫൊക്കാനാ ജനറല്‍ സെക്രട്ടറി വിശദീകരിച്ചു .നവകേരള മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കു ഫൊക്കാനയുടെ എല്ലാ പിന്തുണയും ടോമികോക്കാട് അദ്ദേഹത്തെ അറിയിച്ചു.
മാധ്യമ പ്രവര്‍ത്തകന്‍ റെജി ലൂക്കോസ് ടോമി കൊക്കാടിനൊപ്പം ചര്ച്ചയില്‍ പങ്കെടുത്തു .
ഫൊക്കാനയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നവകേരള മിഷന്റെ ആശംസകള്‍ :ചെറിയാന്‍ ഫിലിപ്പ്ഫൊക്കാനയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നവകേരള മിഷന്റെ ആശംസകള്‍ :ചെറിയാന്‍ ഫിലിപ്പ്ഫൊക്കാനയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നവകേരള മിഷന്റെ ആശംസകള്‍ :ചെറിയാന്‍ ഫിലിപ്പ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക