Image

സമൂഹമാധ്യമങ്ങള്‍ക്ക് കര്‍ശന നിര്‍ദേശവുമായി യൂറോപ്യന്‍ യൂണിയന്‍

Published on 15 September, 2018
സമൂഹമാധ്യമങ്ങള്‍ക്ക് കര്‍ശന നിര്‍ദേശവുമായി യൂറോപ്യന്‍ യൂണിയന്‍
ബ്രസല്‍സ്: ഭീകരവാദ പ്രചരണം സംബന്ധിച്ച് യൂറോപ്യന്‍ യൂണിയന്‍ സമൂഹ മാധ്യമങ്ങള്‍ക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കി. ഉള്ളടക്കത്തെക്കുറിച്ച് പരാതി വന്നാല്‍ ഒരു മണിക്കൂറിനകം നടപടിയെടുക്കണമെന്നാണ് ഫേസ്ബുക്ക്, ട്വിറ്റര്‍, യൂ ട്യൂബ് എന്നിവയ്ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

നിര്‍ദേശം ലംഘിക്കുന്ന സ്ഥാപനങ്ങളില്‍ നിന്ന് ആഗോള വരുമാനത്തിന്റെ നാലുശതമാനം പിഴയായി ഈടാക്കും. ഇന്റര്‍നെറ്റും സമൂഹ മാധ്യമങ്ങളും ഉപയോഗിച്ച് ഭീകരസംഘടനയിലേക്ക് ആളെ കൂട്ടുകയും കൂട്ടക്കൊലപാതകങ്ങള്‍ നടത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടികള്‍ കര്‍ക്കശമാക്കുന്നത്. 

കന്പനി സ്വമേധയാ നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് ഇയു നേരിട്ട് രംഗത്തുവന്നതെന്ന് യൂറോപ്യന്‍ കമീഷന്‍ പ്രസിഡന്റ് ജാന്‍ ക്ലോദ് യങ്കര്‍ പറഞ്ഞു.ജര്‍മനി ഇക്കാര്യത്തില്‍ നേരത്തെ തന്നെ നടപടി സ്വീകരിച്ചിരുന്നു. സമൂഹ മാധ്യമങ്ങളലൂടെ അപകീര്‍ത്തിപ്പെടുത്തലുകളോ മറ്റു വ്യക്തിപരമായ വിഷയങ്ങളിലും മോശപ്പെടുത്തിയാല്‍ നടപടി മാത്രമല്ല പിഴയും ഒടുക്കേണ്ടി വരും. ചില സമയങ്ങളില്‍ നിരീക്ഷണത്തിനു പുറമെ നിയന്ത്രണവിധേയവുമാണ് സമൂഹമാധ്യമങ്ങള്‍. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക