Image

പൗലോസ് മാര്‍ ഐറേനിയോസ് തിരുമേനി വിശുദ്ധവാര ശുശ്രൂഷകള്‍ക്ക് കാര്‍മികനാകും

Published on 03 April, 2012
പൗലോസ് മാര്‍ ഐറേനിയോസ് തിരുമേനി വിശുദ്ധവാര ശുശ്രൂഷകള്‍ക്ക് കാര്‍മികനാകും
മെല്‍ബണ്‍: മലങ്കര യാക്കോബായ സുറിയാനി സഭയുടെ ഓസ്‌ട്രേലിയ -ന്യുസിലാന്‍ഡ് ഭദ്രാസന മെത്രാപ്പോലീത്ത പൗലോസ് മാര്‍ ഐറേനിയോസ് തിരുമേനി ഓസ്‌ട്രേലിയയില്‍ വിശുദ്ധവാര ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും.

ഒശാന, പെസഹശുശ്രൂഷകള്‍ സിഡ്‌നി സെന്റ് മേരീസ് യാക്കോബയ സുറിയാനിപ്പള്ളിയിലും തുടര്‍ന്ന് ഏപ്രില്‍ അഞ്ചിന് വ്യാഴാഴ്ച മെല്‍ബണില്‍ എത്തിചേരുന്ന പിതാവ് മെല്‍ബണ്‍ സെന്റ് ജോര്‍ജ് യാക്കോബയ സുറിയാനിപ്പള്ളിയില്‍ വൈകുന്നേരം ഏഴിന് കാലുകഴുകല്‍ ശുശ്രുഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും.

ഏപ്രില്‍ ആറിന് രാവിലെ ഒന്‍പതിന് ആരംഭിക്കുന്ന ദുഖ:വെള്ളി ശുശ്രൂഷകള്‍ക്കും ഏഴിന് വൈകുന്നേരം ആറിന് ഉയിര്‍പ്പ് ശുശ്രൂഷകള്‍ക്കുംപിതാവ് മുഖ്യകാര്‍മികത്വം വഹിക്കും തുടര്‍ന്ന് ഈസ്റ്റര്‍ സന്ദേശത്തോടുകൂടി വിശുദ്ധവാര ശുശ്രൂഷകള്‍ക്ക് പരിസമാപ്തി കുറിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ബോബി തോമസ് (0423736872), ജോര്‍ജ് കുരിയന്‍ (സെക്രട്ടറി) 0414721092.

റിപ്പോര്‍ട്ട്: തോമസ് ഏബ്രഹാം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക