Image

പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളുടെ ഉദ്ഘാടനം എസ്.എം കൃഷ്ണ നിര്‍വഹിച്ചു

Published on 03 April, 2012
പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളുടെ ഉദ്ഘാടനം എസ്.എം കൃഷ്ണ നിര്‍വഹിച്ചു
കൊച്ചി: കേരളത്തിലെ പതിമൂന്നു പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളുടെ ഉദ്ഘാടനം കന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി എസ്.എം. കൃഷ്ണ നിര്‍വഹിച്ചു. ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അധ്യക്ഷത വഹിച്ചു.

ആലപ്പുഴ, ആലുവ, കണ്ണൂര്‍, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, നെയ്യാറ്റിന്‍കര, പയ്യന്നൂര്‍, തിരുവനന്തപുരം, തൃശൂര്‍, വടകര എന്നിവിടങ്ങളിലാണ് പതിമൂന്നു പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ (ജടഗ).

കേരളത്തില്‍ നിലവില്‍ നാലു പാസ്‌പോര്‍ട്ട് ഓഫീസുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. 2011ല്‍ കേരളത്തില്‍ 8.4 ലക്ഷം പാസ്‌പോര്‍ട്ട് അപേക്ഷകള്‍ ലഭിച്ചിരുന്നു. മറ്റ് ഏത് സംസ്ഥാനത്തേയും അപേക്ഷിച്ചു ഇത് വളരെ കൂടുതല്‍ ആണ്. ഈ സേവാ കേന്ദ്രങ്ങള്‍ നിലവില്‍ വരുന്നതോടെ കേരളത്തിലെ 14 ജില്ലകളില്‍ പതിമൂന്നിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ലഭ്യമാകും.

പുതിയ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ കൂടി വരുമ്പോള്‍ രാജ്യത്തെ പ്രവര്‍ത്തനക്ഷമമായ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളുടെ എണ്ണം എഴുപതാകും.
2010 മേയ് 28 നു ബാംഗളൂരിലാണ് ഇന്ത്യയിലെ ആദ്യത്തെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം ആരംഭിച്ചത്. പാസ്‌പോര്‍ട്ട് സേവാ പദ്ധതിയുടെ കീഴില്‍ മേയ് 2012 നകം 77 പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാകും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക