Image

ജീവിത ദുരിതങ്ങളെ അതിജീവിക്കുവാന്‍ ഉയര്‍പ്പിന്‍ പ്രത്യാശ ഉള്‍ക്കൊള്ളണം - റവ.ഫാ.ഗീവര്‍ഗീസ് ജോണ്‍

പി.പി.ചെറിയാന്‍ Published on 02 July, 2011
ജീവിത ദുരിതങ്ങളെ അതിജീവിക്കുവാന്‍ ഉയര്‍പ്പിന്‍ പ്രത്യാശ ഉള്‍ക്കൊള്ളണം - റവ.ഫാ.ഗീവര്‍ഗീസ് ജോണ്‍
ഡാളസ് : ജീവിതത്തില്‍ അപ്രതീക്ഷിതമായി കടന്നു വരുന്ന ദുരിതാനുഭവങ്ങളേയും, രോഗങ്ങളെയും, സധൈര്യം അഭിമുഖീകരിക്കുന്നതിനും, ക്രിസതുവിലുള്ള അടുയുറച്ച വിശ്വാസത്തിലൂടെ അതിനെ തരണം ചെയ്തു ജീവിതത്തില്‍ സന്തോഷം കണ്ടെത്തുന്നതിനും ഉയര്‍പ്പിനെ കുറിച്ചു പ്രത്യാശയുള്ളവര്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്ന് റവ.ഫാ.ഗീവര്‍ഗ്ഗീസ് ജോണ്‍ പറഞ്ഞു.

ഡാളസ് ഫോര്‍ട്ട് വര്‍ത്തിലെ 22 (ഇരുപത്തിരണ്ടു) ക്രിസ്തീയ സഭാവിഭാഗങ്ങള്‍ ചേര്‍ന്ന് ഡാളസ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ജൂണ്‍ 25 മുതല്‍ 27 വരെ നടത്തിയ കണ്‍വന്‍ഷന്റെ സമാപനയോഗത്തില്‍ സന്ദേശം നല്‍കുകയായിരുന്ന റവ.ഗീവര്‍ഗീസ് ജോ
ണ്‍ .

ഹേശായാ പ്രവാചകന്റെ ജീവിതത്തിലുടനീളം ദൈവീക കല്പന അനുസരിക്കേണ്ടിവന്നതിനെ തുടര്‍ന്ന് അനുഭവിക്കേണ്ടിവന്ന നിന്ദയും, ദുരിതങ്ങളും വ്യാഖ്യാനിച്ചുകൊണ്ട്, മനുഷ്യജീവിതത്തില്‍ ഉണ്ടാകുന്ന വ്യത്യസ്ഥങ്ങളായ മരുഭൂമി അവസ്ഥ, ദൈവം വ്യക്തിപരമായി നമ്മോട് സംസാരിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതാണെന്നുള്ള യാഥാര്‍ത്ഥ്യം നാം തിരിച്ചറിയണം. ഇന്നലത്തെ ആകുലതകളില്‍ നിന്നും മനസ്സിനെ അകറ്റി നല്ല നാളെയെ കുറിച്ചുള്ള പ്രതീക്ഷകള്‍ മനസ്സില്‍ തളിരിടുമ്പോള്‍ മാത്രമാണ് ഹൃദയത്തില്‍ സന്തോഷത്തിന്റെ പൂത്തിരി തെളിയുകയെന്നും അച്ചന്‍ ഓര്‍മ്മപ്പെടുത്തി.

മനസ്സും ജീവനും ഞാന്‍ നിങ്ങളുടെ മുമ്പില്‍ വെച്ചിരിക്കുന്നു, ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം എന്ന സന്ദേശത്തോടുകൂടി മൂന്നു ദിവസം നീണ്ടു നിന്ന,കണ്‍വന്‍ഷന്‍ സമാപിച്ചത്.

ജൂണ്‍ 26 ഞായറാഴ്ച വൈകീട്ട് നടന്ന യോഗത്തില്‍ ഫാ.രാജേഷ് കൈപ്പട്ടൂര്‍ സ്വാഗതവും, ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് തോമസ് നന്ദിയും പറഞ്ഞു.

കണ്‍വന്‍ഷന്റെ ഭാഗമായി പുതിയ ക്രീസ്തീയ ഗാനങ്ങള്‍ ഉള്‍കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ പാട്ടുപുസ്തകം പ്രസിദ്ധീകരിക്കുവാന്‍ വിജു വര്‍ഗ്ഗീസ് ചെയ്ത ആത്മാര്‍ത്ത പ്രവര്‍ത്തനങ്ങള്‍ക്കും, കണ്‍വന്‍ഷനില്‍ ശ്രുതിമധുര ആത്മീയ ഗാനങ്ങള്‍ ആലപിക്കുന്നതിന് ഗായകസംഘത്തെ പരിശീലിപ്പിച്ച ജോണ്‍ തോമസിനും, കെ.ഇ.സി.എഫ് സെക്രട്ടറി പ്രത്യേകം നന്ദി രേഖപ്പെടുത്തി.

മൂന്നു ദിവസങ്ങളിലായ മദ്ധ്യസ്ത പ്രാര്‍ത്ഥനയ്ക്കും നേതൃത്വം നല്‍കിയത് പി.വി.ജോണ്‍ , ബോബി, ബാബു ചക്കാലമണ്ണില്‍ എന്നിവരായിരുന്നു. ഡാളസ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക വികാരി റവ.എ.പി. നോമ്പിള്‍ (വൈസ് പ്രസിഡന്റും, ഫിലിപ്പ് തോമസ് ജനറല്‍ സെക്രട്ടറിയും, ജോര്‍ജ് ഇടികുള ട്രഷററും, ജോണ്‍ തോമസ് ക്വൊയര്‍ ലീഡറും അടങ്ങുന്ന ഒരു കമ്മിറ്റിയാണ് ഈ വര്‍ഷത്തെ കേരള എക്യൂമനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് ഓഫ് ഡാളസ് സംഘടിപ്പിച്ച 14-ാമത് ഐക്യ സുവിശേഷ കണ്‍വന്‍ഷന്‍ വിജയിപ്പിക്കുന്നതിന് പ്രവര്‍ത്തിച്ചത്.
ജീവിത ദുരിതങ്ങളെ അതിജീവിക്കുവാന്‍ ഉയര്‍പ്പിന്‍ പ്രത്യാശ ഉള്‍ക്കൊള്ളണം - റവ.ഫാ.ഗീവര്‍ഗീസ് ജോണ്‍ജീവിത ദുരിതങ്ങളെ അതിജീവിക്കുവാന്‍ ഉയര്‍പ്പിന്‍ പ്രത്യാശ ഉള്‍ക്കൊള്ളണം - റവ.ഫാ.ഗീവര്‍ഗീസ് ജോണ്‍ജീവിത ദുരിതങ്ങളെ അതിജീവിക്കുവാന്‍ ഉയര്‍പ്പിന്‍ പ്രത്യാശ ഉള്‍ക്കൊള്ളണം - റവ.ഫാ.ഗീവര്‍ഗീസ് ജോണ്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക