Image

ഫോമാ കണ്‍വെന്‍ഷന്‍ ഉദ്‌ഘാടനത്തിന്‌ മുഖ്യധാരാ നേതാക്കള്‍ക്ക്‌ ക്ഷണം

Published on 02 April, 2012
ഫോമാ കണ്‍വെന്‍ഷന്‍ ഉദ്‌ഘാടനത്തിന്‌ മുഖ്യധാരാ നേതാക്കള്‍ക്ക്‌ ക്ഷണം
ന്യൂയോര്‍ക്ക്‌: ഓഗസ്റ്റ്‌ ഒന്നു മുതല്‍ ആറുവരെ, പ്രശസ്‌ത ക്രൂയീസ്‌ കപ്പലായ കാര്‍ണിവല്‍ ഗ്ലോറിയില്‍ വെച്ച്‌ നടക്കുന്ന ഫോമയുടെ മൂന്നാമത്‌ അന്തര്‍ദേശീയ കണ്‍വെന്‍ഷന്റെ ഉദ്‌ഘാടന സമ്മേളനത്തിലേക്ക്‌ അമേരിക്കന്‍ മുഖ്യധാരാ നേതാക്കള്‍ക്ക്‌ ക്ഷണം.

ഓഗസ്റ്റ്‌ ഒന്നാം തീയതി ഉച്ചകഴിഞ്ഞ്‌ രണ്ടുമണി മുതല്‍ നടക്കുന്ന ഉദ്‌ഘാടന സമ്മേളനത്തിന്‌ തിരി തെളിയിക്കുവാന്‍ ന്യൂയോര്‍ക്ക്‌ ഗവര്‍ണര്‍ ആന്‍ഡ്രൂ കുവോമോ, അറ്റോര്‍ണി ജനറല്‍ എറിക്‌ സ്‌കെന്‍ഡര്‍മാന്‍, സെനറ്റര്‍മാരായ ചാള്‍സ്‌ ഷൂമര്‍, ക്രിസ്റ്റെന്‍ ജില്ലിബ്രാന്‍ഡ്‌, മേയര്‍ ബ്ലൂം ബെര്‍ഗ്‌ എന്നീ പ്രമുഖരെ ഫോമാ നേതൃത്വം ഇതിനോടകം ക്ഷണിച്ചുകഴിഞ്ഞു.

കാര്‍ണിവല്‍ ഗ്ലോറി ന്യൂയോര്‍ക്ക്‌ പോര്‍ട്ടില്‍ നിന്നും തിരിക്കുന്നതിനുമുമ്പ്‌ അതി മനോഹരമായ ആംബര്‍ പാലസ്‌ ഓഡിറ്റോറിയത്തിലാണ്‌ ഉദ്‌ഘാടന സമ്മേളനം നടക്കുന്നത്‌. 1400 പേര്‍ക്ക്‌ ഇരിക്കാവുന്ന ആംബര്‍ പാലസില്‍ നടക്കുന്ന ഉദ്‌ഘാടനത്തില്‍ മുഖ്യധാരാ രാഷ്‌ട്രീയ-സാംസ്‌കാരിക നേതാക്കളെ പങ്കെടുപ്പിച്ച്‌ മാതൃകയാക്കാനാണ്‌ ഫോമയുടെ ശ്രമമെന്ന്‌ ഫോമാ പ്രസിഡന്റ്‌ ജോണ്‍ ഊരാളില്‍ പ്രസ്‌താവിച്ചു. ഇതുവഴി അമേരിക്കന്‍ മലയാളികളുടെ സ്വാധീനം അമേരിക്കന്‍ രാഷ്‌ട്രീയ പ്രകൃയയില്‍, പ്രത്യേകിച്ച്‌ കേരളീയര്‍ ഒട്ടേറെയുള്ള ന്യൂയോര്‍ക്ക്‌ സംസ്ഥാനത്തില്‍ കേരളീയര്‍ക്കുള്ള വര്‍ധിച്ചുവരുന്ന സ്വാധീനം അരക്കിട്ട്‌ ഉറപ്പിക്കുവാന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ ഫോമാ പ്രസിഡന്റ്‌ കൂട്ടിച്ചേര്‍ത്തു.

കാലത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന സംഘടനയാണ്‌ ഫോമ. മുഖ്യധാരാ രാഷ്‌ട്രീയ-സാംസ്‌കാരിക പ്രകൃയയില്‍ സജീവമാകേണ്ടതിന്റെ ആവശ്യം വര്‍ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ പഴമയില്‍ തങ്ങിനില്‍ക്കാതെ പുരോഗമന ചിന്താഗതിയോടെ മുന്നോട്ടുപോകാനുള്ള ആഗ്രഹം മൂലമാണ്‌ പരമാവധി മുഖ്യാധാരാ നേതാക്കളെ ഉദ്‌ഘാടനത്തില്‍ പങ്കെടുപ്പിക്കാന്‍ ശ്രമം നടക്കുന്നതെന്ന്‌ ഫോമാ ജനറല്‍ സെക്രട്ടറി ബിനോയി തോമസ്‌ പ്രസ്‌താവിച്ചു.

ന്യൂയോര്‍ക്കില്‍ നിന്നുള്ള മുഖ്യധാരാ പ്രാദേശിക നേതാക്കളേയും പങ്കെടുപ്പിക്കാന്‍ ഫോമാ ആഗ്രഹിക്കുന്നുവെന്ന്‌ ഫോമാ ട്രഷറര്‍ ഷാജി എഡ്വേര്‍ഡ്‌ പറഞ്ഞു.
ഫോമാ കണ്‍വെന്‍ഷന്‍ ഉദ്‌ഘാടനത്തിന്‌ മുഖ്യധാരാ നേതാക്കള്‍ക്ക്‌ ക്ഷണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക