Image

പുതിയ വീടുകള്‍ (കവിത: രമ പ്രസന്ന പിഷാരടി)

Published on 19 October, 2018
പുതിയ വീടുകള്‍ (കവിത: രമ പ്രസന്ന പിഷാരടി)
പുതിയ വീടാണിത്
പഴമയ്ക്കുള്ളില്‍
ഒരു ജലച്ചായം പോല്‍
എന്റെ സ്വപ്‌നങ്ങള്‍,
മുറ്റത്തൊരു പവിഴമല്ലി
ഗ്രാമബന്ധിത നഗരമായ്
ഞാനുണരുന്നു തുലാവര്‍ഷ
മേഘങ്ങള്‍ക്കുള്ളില്‍
പഴയ നിലാപ്പൂക്കള്‍
പുതിയ ചുറ്റമ്പലം
തളര്‍ന്ന നിശാകാശം
മൗനത്തിന്‍ ജപമാല
പുതിയ വീടാണിത്
പുതിയ വഴിയിത്
പഴയ സൂര്യാഗ്‌നിയില്‍
ഭൂമി തന്‍ പുരാവൃത്തം
Join WhatsApp News
വിദ്യാധരൻ 2018-10-19 22:46:40
ഇന്നെൻറെ മകൾ എന്നോടുരുവിട്ടു 
പഴയകാലമല്ലച്ഛ ഇത് പുതുയുഗമാണ്
മീ ടൂ വിന്റെ കാലമാണ്  
പഴയതിനെ പുല്കിയിരുന്നിടാതെ 
കാലത്തിനൊത്ത് നീങ്ങുക നീ
സ്ത്രീ സ്വാതന്ത്ര്യത്തിന്റെ 
കുഴൽ വിളികൾ കേട്ടിടുമ്പോൾ 
നീ എന്തിനെൻമ്മയെ 
നാലുകെട്ടിനുള്ളിൽ 
പൂട്ടിയിട്ടിരിക്കുന്നു?
മുടികെട്ടുമായ് 
അയ്യപ്പദര്ശനത്തിനൊരുങ്ങുമ്പോൾ 
നീ എന്തിന് വഴിമുടക്കുന്നു? 
പഴയകാലമല്ലച്ഛ ഇത് പുതുയുഗമാണ്
മീ ടൂ വിന്റെ കാലമാണ്
മെനയുക  നിന്റെ തൂലികയാൽ നീ  
സ്ത്രീപുരുഷ സമത്വത്തിന്റെ
സ്നേഹത്തിന്റെ കാവ്യങ്ങളെ 
ഡോ.ശശിധരൻ 2018-10-20 15:46:26

ശ്രീമതി രമ പിഷാരടിയെഴുതിയ കവിത മധുരവും മനോഹരവുമാണ്.എത്ര പുതിയ വീടായാലും നമ്മൾ മാറാതിരുന്നാൽ മതി .നമ്മുടെ ധർമ്മസന്ദേശങ്ങളും , സ്നേഹസന്ദേശങ്ങളും മാറാതെ മുറുകെ പിടിച്ചാൽ മതി ജീവിതം ധന്യമാകാൻ.ഇന്നലെയും ,ഇന്നും ,നാളെയും മാറ്റ മില്ലാത്തതാണ് സൂര്യാഗ്നി.അതാണ് പരമസത്യം.പഴയ സൂര്യാഗ്നി,സൂര്യൻ എന്നൊന്നില്ല.സൂര്യൻ സത്യസ്വരൂപനാണ് .സത്യം എന്ന ശബ്ദം തന്നെ സൂര്യൻ എന്ന ശബ്ദത്തിൽ നിന്നുമുണ്ടായിട്ടുള്ളത് .സത് +തി +യം =സത്യം .’സത്എന്ന ശബ്ദത്തിന് ഉപനിഷത്തിൽ പ്രാണൻ എന്നാണർത്ഥം.’തി’  എന്നാൽ അന്നം എന്നർത്ഥം .’യം’  എന്ന ശബ്ദത്തിന് സൂര്യൻ എന്നർത്ഥം .സകല ജീവികളുടെയും പ്രാണന്റെ നിലനില്പിന് അന്നം പ്രധാനം ചെയ്യുന്നവൻ,സത്യസ്വരൂപൻ ,സൂര്യൻ.സത്യസ്വരൂപൻ മനസ്സിലുള്ളപ്പോൾ പഴയ വീടും പുതിയ വീടും നമ്മളിൽ ഒരു മാറ്റവും ഉണ്ടാക്കാൻ കഴിയില്ല എന്ന പരമസങ്കൽപ്പബോധം നമ്മൾ സൂക്ഷിക്കുകതന്നെ വേണം .

(ഡോ.ശശിധരൻ)

Rema 2018-10-23 07:12:42
Nandi
Kaviha   vayichathinum balls vakkukalkum
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക