Image

രസകരമായ ടീസറുമായി ഡ്രാമ

Published on 27 October, 2018
രസകരമായ ടീസറുമായി ഡ്രാമ
രഞ്‌ജിത്‌-മോഹന്‍ലാല്‍ ചിത്രം ഡ്രാമയുടെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. ലാലിന്റെ തികച്ചും രസകരമായ ഒരു സംഭാഷണത്തോടു കൂടിയാണ്‌ ടീസര്‍ തുടങ്ങുന്നത്‌. ലാലിന്റെ ഭാര്യയായി ചിത്രത്തില്‍ അഭിനയിക്കുന്ന ആശാ ശരത്തിനെയും ടീസറില്‍ കാണാം.
മൂന്നു വര്‍ഷത്തിനു ശേഷമാണ്‌ മോഹന്‍ലാലും രഞ്‌ജിത്തും ഒരുമിക്കുന്നത്‌. ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ലണ്ടനാണ്‌. നിരഞ്‌ജ്‌ മണിയന്‍ പിള്ള, രഞ്‌ജി പണിക്കര്‍, കനിഹ, സുരേഷ്‌ കൃഷ്‌ണ, സൈജു കുറുപ്പ്‌, ബേബി ലാറ എന്നിവര്‍ക്കൊപ്പം മൂന്ന്‌ പ്രമുഖ സംവിധായകരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്‌.

ദിലീഷ്‌ പോത്തന്‍, ശ്യാമപ്രസാദ്‌, ജോണി ആന്റിണി എന്നിവര്‍ ചിത്രത്തില്‍ വ്യത്യസ്‌ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീതം വിനു തോമസ്‌, ഛായാഗ്രഹണം അഴകപ്പന്‍.

എഡിറ്റിങ്ങ്‌ സന്ദീപ്‌ നന്ദകുമാര്‍ വര്‍ണ്ണചിത്ര ഗുഡ്‌ലൈന്‍ പ്രൊഡക്ഷന്‍സ്‌, ലില്ലിപാഡ്‌ മോഷന്‍ പിക്‌ചേഴ്‌സ്‌, യു.കെ ലിമിറ്റഡ്‌ എന്നീ ബാനറുകളില്‍ മഹാസുബൈറും എന്‍.കെ നാസറും ചേര്‍ന്നാണ്‌ നിര്‍മ്മാണം. ചിത്രം നവംബര്‍ ഒന്നിന്‌ റിലീസ്‌ ചെയ്യും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക