Image

കോടികള്‍ വില വരുന്ന ഭൂമി ബാലുവും ദാനം ചെയ്തു; വണ്ടിപ്പെരിയാറില്‍ മാത്രുകാ ഗ്രാമം ഉണ്ടാവണം

ഫ്രാന്‍സിസ് തടത്തില്‍ Published on 27 October, 2018
കോടികള്‍ വില വരുന്ന ഭൂമി ബാലുവും ദാനം ചെയ്തു; വണ്ടിപ്പെരിയാറില്‍ മാത്രുകാ ഗ്രാമം ഉണ്ടാവണം

ന്യൂജേഴ്സി: വണ്ടിപ്പെരിയാറില്‍ ഭവനരഹിതര്‍ക്ക് വീടുകള്‍ പണിയാന്‍ സ്ഥലം വിട്ടുകൊടുത്തുകൊണ്ട് നാട്ടുകാരനായ മറ്റൊരാള്‍ കൂടി.
വണ്ടിപ്പെരിയാര്‍ ചപ്പാത്തിനു സമീപം 56-ാം മൈലില്‍ താമസിക്കുന്ന പാല്‍രാജ് എന്നു വിളിക്കുന്ന ബാലുവാണ് തന്റെ ഏക സമ്പാദ്യമായ ഒന്നേകാല്‍ ഏക്കര്‍ സ്ഥലം നാട്ടുകാര്‍ക്ക് വീടുനിര്‍മ്മിക്കാനായി വിട്ടുകൊടുത്തത്.

ചെറുകിട കരാറുകാരനും ഡ്രൈവറുമൊക്കെയായ ബാലുഅധ്വാനിച്ചുണ്ടാക്കിയ കോടികള്‍ വിലമതിക്കുന്ന ആയുഷ്‌കാല സമ്പാദ്യമാണ്ദാനം ചെയ്തത്. ഇനിസ്വന്തമായുള്ളത് വെറും മൂന്നു സെന്റ് സ്ഥലവും 30 വര്‍ഷം പഴക്കമുള്ള കൊച്ചു വീടും മാത്രം.

സെന്റിന് ലക്ഷത്തിലേറെ രൂപ വിലവരുന്ന വസ്തു ദാനമായി നല്‍കാന്‍ ബാലുവിനു രണ്ടാമതൊന്നും ചിന്തിക്കേണ്ടി വന്നില്ല. നെഞ്ചത്തടിച്ചു കരയുന്ന സ്വന്തം നാട്ടുകാരുടെ കരച്ചില്‍ കണ്ട് നെഞ്ചകം തകര്‍ന്നു പോയ ബാലു ഉറച്ച തീരുമാനവുമായി വീട്ടിലെത്തിയപ്പോള്‍ ഭാര്യ ഷീബ അനുകൂലിച്ചു. 'നമുക്ക് കിടക്കാന്‍ സുരക്ഷയുള്ള ഒരു വീടുണ്ടല്ലോ,' ഷിബ പ്രതികരിച്ചു. അഞ്ചാംക്ലാസ്- വിദ്യാര്‍ത്ഥിയായ ഇളയമകന്‍ ഗോകുല്‍നാഥ് അതേ അഭിപ്രായം പ്രാകടിപ്പിച്ചതിനെ തുടര്‍ന്ന് ബാലു മധുര സ്പോര്‍ട്സ് ഹോസ്റ്റലിലുള്ള മൂത്ത മകന്‍ ഗോപിനാഥിനെ വിളിച്ചപ്പോള്‍ അവനും സമ്മതം.

ഭാര്യക്കും മക്കള്‍ക്കും എതിര്‍പ്പില്ലെങ്കില്‍ പിന്നാരോടും ആലോചിക്കാനില്ല. പിറ്റെ ദിവസം തന്നെ മന്ത്രി എം.എം.മണി, ബിജി മോള്‍ എം.എല്‍.എ., ജില്ലാ കലക്ടര്‍എന്നിവര്‍ക്ക് മുമ്പാകെ ആധാരവും മറ്റു രേഖകളും നല്‍കി ഭൂമിദാനം ചെയ്യാനുള്ള സമ്മതപത്രം നല്‍ നല്‍കി.

തോട്ടം തൊഴിലാളികളുടെ ഇടയില്‍ കാര്യമായി ഭൂമിയുള്ളവര്‍ ആരും തന്നെയില്ല. അഞ്ഞൂറും ആയിരവും ഏക്കര്‍ഭൂമിയുള്ളവരും സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈവശപ്പെടുത്തി വച്ചിരിക്കുന്നവരും ധാരാളമുള്ള ഇവിടെ മറ്റാരും കാട്ടാത്ത മഹാമനസ്‌കതയാണ്ബാലു കാണിച്ചത്

ഇതിനു മുമ്പ് ഗണേഷന്‍ മാഷ് എന്ന മറ്റൊരു യുവാവും തന്റെ രണ്ടേക്കര്‍ സ്ഥലംസംഭാവന ചെയ്തിരുന്നു. ഇതോടെ മൂന്നേകാല്‍ ഏക്കര്‍ സ്ഥലം ഭവന നിര്‍മ്മാണത്തിനായി ലഭിച്ചുകഴിഞ്ഞു. ഗണേഷന്‍ വിട്ടുകൊടുത്ത രണ്ടേക്കര്‍ സ്ഥലത്ത് ഒരു മാതൃകാഗ്രാമം തന്നെ പണിയാന്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി. ബാലു വിട്ടുകൊടുത്ത ഒന്നേകാല്‍ ഏക്കര്‍ സ്ഥത്തും 50 വീടുകള്‍ പണിയുവാന്‍ സാധിക്കും.

ബാലുവിന്റെ സ്ഥലത്തിനോട് ചേര്‍ന്ന് ഏതാണ്ട് ഒന്നേകാല്‍ ഏക്കര്‍ പുറമ്പോക്ക് ഭൂമി കൂടിയുണ്ട്. ഇത് ഏറ്റെടുത്താല്‍ മൊത്തം രണ്ടര ഏക്കര്‍ സ്ഥലമുണ്ടാകും. അങ്ങനെ വന്നാല്‍ ഇവിടെയും വേണമെങ്കില്‍ 60 വീടുകള്‍ വരെ നിര്‍മ്മിക്കാനാകും

മുല്ലപ്പെരിയാറിന്റെ ആറ്ററമ്പത്ത് സ്ഥിതി ചെയ്തിരുന്ന 450-ല്‍ പരം വീടുകളാണു ഡാം ഷട്ടര്‍ തുറന്നപ്പോള്‍ തകര്‍ന്നത്.

ചെറുകിട കരാറുകാരനായ ബാലു താന്‍ വാങ്ങിയ ഒന്നേകാല്‍ ഏക്കര്‍ സ്ഥലത്ത് വീടുകള്‍ നിര്‍മ്മിച്ചു പണിതു വില്‍ക്കുവാനിരുന്നതാണ്. ചങ്കായ സ്ഥലത്ത് പണിയുവാനിരുന്ന വീടു വിറ്റ് ലാഭമുണ്ടാക്കാമെന്നും അതുവഴി മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിനു പണം കണ്ടെത്താമെന്നുമൊക്കെ കരുതിയാണ് ഈ വസ്തുവാങ്ങിയത്.പണമില്ലാത്തതിനാല്‍ ഇവിടെ വീടുനിര്‍മ്മാണം തുടങ്ങാനായില്ല.

നല്ല ഫുട്ബോള്‍ കളിക്കാരനായ മൂത്തമകന്‍ ഗോപിനാഥിന് മധുര സ്പോര്‍ട്സ് ഹോസ്റ്റലില്‍ അ്ഡ്മിഷന്‍ ലഭിക്കുകയും അണ്ടര്‍ 18 സംസ്ഥാനടീമില്‍ ഇടംനേടുകയും ചെയ്തു. കേരള എഫ്.സില്‍ സെലക്ഷന്‍ കാത്തിരിക്കുന്ന മകന് നല്ലൊരു സെറ്റ് ബൂട്ട്സും നീഗാര്‍ഡ്സും വാങ്ങിക്കൊടുക്കാമോ എന്ന ആഗ്രഹം പോലും നടത്താന്‍ കാശില്ലാതെ വിഷമിക്കുന്ന അവസ്ഥയിലായിരുന്നു ബാലു.

ഏതാണ്ട് 6000 രൂപ വരുന്ന മകന്റെ ആവശ്യംപോലും മറനാണ് കോടികള്‍ വിലമതിക്കുന്ന വസ്തു സര്‍ക്കാരിനു വിട്ടുകൊടുക്കാനുള്ള തീരുമാനം.

സമ്പാദ്യം പങ്കു വയ്ക്കുകയല്ല, മറിച്ച് ഉള്ളതു മുഴുവനും വിട്ടുകൊടുക്കുകയാണ് ബാലുവും ഗണേഷന്‍മാഷും ചെയ്തത്.

എല്ലാവര്‍ക്കും വീടുനിര്‍മ്മിക്കുന്നതിനുള്ള ഭൂമി ലഭിച്ചില്ലെങ്കിലും ആദ്യ ഘട്ടത്തില്‍ നൂറുപേര്‍ക്കെങ്കിലും വീടു പണിയാനുള്ള സ്ഥലം ഈ രണ്ടു മനുഷ്യസ്നേഹികളില്‍ നിന്നും ലഭിച്ചു കഴിഞ്ഞു. ബാക്കിയുള്ളവര്‍ക്ക് മുഴുവന്‍ വീടു നിര്‍മ്മിക്കാനുള്ള സര്‍ക്കാര്‍ റവന്യൂ ഭൂമ കണ്ടെത്തിക്കഴിഞ്ഞതായും അതിനുള്ള അവസാന നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്നും ബിജിമോള്‍ എംഎല്‍എ പറഞ്ഞു.

ഭൂമി ലഭിച്ചു. ഇനി അമേരിക്കന്‍ മലയാളികള്‍ ഒരേ മനസോടെ വിചാരിച്ചാല്‍ മുഴുന്‍ ഭവനരഹിതര്‍ക്കും സ്വന്തമായി ഒരു വീടുണ്ടാകും.

അമേരിക്കയിലെ നല്ലവരായ മലയാളികള്‍ കനിഞ്ഞാല്‍ ബാലു ദാനം നല്‍കിയ ഭൂമിയില്‍ ഫൊക്കാന-ഇമലയാളി നേതൃത്വം നല്‍കുന്ന ഭവന പദ്ധതി പ്രകാരം ഒരു മാതൃകഗ്രാമം പടുത്തുയര്‍ത്താന്‍ കഴിയും.

നാം എല്ലാ സൗകര്യങ്ങളോടും കൂടി ഇവിടെ ജീവിക്കുമ്പോള്‍ നമ്മുടെ കുറെ സഹോദരങ്ങള്‍വീടുകള്‍ നഷ്ടപ്പെട്ട് മറ്റുള്ളവരുടെ ആശ്രിതരായി കഴിയുകയാണെന്ന സത്യം മാത്രം ഓര്‍ക്കുക. കൊടുക്കുമ്പോള്‍ നിങ്ങള്‍ക്ക് നൂറു ഇരട്ടി ലഭിക്കും. ഒരായിരം ജന്മങ്ങളുടെ പ്രാര്‍ത്ഥനയും നിങ്ങള്‍ക്കുണ്ടാകും. നിങ്ങളുടെ ചെറിയ സംഭാവനകള്‍ അവരുടെ വലിയ ആശ്വാസ തുകയായിരിക്കും.

ഫൊക്കാനയും ഇ-മലയാളിയും സംയുക്തമായി നടത്തുന്ന ഈ സംരംഭത്തിലേക്ക് ഓരോ മലയാളിയുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

പണം അയക്കുവാന്‍ ഈ ലിങ്ക് അമര്‍ത്തുക: https://www.gofundme.com/fokana-kerala-flood-relief-fund

ചെക്ക് അയക്കുന്നവര്‍ check payable to FOKANA
ചെക്കിന്റ മെമ്മോയില്‍ FOKANA-EMALAYALI project എന്നെഴുതുക 
ചെക്ക് അയക്കേണ്ട വിലാസം:

payable to: FOKANA
ചെക്കിന്റ മെമ്മോയിൽ  FOKANA-EMALAYALI project  എന്നെഴുതുക

mail to:
Sajimon Antoney 
(Treasurer FOKANA)
3 Gorham Ave
Livingston 
NJ 07039


see also
ഒരു വീടിനു ആറര ലക്ഷം: ഫൊക്കാന- ഇ-മലയാളി മാത്രുകാ ഗ്രാമം പദ്ധതിയില്‍ പങ്ക് ചേരാം

ഫൊക്കാന-ഇ മലയാളി സംയുക്തമായി വണ്ടിപ്പെരിയാറില്‍ മാതൃക ഗ്രാമം നിര്‍മ്മിക്കുന്നു
കോടികള്‍ വില വരുന്ന ഭൂമി ബാലുവും ദാനം ചെയ്തു; വണ്ടിപ്പെരിയാറില്‍ മാത്രുകാ ഗ്രാമം ഉണ്ടാവണംകോടികള്‍ വില വരുന്ന ഭൂമി ബാലുവും ദാനം ചെയ്തു; വണ്ടിപ്പെരിയാറില്‍ മാത്രുകാ ഗ്രാമം ഉണ്ടാവണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക