Image

മെല്‍ബണ്‍ ക്‌നാനായ കാത്തലിക് മിഷന്‍ അഞ്ചാം വാര്‍ഷികം: മാര്‍ ബോസ്‌കോ പുത്തൂരും മാര്‍ ജോസഫ് പണ്ടാരശേരിയും മുഖ്യാതിഥികള്‍

Published on 28 October, 2018
മെല്‍ബണ്‍ ക്‌നാനായ കാത്തലിക് മിഷന്‍ അഞ്ചാം വാര്‍ഷികം: മാര്‍ ബോസ്‌കോ പുത്തൂരും മാര്‍ ജോസഫ് പണ്ടാരശേരിയും മുഖ്യാതിഥികള്‍
മെല്‍ബണ്‍: സെന്റ് മേരിസ് ക്‌നാനായ കാത്തലിക് മിഷന്റെ അഞ്ചാം വാര്‍ഷികാഘോഷം ഡിസംബര്‍ 2 (ഞായര്‍) സെന്റ് പീറ്റേഴ്‌സ് ചര്‍ച് ക്ലയിറ്റനില്‍ നടക്കും. മെല്‍ബണ്‍ സീറോമലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂരും കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരിയും മുഖ്യാതിഥികളായി പങ്കെടുക്കും.

ഡിസംബര്‍ 2 ന് (ഞായര്‍) 3.30 പി എം ന് മാര്‍ ജോസഫ് പണ്ടാരശേരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്ന ആഘോഷമായ പാട്ടു കുര്‍ബനയോടുടെ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് നടത്തപ്പെടുന്ന പൊതു സമ്മേളനത്തിലും കലാപരിപാടികളിലും മാര്‍ ബോസ്‌കോ പുത്തൂര്‍ മുഖ്യാതിഥി ആയിരിക്കും.

2013 നവംബര്‍ 3 ന് കൊഹിമ ബിഷപ്പ് മാര്‍ ജെയിംസ് തോപ്പിലിന്‍ഖെസാന്ന്യധ്യത്തില്‍ മെല്‍ബണ്‍ ആര്‍ച് ബിഷപ്പ് മാര്‍ ഡെന്നിസ് ജെ. ഹാര്‍ട്ട്, ക്‌നാനായ കാത്തലിക് മിഷന്‍, സെന്റ് മാത്യൂസ് ചര്‍ച് ഫോക്‌നറില്‍ വെച്ച് ഉത്ഘാടനം ചെയ്യുകയും ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളിയെ മിഷന്റെ പ്രഥമ ചാപ്ലിന്‍ ആയി നിയമിക്കുകയും ചെയ്തു. പിന്നിട് 2015 ല്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ മിഷനെ സിറോമലബാറിന്റെ ഭാഗമായി അംഗീകരിക്കുകയും കോട്ടയം അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് തിരുന്നാള്‍ കുര്‍ബ്ബാനമധ്യേ ഇത് പ്രഖ്യാപിക്കുകയും ചെയ്തു. ഇപ്പോള്‍ അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ മെല്‍ബണിലെ ക്‌നാനായക്കാര്‍ക്ക് വളരെയധികം ആല്മീയ വളര്‍ച്ച നേടുവാന്‍ മിഷന്‍ സ്ഥാപിതമായതിലൂടെ സാധിച്ചു.

റിപ്പോര്‍ട്ട് : സോളമന്‍ ജോര്‍ജ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക