Image

ശ്രീകുമാര്‍ മേനോനുമായി ഒരു തരത്തിലും സഹകരിക്കില്ല: രണ്ടാമൂഴം ചെയ്യിപ്പിക്കില്ലെന്നുറച്ച് എംടി

Published on 28 October, 2018
ശ്രീകുമാര്‍ മേനോനുമായി ഒരു തരത്തിലും സഹകരിക്കില്ല: രണ്ടാമൂഴം ചെയ്യിപ്പിക്കില്ലെന്നുറച്ച് എംടി

രണ്ടാമൂഴത്തില്‍ നിന്ന് പിന്മാറുകയാണെന്ന തീരുമാനത്തിലുറച്ച് തിരക്കഥാകൃത്ത് എംടി വാസുദേവന്‍ നായര്‍. എംടിയെ അനുനയിപ്പിക്കാന്‍ ശ്രീകുമാര്‍ മേനോന്‍ ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് തിരക്കഥ തിരിച്ചു കിട്ടിയേപറ്റു എന്ന് എംടി പറഞ്ഞിരിക്കുന്നത്. ശ്രീകുമാര്‍ മേനോനുമായി ഇനി ഒരു തരത്തിലും സഹകരിക്കില്ലെന്നാണ് എംടിയുടെ നിലപാടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ശിവ രാമകൃഷ്ണന്‍ പറഞ്ഞു.

ശ്രീകുമാര്‍ മേനോനിലുള്ള വിശ്വാസം നഷ്ടപ്പെട്ടതാണ് എം ടിയെ മാറ്റിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്നും, സംവിധായകനുമായി മുന്നോട്ട് പോകാന്‍ കഥാകൃത്തിന് താത്പ്പര്യമില്ലെന്നും ശിവരാമകൃഷ്ണന്‍ അറിയിച്ചു. കരാറുപ്രകാരമുള്ള സമയം കഴിഞ്ഞപ്പോള്‍ വക്കീല്‍ നോട്ടീസ് അയച്ചുവെങ്കിലും ശ്രീകുമാര്‍ മേനോന്‍ മറുപടി നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് കേസിനു പോയത്.രണ്ടാമൂഴം സിനിമയാക്കുകയെന്നതാണ് എം ടിയുടെ ജീവിതാഭിലാഷമാണ് അതിനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ശിവ രാമകൃഷ്ണന്‍ വ്യക്തമാക്കി.

ഒക്ടോബര്‍ 11  നാണു ഇതിഹാസ നോവലായ 'രണ്ടാമൂഴം' അടിസ്ഥാനമാക്കിയുള്ള ബ്രഹ്മാണ്ഡ ചിത്രത്തില്‍നിന്ന് എം ടി വാസുദേവന്‍ നായര്‍ പിന്മാറുന്നതായി റിപ്പോട്ടുകള്‍ പുറത്തു വന്നത്. സിനിമയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനന്തമായി നീളുന്നതാണ് തിരക്കഥാകൃത്തുകൂടിയായ എം ടിയെ പിന്തിരിപ്പിച്ചതെന്ന് റിപ്പോട്ടില്‍ പറയുന്നു. സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോനുമായുള്ള കരാര്‍ അവസാനിച്ചെന്നും തിരക്കഥ തിരിച്ചുകിട്ടണമെന്നും ആവശ്യപ്പെട്ട് എം ടി കോഴിക്കോട് മുന്‍സിഫ് കോടതിയെ സമീപിച്ചു.തിരക്കഥ കൈമാറുമ്പോള്‍ മുന്‍കൂറായി കൈപ്പറ്റിയ പണം തിരിച്ചുനല്‍കാമെന്നും ഹര്‍ജിയില്‍ പറയുന്നു. കഴിഞ്ഞയാഴ്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി, ചിത്രീകരണം തുടങ്ങുന്നത് താത്കാലികമായി വിലക്കുകയും ചെയ്തു.
എന്നാല്‍ രണ്ടാമൂഴം കേസില്‍ കോടതി മധ്യസ്ഥനെ വെക്കണമെന്ന് സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക