Image

ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ ജനുവരി 30 ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 30 October, 2018
ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ ജനുവരി 30 ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍
ഫൊക്കാനയുടെ കേരളാ കണ്‍വന്‍ഷന്‍ ജനുവരി  30-ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ നടക്കുമെന്ന്  പ്രസിഡന്റ് മാധവന്‍ നായര്‍ , സെക്രട്ടറി ടോമി കോക്കാട്ട് എന്നിവര്‍ അറിയിച്ചു .  മുന്‍ വര്‍ഷങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമായ രീതിയില്‍ കേരളാ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കാനാണു ഫൊക്കാനയുടെ എക്‌സികുട്ടീവ് കമ്മിറ്റിയുടെ തീരുമാനം.

മാധ്യമ, ചലച്ചിത്ര, സാഹിത്യ   അവാര്‍ഡുകള്‍,   നേഴ്സുമാര്‍ക്കായി നൈറ്റിങ്ങേല്‍ പുരസ്‌കാരങ്ങള്‍ തുടങ്ങിയവ കണ്‍വന്‍ഷനില്‍ നല്‍കുന്നതാണ് .  

അമേരിക്കയിലെ ഇന്ത്യന്‍ കുടിയേറ്റക്കാര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ഗവണ്‍മെന്റ് തലത്തില്‍ അവതരിപ്പിക്കുന്നതോടൊപ്പം, പ്രവാസികള്‍ക്ക് സാമൂഹികനീതി കേരളത്തില്‍ നേടിയെടുക്കുക എന്നതുകൂടിയാണ് കണ്‍വെന്‍ഷന്റെ ലക്ഷ്യം. പ്രളയത്തില്‍ ദുരിതം നേരിടേണ്ടിവന്നവര്‍ക്ക് കേരളാ കണ്‍വെന്‍ഷനില്‍ സഹായങ്ങള്‍ നല്‍കുമെന്നും കേരള കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്, കേരള കണ്‍വെന്‍ഷന്‍ പേട്രണ്‍ പോള്‍കറുകപള്ളില്‍ എന്നിവര്‍ അറിയിച്ചു.

ഏതൊരു ജനതയുടേയും, സാമൂഹികവും, സാംസ്‌കാരികവുമായ വികസനം സാധ്യമാകുന്നത് മാതൃഭാഷാധിഷ്ഠിതമായ വികസനത്തിലൂടെയാണെന്ന തിരിച്ചറിവാണ് അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട സംഘടനയായ ഫൊക്കാനായുടെ കേരളപ്രവേശം കഴിഞ്ഞ പതിനാല് വര്‍ഷങ്ങളിലായി നടത്തിവരുന്നത് . മുപ്പത്തിനാല് വര്‍ഷങ്ങള്‍ അമേരിക്കന്‍ മലയാളികളുടെ സ്പന്ദനമായിമാറാന്‍ ഫൊക്കാനയ്ക്ക് കഴിഞ്ഞതും ഇതുകൊണ്ടു മാത്രമാണ്.

ബിസിനസ് സെമിനാര്‍, മാധ്യമസെമിനാര്‍, സാഹിത്യ സെമിനാര്‍, നേഴ്സ് സെമിനാര്‍, മതസൗഹാര്‍ദ്ദ സമ്മേളനം , ചാരിറ്റി പ്രോഗ്രാമുകള്‍ , കലാപരിപാടികള്‍ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്ന വിവിധ സെഷനുകളില്‍ നിരവധി പ്രമുഖ വ്യക്തിത്വങ്ങളാണ് പങ്കുകൊള്ളുക. ഫൊക്കാനായുടെ മുഖപത്രമായ ഫൊക്കാന ടുഡേ കേരളാ കണ്‍വന്‍ഷനോട് അനുബന്ധിച്ചു പുറത്തിറക്കുന്നുണ്ട്.

ഫൊക്കാനാ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, ഭാഷയ്ക്കൊരു ഡോളര്‍, മറ്റു പദ്ധതികള്‍, വ്യക്തിഗത പദ്ധതികള്‍ തുടങ്ങി നിരവധി പദ്ധതികള്‍ നടിപ്പിലാക്കുക എന്ന ലക്ഷ്യംകൂടിയുണ്ട് . രണ്ടു വര്‍ഷത്തിനുള്ളില്‍ ഫൊക്കാന ഈ രംഗത്തു നടപ്പിലാക്കുന്ന പദ്ധതികളുടെ ഉത്ഘടനവും ഫൊക്കാനാ കേരളാ കണ്‍ വന്‍ഷനോടനുബന്ധിച്ചു നടക്കും . 

കേന്ദ്ര, കേരളാ മന്ത്രിമാര്‍ , എം.പി മാര്‍ എം എല്‍ എ മാര്‍ തുടങ്ങിയ രാഷ്ട്രീയ നേതാക്കള്‍, ചലച്ചിത്ര രംഗത്തെ പ്രതിഭകള്‍ ,സാഹിത്യരംഗത്തെ പ്രഗത്ഭര്‍ ,തുടങ്ങി നിരവധി വ്യക്തികളെ പങ്കെടുപ്പിച്ചു ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍  ചരിത്ര സംഭവം ആക്കുകയാണ് ലക്ഷ്യം . 

 പ്രസിഡന്റ് മാധവന്‍ ബി നായര്‍ കേരളത്തില്‍ എത്തി കേരളാ കണ്‍വന്‍ഷന് വേണ്ടിയുള്ള പ്രവര്‍ത്തങ്ങള്‍ തുടങ്ങി കഴിഞ്ഞു.

കേരളാ കണ്‍വന്‍ഷന് ചുക്കാന്‍ പിടിക്കുന്നത്തിനു വേണ്ടി ഒരു കമ്മിറ്റി രൂപ്പികരിച്ചു, പ്രസിഡന്റ് മാധവന്‍ ബി നായര്‍, ജനറല്‍ സെക്രട്ടറി ടോമി കോക്കാട്ട്, ട്രഷര്‍ സജിമോന്‍ ആന്റണി, ട്രുസ്ടി ബോര്‍ഡ് ചെയര്‍മാന്‍ മാമന്‍ സി ജേക്കബ്,എക്‌സി. വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ , വൈസ് പ്രസിഡന്റ് എബ്രഹാം കളത്തില്‍ , ജോയിന്റ് സെക്രട്ടറി സുജ ജോസ്, അഡിഷണല്‍ ജോയിന്റ് സെക്രട്ടറി വിജി നായര്‍, ജോയിന്റ് ട്രഷര്‍ പ്രവീണ്‍ തോമസ്, ജോയിന്റ് അഡീഷണല്‍ ട്രഷര്‍ ഷീല ജോസഫ്, വിമന്‍സ് ഫോറം ചെയര്‍ ലൈസി അലക്‌സ്, ട്രസ്റ്റീബോര്‍ഡ് സെക്രട്ടറി വിനോദ് കെയര്‍ക്, ട്രസ്റ്റീബോര്‍ഡ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് , കേരള കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്, കേരള കണ്‍വെന്‍ഷന്‍ പേട്രണ്‍ പോള്‍ കറുകപള്ളില്‍, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ജോയി ചാക്കപ്പന്‍ എന്നിവര്‍ കേരളാ കണ്‍വന്‍ഷന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കും 
ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ ജനുവരി 30 ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക