Image

ആത്മീയ ജീവിതം പക്വത പ്രാപിക്കുന്ന ഇടമാണ് ഇടവകകള്‍: മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി

Published on 03 November, 2018
ആത്മീയ ജീവിതം പക്വത പ്രാപിക്കുന്ന ഇടമാണ് ഇടവകകള്‍: മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി

ടൗണ്‍സ്‌വില്ലെ: സ്വര്‍ഗത്തെ ലക്ഷ്യമാക്കി തീര്‍ത്ഥാടനം ചെയ്യുന്ന ഭൗമിക സഭയില്‍ ആത്മീയ ജീവിതം പക്വത നേടുന്ന ഇടമാണ് ഇടവകകളെന്ന് മെല്‍ബണ്‍ രൂപതയുടെ വികാരി ജനറല്‍ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി.

ഓസ്‌ട്രേലിയയിലെ ക്വീന്‍സ്‌ലാന്‍ഡ് സംസ്ഥാനത്തുള്ള മൂന്നാമത് സീറോ മലബാര്‍ ഇടവകയായി ടൗണ്‍സ്വില്ലിനെ പ്രഖ്യാപിച്ചുകൊണ്ടുള്ള ബിഷപ്പ് ബോസ്‌കോ പുത്തൂരിന്റെ കല്‍പന അറിയിച്ചു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം. വ്യക്തിപരമായ ആത്മീയ യാത്രയില്‍ പോരായ്മകള്‍ ഉണ്ടാകുന്‌പോള്‍ ഇടവക ജീവിതത്തിന്റെ ആത്മീയ പരിരക്ഷ ഒരാളെ ക്രിസ്തുവിലേക്കുള്ള നേര്‍രേഖയില്‍ കാത്തുസൂഷിക്കുമെന്നു അദ്ദേഹം വ്യക്തമാക്കി. സ്ഥലമോ സ്ഥാപനമോ അല്ല ഒരേ വിശ്വാസം, ഒരേ മാമ്മോദീസ, ഒരേ ബലിഅര്‍പ്പണം, ഒരേ ഭരണക്രമം എന്നിവയാണ് ഓരോ പ്രാദേശിക സഭയുടെയും ഇടവകയെ അനന്യമാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കൃതജ്ഞത ബലിയര്‍പ്പണത്തില്‍ ഫാ. തോമസ് മാടാനു, ഫാ. സിബി കൈപ്പന്‍പ്ലാക്കല്‍, ഫാ. അബ്രഹാം ചേരിപുറം എന്നിവര്‍ സഹകാര്‍മ്മികരായി. ഇടവക പ്രതിനിധികള്‍, കുടുംബ കൂട്ടായ്മയുടെയും സംഘടനകളുടെയും ഭാരവാഹികള്‍ കാഴ്ച സമര്‍പ്പണം നടത്തി. ഇടവക വികാരി ഫാ. മാത്യു അരീപ്ലാക്കല്‍, ട്രസ്റ്റിമാരായ വിനോദ് കൊല്ലംകുളം, സാബു, കമ്മറ്റി അംഗങ്ങളായ ബാബു ലോനപ്പന്‍, സിബിജിബിന്‍, ആന്റണി എന്നിവര്‍ ഇടവക പ്രഖ്യാപനദിനത്തിന് നേതൃത്വം നല്‍കി. 

റിപ്പോര്‍ട്ട്: വിനോദ് കൊല്ലംകുളം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക