സിഡ്നി: വിശ്രമ ജീവതത്തിലേക്കു പ്രവേശിച്ച പ്രിയപ്പെട്ടവര്‍ക്കായി സിഡ്നി മലയാളി അസോസിയേഷന് ഒരുക്കുന്ന മൂന്നാമത് സ്നേഹസംഗമം 'തണല്‍ ’ നവമ്പര്‍ 24 ശനിയാഴ്ച ബെറാല ജൂബിലി ഹാളില്‍ നടക്കപ്പെടും.
രാവിലെ പതിനൊന്നിനു ആരംഭിക്കുന്ന സംഗമത്തില്‍ സൗഹൃദങ്ങളെ പുതുക്കുവാനും ഓര്‍മ്മകളുടെ തീരങ്ങളിലൂടെ സഞ്ചരിക്കുവാനുമുള്ള അവസരത്തിനൊപ്പം വിവിധ കലാപരിപാടികളും വിഭവ സമൃദ്ധമായ ഉച്ചഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്. നാട്ടില്‍ നിന്നും സന്ദര്ശനത്തിനെത്തിയിട്ടുള്ള മാതാപിതാക്കള്‍ക്കും ഈ സംഗമത്തില്‍ പങ്കെടുക്കാവുന്നതാണ്. വാഹന സൗകര്യം ആവശ്യമുള്ളവര്‍ മുന്‍കൂട്ടി ഭാരവാഹികളെ അറിയിക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് കെ.പി. ജോസ് 0419306202, ജോര്‍ജ് പണിക്കര്‍ 0418119834 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
റിപ്പോര്‍ട്ട്: ജെയിംസ് ചാക്കോ