Image

മെല്‍ബണില്‍ മലയാള സിനിമ 'ഡ്രാമ' നവംബര്‍ 10 ന്

Published on 09 November, 2018
മെല്‍ബണില്‍ മലയാള സിനിമ 'ഡ്രാമ' നവംബര്‍ 10 ന്
 

മെല്‍ബണ്‍: പ്രശസ്ത സംവിധായകന്‍ രഞ്ജിത്തിന്റെ തൂലികയില്‍ പിറന്ന ഏറ്റവും പുതിയ ചിത്രം ഡ്രാമ നവംബര്‍ 10നു മെല്‍ബണില്‍ പ്രദര്‍ശനത്തിനെത്തുന്നു. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍, അരുന്ധതി നാഗ്, ആശ ശരത് എന്നിവരാണ് പ്രധാന റോളുകള്‍ കൈകാര്യം ചെയ്യുന്നത്.

ഫൈവ് സ്റ്റാര്‍ മൃതസംസ്‌കാരത്തെ “ചുറ്റിപ്പറ്റിയുള്ള കഥയുമായാണ് “ഡ്രാമാ” എന്ന ചിത്രം എത്തുന്നത്. ഓസ്‌ട്രേലിയയിലെ മലയാളീ സമൂഹത്തിന്റെ ജീവിതവുമായി ചേര്‍ത്ത് വയ്ക്കാവുന്ന സംഭവവികാസങ്ങളുമായി കഥ പറയുന്ന ഈ ചിത്രം ലണ്ടന്‍ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. മൃതസംസ്‌കാര കര്‍മങ്ങള്‍ പ്രൊഫഷണലായി ചെയ്യുന്ന ഫ്യൂണറല്‍ മാനേജ്‌മെന്റ് കൂട്ടത്തെ പരിചയപ്പെടുത്തുന്ന ആദ്യമലയാള സിനിമയാകും ഡ്രാമാ.

ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നീ മൂന്നു സംവിധായകര്‍ കഥാപാത്രങ്ങളാകുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.

പ്രദര്‍ശന വിവരങ്ങള്‍:

ഷോ: 12:00പിഎം, 03:00പിഎം, 06:00പിഎം, 09:00പിഎം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക