Image

ഫൊക്കാനയില്‍ പുതുസംരംഭവുമായി മാധവന്‍ ബി നായര്‍

Published on 19 November, 2018
ഫൊക്കാനയില്‍ പുതുസംരംഭവുമായി മാധവന്‍ ബി നായര്‍
അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയെ പ്രവാസികളുടെ പൊതു ശബ്ദമായി കരുതിയിരുന്ന കാലമുണ്ടായിരുന്നു. ഫൊക്കാന പ്രസിഡന്റുമാരെ കേരളത്തിന്റെ അംബാസിഡര്‍മാരെ പോലെ പരിഗണിച്ചിരുന്നു. കേരളത്തിലെ രാഷ്ട്രീയ നേതൃതവും ഭരണകൂടവും അവരുടെ വാക്കുകള്‍ക്ക വില കല്പിച്ചിരുന്നു. വ്യത്യസ്ഥ കാരണങ്ങളാള്‍ പ്രാധാന്യത്തിന് ഇടിവ് വന്നെങ്കിലും പ്രവാസി മലയാളി സംഘടന എന്നു പറയുമ്പോള്‍ ആദ്യം ചിന്തിക്കുക ഫൊക്കാനയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത ഈ വര്‍ഷത്തെ ഫൊക്കാന കണ്‍വന്‍ഷന്‍ നടത്തിപ്പിന് ചുക്കാന്‍ പിടിച്ചത് ചെയര്‍മാന്‍ എന്ന നിലയില്‍ മാധവന്‍ ബി നായര്‍ ആയിരുന്നു. കണ്‍വന്‍ഷന്‍ വന്‍ വിജയമായപ്പോള്‍ മാധവന്‍ ബി നായരുടെ സംഘാടന മികവും പുകഴ്്ത്തപ്പെട്ടു.  അടുത്ത രണ്ടൂ വര്‍ഷത്തെക്കാലത്തെ പ്രസിഡന്റാരായി  തെരഞ്ഞെടുത്തുകൊണ്ടാണ് അദ്ദേഹത്തോട് സംഘടന നന്ദി പ്രകടിപ്പിച്ചത്. തലമുറമാറ്റം ഉള്‍പ്പെടെ പ്രവാസി അമേരിക്കക്കാര്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍, നവകേരള സൃഷ്ട്രിക്കായി സജീവ ഇടപെടല്‍ നടത്തേണ്ട സാഹചര്യം തുടങ്ങി നിര്‍ണ്ണായക സമയത്ത് ഫൊക്കാനയുടെ നായകനായ തിരുവനന്തപുരം കാരന്‍  ക്രിയാത്മക പ്രവര്‍ത്തനത്തിനത്തിലൂടെ എല്ലാം ശരിയാക്കാമെന്ന നിലപാടുകാരനാണ്. വ്യക്തമായ ആശയവും കൃത്യമായ ആസൂത്രണവും ശരിയായ ആവിഷ്‌ക്കാരവും ഉണ്ടെങ്കില്‍ അസാധ്യമായി ഒന്നുമില്ലന്ന വിശ്വാസവുമുണ്ട്് ഈ മാനേജ്‌മെന്റ് വിദഗ്ധന്. ഫൊക്കാനയുടെ കേരള കണ്‍വന്‍ഷന്‍ നടത്താനുള്ള ഒരുക്കത്തിലാണ് മാധവന്‍ ബി നായര്‍. ഇതിനായി കേരളത്തിലെത്തി ഭരണ  രാഷ്്ടീയ നേതൃത്വവുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. കേരള കണ്‍വന്‍ഷനെ കുറിച്ചും ഭാവി പരിപാടികളെ കുറിച്ചും മാധവന്‍ ബി നായര്‍ വിശദീകരിക്കുന്നു. 

തിരുവനന്തപുരം കണ്‍വന്‍ഷന്‍

ഒരുകാലത്തു ഫൊക്കാന അറിയപ്പെട്ടിരുന്നത് സംഘടനയുടെ സേവന പദ്ധതികളുടെ പേരിലാണ്.. കേരളത്തിലെ അശരണരായ ആളുകള്‍ക്ക്  വലിയ ആശ്വാസമായി നിരവധി പദ്ധതികള്‍ ഏറ്റെടുത്തിരുന്നു.  അത് കാര്യക്ഷമമായി നടപ്പില്‍ വരുത്തുന്നതിനാണ് ഒരു ഭരണസമിതിയുടെ കാലത്ത ഒരു തവണ കേരളത്തില്‍ കണ്‍വന്‍ഷന്‍ എന്ന ആശയം വന്നത്. കേരള സമൂഹത്തിന് ഫോക്കാനയെ കൂടുതല്‍ അടുത്തറിയാനും ജന്മനാടിന്റെ ആവശ്യം അടുത്തറിയാന്‍ ഭാരവാഹികള്‍ക്കും നല്ല അവസരമാണിത്. ഇത്തവണ തിരുവനന്തപുരത്താണ് കണ്‍വന്‍ഷന്‍ നടത്തുക. ജനുവരി 29,30 തീയതികളില്‍ മസ്‌ക്കറ്റ് ഹോട്ടലിലാണ് കണ്‍വന്‍ഷന്‍. മുഖ്യമന്ത്ി, പ്രതിപക്ഷനേതാവ്, കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, സാഹിത്യ സാസ്‌ക്കാരിക നേതാക്കള്‍ തുടങ്ങി പ്രമുഖരുടെ സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്്.

പുതു സംരംഭകര്‍ക്കായി ആഞ്ചല്‍ കണക്ട്

ഫൊക്കാനയുടെ പുതിയൊരു സംരംഭമാണ് ആഞ്ചല്‍ കണക്ട്. കേരള സര്‍ക്കാറും ടെക്്‌നോപാര്‍ക്കുമായി ചേര്‍ന്ന് ആവിഷ്‌ക്കരിക്കുന്ന ബൃഹത് പദ്ധതിയാണ്. കേരളത്തിലെ പുതു സംരംഭകരെ അമേരിക്കയുമായി ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. ക്രിസ് ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ പിന്തുണ ഉറപ്പാക്കും. നവീന ആശങ്ങളുമായി പലരും വരുന്നുണ്ടെങ്കിലും അവര്‍ക്ക് വേണ്ട സാമ്പത്തിക പിന്തുണ കിട്ടാതെ വരുന്നു. അതുകൊണ്ടുതന്നെ വലിയ മാറ്റം വരുത്താവുന്ന പല സ്റ്റാര്‍ട്ട് അപ്പുകളും സ്വപ്ന പദ്ധതികളായി മാറുന്നു. ഇതിനൊരു മാറ്റം വരുത്താനാണ്  ആഞ്ചല്‍ കണക്ട്.  പുതു സംരംഭകരുടെ അപേക്ഷകള്‍ പരിശോധിച്ച് തീര്‍പ്പുകല്‍പ്പിക്കുക ടെക്്‌നോപാര്‍ക്കാണ്. ആവശ്യക്കാര്‍ക്ക് വേണ്ട നിക്ഷേപകരെ ബന്ധിപ്പിച്ചു കൊടുക്കന്ന ചുമതല ഫൊക്കാന ഏറ്റെടുക്കും.

നൈറ്റിംഗ് ഗേള്‍

മലയാളികളുടെ അമേരിക്കന്‍ പ്രവാസത്തിന് തുടക്കമിട്ടത് നേഴ്‌സുമാരാണ്. അതിനനുസരിച്ച് അംഗീകാരം അവര്‍ക്ക സമൂഹം ന്ല്‍കുന്നുണ്ടോ എന്നത് സംശയമാണ്. ഈ സാഹചര്യത്തിലാണ് ഫൊക്കാന നൈറ്റിംഗ് ഗോള്‍ പുരസ്‌ക്കാരങ്ങള്‍ നല്‍കുക.. അമേരിക്കയില്‍ നേഴ്‌സിംഗ് മേഖലയില്‍ മികച്ച സേവനം കാഴ്ചവെച്ച മലയാളി നേഴ്്‌സിനും ഇന്ത്യയില്‍   നേഴ്‌സിംഗ് മേഖലയില്‍ മികച്ച സേവനം കാഴ്ചവെച്ച മലയാളി നേഴ്്‌സിനുമാണ് പുരസക്കാരം നല്‍കുക. കേരള ആരോഗ്യ വകുപ്പുമായി ചേര്‍ന്നാണ് തെരഞ്ഞെടുപ്പു നടത്തുക. ആരോഗ്യമന്ത്രിയുമായി വിശദമായ ചര്‍ച്ച നടത്തിയിരുന്നു. പ്രവാസി നേഴ്‌സുമാര്‍ക്ക മികച്ച പ്രതിഫലം എങ്കിലും കിട്ടുന്നുണ്ട്. പക്ഷേ നാട്ടില്‍ സേവനത്തിനത്തിനനുസരിച്ച് പ്രതിഫലമില്ല. മാന്യമായ പരിഗണനപോലും നല്‍കുന്നില്ല. ഇതുമാറണമെന്നാണ് ഫൊക്കാനയുടെ ആഗ്രഹം. നൈറ്റിംഗ് ഗേള്‍ പുരസക്കാരം നഴ്‌സുമാരുടെ സേവനത്തെ  ആദരിക്കലാണ്. കേരള കണ്‍വന്‍ഷനില്‍ പുരസ്‌ക്കാരം വിതരണം ചെയ്യും


ഭാഷയ്‌ക്കൊരു ഡോളര്‍

മുലപ്പാലിനൊപ്പം നുകര്‍ന്ന മാതൃഭാഷോടുള്ള സ്‌നേഹപ്രകടനമാണ്  ഭാഷയ്‌ക്കൊരു ഡോളര്‍ പദ്ധതി. 30 വര്‍ഷം മുന്‍പ് കേരള സര്‍വകലാശാലയുമായി ചേര്‍ന്ന് ആവിഷ്‌ക്കരിച്ച ശ്രദ്ധേയ പദ്ധതിയാണിത്.  മലയാള ഭാഷയെ പരിപോഷിപ്പിക്കാന്‍ ഫൊക്കാന കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ ഒരു ഡോളര്‍ വീതം സംഭാവന ചെയ്യുന്ന് പദ്ധതിയാണിത്്. പണത്തിന്റെ മൂല്യത്തേക്കാള്‍ പങ്കാളിത്തത്തിന് പ്രാധാന്യം കൊടുക്കുന്ന പദ്ധതിയായിട്ടാണ് ഇത് ആവിഷ്‌ക്കരിച്ചത്. കേരള സര്‍വകലാശാലയിലെ മികച്ച മലയാളം പ്രബന്ധത്തിന് ഈ പണം ഉപയോഗിച്ച പുരസ്‌ക്കാരം നല്‍കും.

  യുവാക്കളും വൃദ്ധരും

അമേരിക്കന്‍ മലയാളികളടെ വളര്‍ച്ചയില്‍ സാംസ്‌കാരികമായി ഇടപെടലുകള്‍ നടത്തിയ സംഘടന എന്ന നിലയില്‍ ഫൊക്കാനയ്ക്ക്് പ്രത്യേക സ്ഥാനമുണ്ട് . മുന്‍പ്രവര്‍ത്തകര്‍ തുടങ്ങിവെച്ച നല്ലസംരംഭങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നുമുണ്ട്.  കൂടുതല്‍ ചെയ്യണമെന്ന വിശ്വാസമാണ് പ്രസിഡന്റു സ്ഥാനം ഏറ്റെടുക്കാന്‍ പ്രേരിപ്പിക്കുന്നത്.
അമേരിക്കയിലെ മലയാളി സമൂഹം നേരിടുന്ന സാമൂഹിസാംസ്‌ക്കാരിക മൂല്യച്യുതിയെ നിര്‍മ്മാര്‍ജ്ജനം ചെയ്ത് കെട്ടുറപ്പുള്ള സമൂഹത്തെ വാര്‍ത്തെടുക്കണം.  കാര്യപ്രാപ്തിയും ലക്ഷ്യബോധവുമുള്ള യുവാക്കളെ മുഖ്യധാരയില്‍ കൊണ്ടുവരണം.  സമൂഹത്തിന്റെ പൊതുവായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ എല്ലാ സംഘടനകളുമായി ഒത്തുരൊമിച്ചു  പ്രവര്‍ത്തിക്കാന്‍ പരമാവധി  ശ്രമിക്കും. യുവാക്കള്‍ക്കും വളര്‍ന്നുവരുന്ന ഇളം തലമുറയ്ക്കും ഗുണകരമാകുന്ന പദ്ധതികളും ആവിഷ്‌ക്കരിക്കും 
അറുപതുകളിലും എഴുപതുകളിലും അമേരിക്കയിലേക്ക് കുടിയേറിയ, വാര്‍ദ്ധക്യത്തിലേക്ക് കാലൂന്നിയ മലയാളിള്‍ വൃദ്ധസദനങ്ങളിലേക്ക് തള്ളപ്പെടുകയാണ്. അവരെയും പരിഗണനയിലെടുത്തുകൊണ്ടുള്ള പ്രവര്‍ത്തനമാണ് ലക്ഷ്യമിടുന്നത്..ഫൊക്കാനയിലെ അംഗസംഘടനകളെ, ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തന രീതിയാണ്  ലക്ഷ്യമിടുന്നത്. ഭിന്നതയ്ക്കും വിദ്വേഷത്തിനും ഫൊക്കാനയില്‍ സ്ഥാനമില്ല.  വ്യക്തമായ ദിശാബോധത്തോടെയായിരിക്കും ഫൊക്കാന നയിക്കുക.


സാമൂഹ്യ, സാസ്‌കാരിക, വ്യവസായ മേഖലകളില്‍  വര്‍ഷങ്ങളുടെ പ്രവര്‍ത്തനപാടവവും വിജയവും കൈമുതലായുള്ള മാധവന്‍ ബി നായര്‍ തിരുവനന്തപുരം  സ്വദേശിയാണ്. പൂനൈ സര്‍വകലാശാലയില്‍നിന്ന് മാനേജ്‌മെന്റ് ബിരുദവും പെന്‍സില്‍ വാനിയ അമേരിക്കന്‍ കോളെജില്‍നിന്ന് ഫിനാസില്‍ ബിരുദവും നേടിയ ശേഷം 2005 അമേരിക്കയിലെത്തി. ന്യൂജഴ്‌സി കേന്ദ്രമായി ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടിംഗ് സ്ഥാപനം ആരംഭിച്ചു. ഇന്ത്യന്‍ അമേരിക്കന്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ്ിന്റെ പ്രസിഡന്റും നാമം സ്ഥാപകനും എം ബി എന്‍ ഇന്‍ഷ്വറന്‍സ് ആന്റ് ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍സി ഉടമയുമാണ്. ഭാര്യ ഗീതാ നായര്‍. മക്കള്‍ ഭാസ്‌ക്കര്‍ നായര്‍, ജാനു നായര്‍ 

ഫൊക്കാനയില്‍ പുതുസംരംഭവുമായി മാധവന്‍ ബി നായര്‍ഫൊക്കാനയില്‍ പുതുസംരംഭവുമായി മാധവന്‍ ബി നായര്‍
Join WhatsApp News
vayanakkaran 2018-11-19 10:21:12
ഇതിലും ഭേദം ഞങ്ങളെ അങ്ങ് കൊല്ലുന്നതായിരുന്നു.
veluthambi 2018-11-19 15:30:42
why are you boasting yourself :) Be humble, that is the first sign for a good leader 
പേരുകൾ 2018-11-20 19:58:04
ആഞ്ചൽ കണക്ട്?  നൈറ്റിങ്ങ് ഗേൾ? എന്താണീ പേരുകളുടെ ഉത്ഭവം?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക