Image

എം. ഐ ഷാനവാസിന്റെ നിര്യാണത്തില്‍ ഫോമ അനുശോചിച്ചു

Published on 21 November, 2018
 എം. ഐ ഷാനവാസിന്റെ നിര്യാണത്തില്‍ ഫോമ അനുശോചിച്ചു
ഡാളസ്: വയനാട് ലോക്‌സഭാ മണ്ഡലം എം.പിയും, രാഷ്ട്രീയ പ്രവര്‍ത്തകനുമായ എം.ഐ ഷാനവാസിന്റെ നിര്യാണത്തില്‍ ഫോമാ അനുശോചനം അറിയിക്കുന്നതായി ഫോമാ പ്രസിഡന്റ് ഫിലിപ് ചാമത്തില്‍ അറിയിച്ചു. മികച്ച പാര്‍ലമെന്റേറിയന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ശുഭോദര്‍ക്കമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വച്ച വ്യക്തിത്വമായിരുന്നു എം.ഐ ഷാനവാസ് .അമേരിക്കന്‍ മലയാളികളുമായും, സംഘടനകളുമായി നല്ല ബന്ധം വച്ചു പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു.

മികച്ച പ്രാസംഗികന്‍, സാംസ്കാരിക ,സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമായിരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുകയും, അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ ദുഃഖത്തില്‍ പങ്കു ചേരുകയും ചെയ്യുന്നതായി ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, ജനറല്‍ സെക്രട്ടറി ജോസ് ഏബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ്, ജോ. സെക്രട്ടറി സജു ജോസഫ്, ജോ. ട്രഷറര്‍ ജെയിന്‍ കണ്ണച്ചാന്‍ പറമ്പില്‍ എന്നിവര്‍ അറിയിച്ചു.

പന്തളം ബിജു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക