Image

ഫോമാ മിഡ് അറ്റ്‌ലാന്റിക്ക് റീജിയന്റെ പ്രവര്‍ത്തനോത്ഘാടനം വര്‍ണ്ണാഭമായി

രാജു ശങ്കരത്തില്‍ , പി.ആര്‍.ഒ Published on 23 November, 2018
ഫോമാ മിഡ് അറ്റ്‌ലാന്റിക്ക് റീജിയന്റെ പ്രവര്‍ത്തനോത്ഘാടനം വര്‍ണ്ണാഭമായി
ഫോമയുടെ 12 റീജണലുകളില്‍ ഒന്നായ മിഡ് അറ്റ്‌ലാന്റിക്ക് റീജിയന്റെ പ്രവര്‍ത്തന ഉത്ഘാടനം നവംബര്‍ 10 ശനിയാഴ്ച 1 മണിക്ക് ന്യൂജേഴ്‌സിയിലെ ഡ്യൂമൗണ്ടില്‍ ഉള്ള ഔര്‍ റെഡീമര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് വിവിധ പരിപാടികളോടുകൂടി നടത്തപ്പെട്ടു .റീജിയന്‍ വൈസ് പ്രസിഡന്റ് ബോബി തോമസിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഫോമാ നാഷണല്‍ സെക്രട്ടറി ജോസ് എബ്രാഹാം , ട്രഷറാര്‍ ഷാന്‍ ജോസഫ് , നാഷണല്‍ കമ്മറ്റി മെമ്പേഴ്‌സ് സണ്ണി എബ്രാഹാം ,ചെറിയാന്‍ കോശി , ഫോമയുടെ കരുത്തരായ ജിബി തോമസ് , സാബു സ്കറിയ , ജുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ പോള്‍ സി . മത്തായി , കംപ്ലയിന്റ് കമ്മറ്റി ചെയര്‍മാന്‍ രാജു വര്‍ഗീസ് , അനിയന്‍ ജോര്‍ജ്ജ് , പ്രശസ്ത ഹാസ്യ സാഹിത്യകാരന്‍ രാജു മൈലപ്ര തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു .

റീജിയനിലെ സംഘടനകളായ കേരളാ അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (KANJ) കേരളാ സമാജം ഓഫ് ന്യൂജേഴ്‌സി (KSNJ), മലയാളീ അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലാഡല്‍ഫിയ (MAP) , കേരള ആര്‍ട്ട്‌സ് ആന്‍ഡ് ലിറ്റററി അസോസിയേഷന്‍ (KALA) , ഡെലാവേര്‍ മലയാളീ അസോസിയേഷന്‍ (DELMA ), സൗത്ത് ജേഴ്‌സി അസോസിയേഷന്‍ ഓഫ് കേരളാറ്റിസ് (SJAK) , എന്നീ സംഘടനകളെ പ്രതിനിധീകരിച്ച് മിസ്റ്റര്‍ ജെയിംസ് ജോര്‍ജ്ജ് , ഹരികുമാര്‍ രാജന്‍ , അനു സ്കറിയ , ഡോക്ടര്‍ ജെയിംസ് കുറിച്ചി, മിസ്റ്റര്‍ പത്മരാജ് നായര്‍ , മിസ്റ്റര്‍ രാജു വര്‍ഗീസ് എന്നിവര്‍ എല്ലാ സഹകരണങ്ങളും വാഗ്ദാനം ചെയ്തു .

റീജിയന്റെ പുതിയ ഭാരവാഹികളായി തോമസ് ചാണ്ടിയെ സെക്രട്ടറിയായും ,ജോസഫ് സക്കറിയായെ ട്രഷറാറായും രാജു ശങ്കരത്തിലിനെ പി.ആര്‍.ഒ ആയും, തോമസ് എബ്രാഹാമിനെ ആര്‍ട്ട്‌സ് ചെയര്‍മാനായും, സെബാസ്റ്റിയന്‍ ജോസഫിനെ ഫണ്ട് റെയിസിംഗ് ചേര്‍മാനുമായി എതിരില്ലാതെ തിരഞ്ഞെടുത്തു .

വാര്‍ത്ത അയച്ചത്: രാജു ശങ്കരത്തില്‍ , പി.ആര്‍.ഒ
ഫോമാ മിഡ് അറ്റ്‌ലാന്റിക്ക് റീജിയന്റെ പ്രവര്‍ത്തനോത്ഘാടനം വര്‍ണ്ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക