Image

സൗത്ത്‌ ഫ്‌ളോറിഡ സെന്റ്‌ മേരീസ്‌ പള്ളിയില്‍ വി.ബി.എസ്‌ നടന്നു

ജോയിച്ചന്‍ പുതുക്കുളം Published on 04 July, 2011
സൗത്ത്‌ ഫ്‌ളോറിഡ സെന്റ്‌ മേരീസ്‌ പള്ളിയില്‍ വി.ബി.എസ്‌ നടന്നു
സൗത്ത്‌ ഫ്‌ളോറിഡ: മലങ്കര ആര്‍ച്ച്‌ ഡയോസിസിലെ സൗത്ത്‌ ഫ്‌ളോറിഡ സെന്റ്‌ മേരീസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടത്തപ്പെട്ടു. `Do good to all ' എന്നതായിരുന്നു ഈവര്‍ഷത്തെ വി.ബി.എസ്‌ തീം. ചിന്താവിഷയത്തെ ആസ്‌പദമാക്കിയുള്ള ക്രിസ്‌തീയ ഗാനങ്ങള്‍, ക്രാഫ്‌റ്റ്‌, പെയിന്റിംഗ്‌ തുടങ്ങിയ ഒട്ടനവധി ആകര്‍ഷകങ്ങളായ പരിപാടികള്‍ കോര്‍ത്തിണക്കി കുട്ടികളുടെ ക്രൈസ്‌തവ വിശ്വാസവും, വേദപുസ്‌തക പരിജ്ഞാനവും ഏറെ വര്‍ദ്ധിപ്പിക്കുവാന്‍ പ്രയോജനപ്പെട്ടുവെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.

സെന്റ്‌ മേരീസ്‌ സണ്‍ഡേ സ്‌കൂള്‍ ഹെഡ്‌മിസ്‌ട്രസ്‌ മിസ്സിസ്‌ ഷേര്‍ളി തോമസ്‌ വി.ബി.എസ്‌ ജനറല്‍ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചു. സാലി സജിന്‍, സൂസന്‍ ചെറിയാന്‍, സേനിയ നിബു, ആനീസ്‌ ജേക്കബ്‌, ഷിജി തോമസ്‌, ജിഷാ ജിനോ എന്നിവര്‍ വിവിധ ക്ലാസുകള്‍ക്കും പരിപാടികള്‍ക്കും നേതൃത്വം നല്‍കി.

ഇടവകയുടെ സാരഥി റവ.ഫാ. പി.ജി വര്‍ക്കിയുടെ അധ്യക്ഷതയില്‍ കൂടിയ വി.ബി.എസ്‌ സമാപന സമ്മേളനത്തില്‍ കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. സൗത്ത്‌ ഫ്‌ളോറിഡയിലെ മലയാളി സമൂഹത്തിന്‌ അഭിമാനിക്കാവുന്നവിധം വി.ബി.എസ്‌ സംഘടിപ്പിച്ച ഇടവകാംഗങ്ങളെ ഫാ. വര്‍ക്കി അഭിനന്ദിക്കുകയും, വരുംതലമുറയുടെ ഭാവി ജീവിതത്തില്‍ ക്രിസ്‌തുവിന്റെ സാന്നിധ്യവും വഴിനടത്തലും ഉണ്ടാകുവാന്‍ ഇത്തരം പരിപാടികള്‍ കൂടുതല്‍ ഉപകരിക്കട്ടെയെന്ന്‌ ആശംസിക്കുകയും ചെയ്‌തു. ജോളി പൈലി (വൈസ്‌ പ്രസിഡന്റ്‌) ആശംസാ സന്ദേശം നല്‍കി. ഹെഡ്‌മിസ്‌ട്രസ്‌ ഷേര്‍ളി തോമസ്‌ നന്ദി പറഞ്ഞു.

കുട്ടികളെ തങ്ങളുടെ മാതൃഭാഷയായ മലയാളം എഴുതുവാനും, വായിക്കുവാനും സംസാരിക്കുവാനും പ്രാപ്‌തരാക്കുവാന്‍ ലക്ഷ്യമിട്ടുകൊണ്ട്‌ സെന്റ്‌ മേരീസ്‌ സണ്‍ഡേ സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ മലയാളം സ്‌കൂള്‍ നടത്തിവരുന്നു. ചിട്ടയായി നടത്തിവരുന്ന മലയാളം ക്ലാസില്‍ വര്‍ദ്ധിച്ച ഉത്സാഹത്തോടെയാണ്‌ കുട്ടികളും മാതാപിതാക്കളും സഹകരിക്കുന്നതെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. മലയാളം ക്ലാസുകളില്‍ ചേരുവാനും, കൂടുതല്‍ വിവരങ്ങള്‍ക്കും ജിനോ കുര്യാക്കോസ്‌ (സെക്രട്ടറി) 954 937 5651, സിബി യല്‍ദോ (ട്രഷറര്‍) 954 319 5397 എന്നിവരുമായി ബന്ധപ്പെടുക. ബിജു ചെറിയാന്‍ (പി.ആര്‍.ഒ, മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌) അറിയിച്ചതാണിത്‌.
സൗത്ത്‌ ഫ്‌ളോറിഡ സെന്റ്‌ മേരീസ്‌ പള്ളിയില്‍ വി.ബി.എസ്‌ നടന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക