Image

കേരള ജനപ്രതിനിധികളെ ഫൊക്കാന കണ്‍വന്‍ഷനിലേക്ക് ക്ഷണിച്ചു

ജെംസണ്‍ കുര്യാക്കോസ് Published on 11 April, 2012
 കേരള ജനപ്രതിനിധികളെ ഫൊക്കാന കണ്‍വന്‍ഷനിലേക്ക് ക്ഷണിച്ചു
കേരള രാഷ്ട്രീയത്തിലെ പ്രമുഖരായ ജനപ്രതിനിധികളെ ഫൊക്കാന ഭാരവാഹികള്‍, ഹൂസ്റ്റനില്‍ നടക്കുന്ന കണ്‍വന്‍ഷനിലേക്ക് ക്ഷണിച്ചു.
ഇരവിപേരൂരില്‍ ടി.എസ് ചാക്കോയുടെ നേതൃത്വത്തില്‍ കൂടിയ സമ്മേളനത്തില്‍ ഫൊക്കാനാ പ്രസിഡന്റ് ജി.എസ്.പിള്ള, ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളി, ട്രഷറാര്‍ ഷാജി ജോണ്‍ എന്നിവര്‍ ചേര്‍ന്നാണ് കത്തുകള്‍ നല്‍കിയത്. പ്രൊഫ. പി.ജെ. കുര്യന്‍ എം.പി, ആന്റോ ആന്റണി എം. പി., റാന്നി എം.എല്‍. എ. രാജു എബ്രഹാം, ആറുമുള എം.എല്‍.എ. ശിവദാസന്‍ നായര്‍, ചെങ്ങന്നൂര്‍ എം.എല്‍.എ. പി.സി. വിഷ്ണുനാഥ്, മൂവാറ്റുപുഴ എം.എല്‍.എ. ജോസഫ് വാഴക്കന്‍, റസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് കെ.വി. ഈഡന്‍ തുടങ്ങിയ പ്രമുഖര്‍
ക്ഷണം സ്വീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.

കൂടാതെ ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ്, ദേവസം ബോര്‍ഡ് മന്ത്രി ശിവകുമാര്‍, കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല തുടങ്ങിയവരെ ഫൊക്കാന പ്രതിനിധികള്‍ നേരിട്ടു ക്ഷണിച്ചു. ഫൊക്കാനാ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന കേരളത്തിലെ ജനപ്രതിനിധികള്‍, കണ്‍വന്‍ഷനു ശേഷം മറ്റുപല പ്രമുഖ പരിപാടികളിലും പങ്കെടുക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കായി ഫൊക്കാനാ പ്രസിഡന്റ് ജി.എസ്. പിള്ള, സെക്രട്ടറി ബോബി കെ. ജേക്കബ്, കൂടാതെ ടി.എസ്. ചാക്കോ-(201) 262-5979 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
 കേരള ജനപ്രതിനിധികളെ ഫൊക്കാന കണ്‍വന്‍ഷനിലേക്ക് ക്ഷണിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക